Wednesday, February 14, 2024

കൺഫെഷണൽ – 51

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


റൊണാൾഡ്സ്‌വേയിലെ പോലെ തന്നെ അത്യന്തം മര്യാദയോടെയും ബഹുമാനത്തോടെയുമാണ് ബ്ലാക്ക്പൂൾ കസ്റ്റംസിലുള്ളവരും പെരുമാറിയത്. യാത്രക്കാരുടെ ക്യൂവിൽ ഒരു പുഞ്ചിരിയോടെ ക്യുസെയ്ൻ തന്റെ ബാഗ് പരിശോധനയ്ക്കായി അവർക്ക് നൽകി.

 

“ഡിക്ലയർ ചെയ്യാൻ എന്തെങ്കിലുമുണ്ടോ ഫാദർ?” കസ്റ്റംസ് ഓഫീസർ ആരാഞ്ഞു.

 

ക്യുസെയ്ൻ തന്റെ ബാഗ് തുറന്നു. “സ്കോച്ചിന്റെ ഒരു ബോട്ട്‌ലും ഇരുനൂറ് സിഗരറ്റും

 

കസ്റ്റംസ് ഓഫീസർ പുഞ്ചിരിച്ചു. “ഒരു ലിറ്റർ വൈനും കൂടി കൊണ്ടുവരാമായിരുന്നല്ലോ ഇന്ന് നിങ്ങളുടെ ദിവസമല്ലെന്ന് തോന്നുന്നു ഫാദർ

 

“തീർച്ചയായും അല്ല” ബാഗിന്റെ സിബ്ബ്  അടച്ച് ചുമലിലിട്ട് അയാൾ നടന്നകന്നു.

 

ആ ചെറിയ എയർപോർട്ടിന്റെ കവാടത്തിന് മുന്നിൽ ഒരു നിമിഷം അയാൾ സംശയിച്ചു നിന്നു. ധാരാളം ടാക്സി ക്യാബുകൾ കാത്തു കിടക്കുന്നുണ്ടെങ്കിലും അവയെ ആശ്രയിക്കേണ്ട എന്ന് തീരുമാനിച്ച അയാൾ മെയിൻ റോഡിലൂടെ മുന്നോട്ട് നടന്നു. സമയമാണെങ്കിൽ ധാരാളമുണ്ട്. റോഡിന് മറുഭാഗത്ത് ന്യൂസ് പേപ്പറുകൾ വിൽക്കുന്ന കട കണ്ട് അയാൾ അങ്ങോട്ട് നടന്നു. ഒരു പത്രം വാങ്ങി പുറത്തു വന്നപ്പോഴാണ് ഏതാനും അടി മുന്നിലുള്ള സ്റ്റോപ്പിലേക്ക് ഒരു ബസ്സ് വന്നു നിന്നത്. മോർകാംബ് എന്നായിരുന്നു അതിന്റെ ബോർഡിൽ എഴുതിയിരുന്നത്. ഏതാനും മൈൽ അകലെയുള്ള ഒരു തീരദേശ വിനോദസഞ്ചാര കേന്ദ്രമാണതെന്ന് അയാൾക്ക് അറിയാമായിരുന്നു. പെട്ടെന്നുള്ള ഒരു തോന്നലിൽ അയാൾ ഓടിച്ചെന്ന്, നീങ്ങിത്തുടങ്ങിയിരുന്ന ആ ബസ്സിൽ ചാടിക്കയറി.

 

ടിക്കറ്റ് വാങ്ങി അയാൾ മുകൾത്തട്ടിലേക്ക് കയറി. ശാന്തവും പ്രസന്നവുമായ അന്തരീക്ഷം. വളരെ ഉന്മേഷം  തോന്നുന്നു. സീറ്റിൽ ഇരുന്നിട്ട് അയാൾ പത്രം തുറന്നു. സൗത്ത് അറ്റ്‌ലാന്റിക്കിൽ നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല. HMS Coventry ബോംബ് ചെയ്ത് തകർക്കപ്പെട്ടിരിക്കുന്നു. മാത്രവുമല്ല, Atlantic Conveyor എന്ന കണ്ടെയ്നർ ഷിപ്പിന് നേരെ എക്സോസെറ്റ് മിസൈൽ ആക്രമണവും നടന്നിരിക്കുന്നു. ഒരു സിഗരറ്റിന് തീ കൊളുത്തി, വിശദവിവരങ്ങളറിയാൻ അയാൾ പത്രത്തിലേക്ക് മുഖം താഴ്ത്തി.

 

                                                            ***

 

ഡെവ്‌ലിൻ ആതുരാലയത്തിലെ വാർഡിലേക്ക് കയറിച്ചെല്ലുമ്പോൾ ഡാനി മാലണിന്റെ കട്ടിലിനരികിൽ സിസ്റ്റർ ആൻ മേരി നിൽക്കുന്നുണ്ടായിരുന്നു. ഒപ്പമുള്ള നേഴ്സിന്റെ കാതിൽ എന്തോ മന്ത്രിച്ചിട്ട് തിരിഞ്ഞപ്പോഴാണ് അവർ ഡെവ്‌ലിനെ ശ്രദ്ധിച്ചത്. “എന്ത് വേണം?”

 

“ഡാനിയോട് സംസാരിക്കണമായിരുന്നു” ഡെവ്‌ലിൻ പറഞ്ഞു.

 

“അതിനു പറ്റിയ അവസ്ഥയിലല്ല അദ്ദേഹമിപ്പോൾ

 

“വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്

 

നീരസത്തോടെ അവർ നെറ്റി ചുളിച്ചു. “എപ്പോഴും നിങ്ങൾ ഇങ്ങനെ തന്നെയാണ് ഓൾ റൈറ്റ് പത്ത് മിനിറ്റ് മാത്രം” നടന്നു തുടങ്ങിയ അവർ തിരിഞ്ഞു നിന്നു. “കഴിഞ്ഞ രാത്രി ഫാദർ ക്യുസെയ്നെ കണ്ടില്ലല്ലോ വല്ല വിവരവുമുണ്ടോ?”

 

“ഇല്ല” ഡെവ്‌ലിൻ പറഞ്ഞു. “ഞാനും കണ്ടില്ല അയാളെ

 

അവർ നടന്നകന്നതും ഡെവ്‌ലിൻ കസേര വലിച്ച് കട്ടിലിനരികിലേക്കിട്ടു. “ഡാനി, എങ്ങനെയുണ്ടിപ്പോൾ?”

 

കണ്ണു തുറന്ന മാലൺ പരുക്കൻ സ്വരത്തിൽ ചോദിച്ചു. “ആരാ അത്, ലിയാം ആണോ ? ഫാദർ ക്യുസെയ്ൻ വന്നില്ലല്ലോ

 

“പറയൂ ഡാനീ, ബല്ലിവാൾട്ടറിൽ നിന്നും മാൻ ഐലണ്ടിലേക്ക് ആളെ കടത്തുന്ന ഷോൺ ഡീഗനെക്കുറിച്ച് നിങ്ങൾ അയാളോട് പറഞ്ഞിരുന്നുവല്ലേ?”

 

മാലൺ നെറ്റി ചുളിച്ചു. “തീർച്ചയായും പല കാര്യങ്ങളെക്കുറിച്ചും ഞാൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്

 

“പ്രധാനമായും IRA യെ സംബന്ധിച്ച വിഷയങ്ങളായിരുന്നിരിക്കും…?

 

“അതെ എങ്ങനെയായിരുന്നു അക്കാലത്ത് ഒളിവിലിരുന്നു കൊണ്ട് ഞാൻ പ്രവർത്തിച്ചിരുന്നത് എന്നൊക്കെ അറിയാനായിരുന്നു അദ്ദേഹത്തിന് താല്പര്യം

 

“പ്രത്യേകിച്ചും ബ്രിട്ടനിലെ ഒളിവു ജീവിതം?” ഡെവ്‌ലിൻ ചോദിച്ചു.

 

“അതെ നിങ്ങൾക്കറിയുമോ ലിയാം, പിടിക്കപ്പെടാതെ എത്ര കാലം ഞാൻ ബ്രിട്ടനിൽ കഴിഞ്ഞുവെന്ന്? അതെങ്ങനെ സാധിച്ചുവെന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്” ഡാനി പുരികം ചുളിച്ചു. “എന്താണ് ലിയാം, എന്തെങ്കിലും പ്രശ്നമുണ്ടോ?”

 

“ഡാനി, നിങ്ങളൊരു ഉരുക്കുമനുഷ്യനാണ് ആ മനക്കരുത്ത് ഇപ്പോഴും കാണിക്കണം ഫാദർ ക്യുസെയ്ൻ നമ്മുടെ ആളായിരുന്നില്ല

 

മാലണിന്റെ കണ്ണുകൾ വികസിച്ചു. “നിങ്ങളെന്താ, തമാശ പറയുകയാണോ ലിയാം?”

 

“ഷോൺ ഡീഗൻ വെടിയേറ്റ് ആശുപത്രിയിലാണ് മാത്രമല്ല, അയാളുടെയൊപ്പം ജോലി ചെയ്തിരുന്നവർ കൊല്ലപ്പെടുകയും ചെയ്തു

 

അവിശ്വസനീയതയോടെ ഇരുന്നുപോയി ഡാനി. “എന്താണുണ്ടായതെന്ന് പറയൂ

 

എല്ലാം കേട്ടു കഴിഞ്ഞതും ഡാനി മാലൺ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ബാസ്റ്റർഡ്…!

 

“പറയൂ ഡാനീ, ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ അയാൾ താല്പര്യം പ്രകടിപ്പിച്ചതായി ഓർമ്മയുണ്ടോ?” ഡെവ്‌ലിൻ ചോദിച്ചു.

 

മാലൺ എന്തൊക്കെയോ ഓർത്തെടുക്കുവാൻ ശ്രമിക്കുന്നത് പോലെ തോന്നി. “യെസ് ബ്രിട്ടീഷ് ഇന്റലിജൻസിനും സ്പെഷ്യൽ ബ്രാഞ്ചിനും പിടികൊടുക്കാതെ നീണ്ട കാലം എങ്ങനെ ഞാൻ അവിടെ കഴിച്ചു കൂട്ടി എന്ന് അവിടെ താമസിച്ചിരുന്നപ്പോൾ നമ്മുടെ IRA ബന്ധങ്ങൾ ഒരിക്കലും ഞാൻ പ്രയോജനപ്പെടുത്തിയിരുന്നില്ല എന്ന കാര്യം അയാളോട് ഞാൻ പറഞ്ഞു ഒരു തരത്തിലും വിശ്വസനീയമായിരുന്നില്ല നമ്മുടെ നെറ്റ്‌വർക്ക് നിങ്ങൾക്കതറിയാവുന്നതാണല്ലോ ലിയാം

 

“ശരിയാണ്

 

“ഞാൻ എപ്പോഴും ആശ്രയിച്ചിരുന്നത് അധോലോകത്തെയായിരുന്നു ആത്മാർത്ഥതയുള്ള ഒരുത്തനെ കിട്ടിയാൽ മതി അത്തരത്തിലുള്ള നിരവധി പേരെ എനിക്കറിയാമായിരുന്നു

 

“എങ്കിൽ അവരെക്കുറിച്ച് പറയൂ” ഡെവ്‌ലിൻ പറഞ്ഞു.

 

                                                     ***

 

കടലോര പട്ടണങ്ങളെ എന്നും ഇഷ്ടമായിരുന്നു ഹാരി ക്യുസെയ്ന്. അദ്ധ്വാനികളായ മനുഷ്യർ ഉല്ലാസത്തിനായി എത്തുന്നയിടം. ധാരാളം കഫേകളും അമ്യൂസ്മെന്റ് പാർക്കുകളും ഉല്ലാസ കേന്ദ്രങ്ങളും കടൽക്കാറ്റും ഒക്കെയായി ഉന്മേഷഭരിതമായ അന്തരീക്ഷം. മോർകാംബ് എന്ന ആ ചെറുപട്ടണത്തിൽ ഇതെല്ലാം ഉണ്ടായിരുന്നു. തീരത്തേക്ക് അലതല്ലിയെത്തി മടങ്ങുന്ന തിരമാലകൾ. മറുഭാഗത്ത് ലെയ്ക്ക് ഡിസ്ട്രിക്ടിലെ മലനിരകൾ.

 

കാഴ്ച്ചകളും കണ്ട് അലസമായി അയാൾ റോഡിലൂടെ നടന്നു. സീസൺ ആയിട്ടില്ലെങ്കിലും ധാരാളം വിനോദസഞ്ചാരികളെ കാണാം തെരുവിൽ. ഇടുങ്ങിയ ചെറിയ തെരുവുകളിലൂടെ മുന്നോട്ട് നീങ്ങിയ ക്യുസെയ്ൻ ഒടുവിൽ ബസ് സ്റ്റേഷനിൽ എത്തി.

 

പ്രധാനപ്പെട്ട സിറ്റികളിലേക്കെല്ലാം എക്സ്പ്രസ് ഹൈവേകൾ വഴി പോകുന്ന ഹൈസ്പീഡ് ബസ്സുകൾ ലഭ്യമായിരുന്നു. സമയവിവരപ്പട്ടിക പരിശോധിച്ച് തനിക്കാവശ്യമുള്ളത് അയാൾ കണ്ടെത്തി. കാർലൈൽ, ഡംഫ്രീസ് വഴി ഗ്ലാസ്ഗോയിലേക്ക് പോകുന്ന ബസ്സ്. ഒരു മണിക്കൂറിനുള്ളിൽ അത് പുറപ്പെടും. അതിൽ ഒരു ടിക്കറ്റ് ബുക്ക് ചെയ്തിട്ട് കഴിക്കാൻ എന്തെങ്കിലും കിട്ടുമോയെന്നന്വേഷിച്ച് അയാൾ മുന്നോട്ട് നീങ്ങി.

 

(തുടരും)

 

അടുത്ത ലക്കം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



12 comments:

  1. ഡെവ്‌ലിന്റെ ധാരണ തെറ്റിയില്ല!

    ReplyDelete
  2. കെല്ലി അപ്പൊ മാലൻ കൊടുത്ത വിവരം വെച്ച് ഒളിച്ചു താമസിക്കാൻ പോണേനു. കയ്യിൽ തോക്കും കാശും ഒക്കെ ഉണ്ടല്ലോ .. വഴിയിൽ വല്ല ചെക്കിങ്ങും ഇല്ലാതെ പോയി ഒളിക്കട്ടെ .. വെയ്റ്റിംഗ് ഫോർ പുതു നായിക .

    BTW, മോർകാംബ് , കാർലൈൽ, ഡംഫ്രീസ് ഗ്ലാസ്ഗോ ഇവിടെ എല്ലാം പോയി നിന്ന് ഒരു സെൽഫി ഇടാൻ ജിമ്മനെ ചുമതലപ്പെടുത്തുകയാണ് . ( മ്യായാവിയിലെ സ്രാങ്കിന്റെ ശബ്‌ദത്തിൽ )

    ReplyDelete
    Replies
    1. ഗൊച്ചുഗള്ളാ, കണ്ടുപിടിച്ചു അല്ലേ...? മിടുക്കൻ...

      പുതിയ നായിക അധികം താമസിയാതെ പ്രത്യക്ഷപ്പെടും...

      Delete
  3. ജിമ്മിച്ചൻ ഇപ്പൊ ബിലത്തിയിൽ ആണോ. സെൽഫി യുടെ കാര്യം മറക്കണ്ട.
    അപ്പോ ഇനി ഒരു അധോലോക ബന്ധം സ്ഥാപിക്കണം അല്ലേ. അച്ഛനും അധോലോകവും ഒരു കലക്ക് കലക്കും.

    ReplyDelete
    Replies
    1. ജിമ്മൻ ബിലാത്തിയിലെത്തിയിട്ട് വർഷം ഒന്ന് കഴിഞ്ഞു... പറഞ്ഞത് പോലെ സെൽഫി പോന്നോട്ടെ...

      അപ്പോൾ ഇനി നേരെ അധോലോകത്തിലേക്ക്...

      Delete
    2. ഒരു വർഷമാകാൻ ഒരു മാസം കൂടെ 😄

      സെൽഫി.. ഇത്തിരി സമയം എടുത്താലും അത് നുമ്മ നടത്തിയിരിക്കും 💪

      Delete
    3. അതാണ് നമ്മുടെ ജിമ്മൻ...

      Delete
  4. അധോലോകവും ആത്മാർത്ഥതയും

    ReplyDelete
    Replies
    1. അലുവയും മത്തിക്കറിയും പോലെ. നല്ല കോമ്പോ

      Delete