Wednesday, February 7, 2024

കൺഫെഷണൽ – 50

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

സമയം ഏതാണ്ട് എട്ടരയോട് അടുത്തിരിക്കുന്നു. ക്യുസെയ്ൻ യാത്ര ചെയ്യുന്ന വിമാനം ടേക്ക് ഓഫ് ചെയ്തിട്ട് പത്ത് മിനിറ്റ് കഴിഞ്ഞിരിക്കുന്നു. ഇന്ധനം കുറവായതിനാൽ മേരി മർഫിയിലെ ക്രൂവിനായുള്ള തെരച്ചിൽ മതിയാക്കി ഡബ്ലിൻ ടൗൺ ബല്ലിവാൾട്ടറിലേക്ക് മടങ്ങുവാൻ തീരുമാനിച്ചത് ആ സമയത്താണ്. ബോട്ടിലെ തൊഴിലാളികളിൽ ഏറ്റവും പ്രായം കുറഞ്ഞവനായ ആ പതിനഞ്ചുകാരനാണ് വലതുവശത്ത് അല്പമകലെയായി ആ കാഴ്ച്ച കണ്ടത്. ഉടൻ തന്നെ അവൻ അത് വീൽഹൗസിലുള്ള ആളുടെ ശ്രദ്ധയിൽപ്പെടുത്തി. ബോട്ടിന്റെ ഗതി മാറ്റിയ അയാൾ ഏതാനും നിമിഷങ്ങൾക്കകം അവിടെയെത്തി. എഞ്ചിൻ ഓഫ് ചെയ്ത് അവർ വെള്ളത്തിൽ പൊന്തിക്കിടക്കുന്ന എഞ്ചിൻ ഗാർഡിനരികിൽ ചെന്ന് നിന്നു.

 

അതിന്മേൽ മലർന്ന് കിടക്കുന്നുണ്ടായിരുന്നു ഷോൺ ഡീഗൻ. പതുക്കെ തല ചരിച്ച് അവരെ നോക്കി അയാൾ ദയനീയമായി പുഞ്ചിരിച്ചു. “കുറേ സമയമെടുത്തുവല്ലേ കണ്ടെത്താൻ?” പരുക്കൻ സ്വരത്തിൽ അയാൾ ചോദിച്ചു.

 

                                                       ***

 

റൊണാൾഡ്സ്‌വേ എയർപോർട്ടിൽ ഹാരി ക്യുസെയ്ന് യാതൊരു വിധ ബുദ്ധിമുട്ടുമുണ്ടായില്ല. കൺവേയർ ബെൽറ്റിൽ നിന്ന് തന്റെ ബാഗുമെടുത്ത് പുറത്തേക്കൊഴുകുന്ന ആൾക്കൂട്ടത്തിനൊപ്പം അയാൾ ചേർന്നു. ആരും അയാളെ തടഞ്ഞു നിർത്താൻ ശ്രമിച്ചില്ല. ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന നിലയിൽ അവിടെ വന്നിറങ്ങുന്ന വിനോദസഞ്ചാരികളെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതിരിക്കാൻ എയർപോർട്ട് സ്റ്റാഫ് ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ് തീരത്തുള്ള ബ്ലാക്ക്പൂളിലേക്ക് ചെറുവിമാനമായ ഐസ്‌ലാൻഡർ പകൽ സമയത്ത് നിരവധി ട്രിപ്പുകൾ നടത്തുന്നുണ്ട്. രാവിലെയുള്ള വിമാനങ്ങൾക്കൊന്നും ടിക്കറ്റ് ലഭ്യമല്ലായിരുന്നതിനാൽ ഉച്ചയ്ക്കുള്ള വിമാനത്തിലാണ് കെല്ലിയ്ക്ക് സീറ്റ് തരപ്പെട്ടത്. ടിക്കറ്റ് വാങ്ങി അയാൾ ഭക്ഷണമെന്തെങ്കിലും കഴിക്കുവാനായി കഫറ്റീരിയയിലേക്ക് നടന്നു.

 

                                                        ***

 

നിർത്താതെ റിങ്ങ് ചെയ്യുന്നത് കേട്ട് ഫെർഗൂസൺ റിസീവർ എടുക്കുമ്പോൾ സമയം രാവിലെ പതിനൊന്നരയായിരുന്നു. ഡെവ്‌ലിൻ ആയിരുന്നു മറുതലയ്ക്കൽ. ഡെവ്‌ലിന്റെ വാക്കുകൾ  മുഴുവനും കേട്ടുകഴിഞ്ഞതും അദ്ദേഹത്തിന്റെ മുഖം ഭീതിയാൽ വലിഞ്ഞു മുറുകി. “ഉറപ്പാണോ നിങ്ങൾക്ക്?”

 

“നൂറു ശതമാനവും സ്ഫോടനത്തിൽ നിന്നും ഈ ഡീഗൻ രക്ഷപെട്ടത് ക്യുസെയ്ന്റെ വെടിയേറ്റ് അയാൾ വെള്ളത്തിൽ വീണതുകൊണ്ട് മാത്രമാണ് സ്ഫോടനം നടത്തിയത് ക്യുസെയ്ൻ ആയിരുന്നുവത്രെ എന്നിട്ടയാൾ ബോട്ടിലുണ്ടായിരന്ന ഇൻഫ്ലേറ്റബിൾ ഡിങ്കിയിൽ തിരികെ കരയിലേക്ക് തന്നെ പോയി പോകുന്ന പോക്കിൽ ഡീഗനെ ഏതാണ്ട് തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് ആ ഡിങ്കി പാഞ്ഞു പോയതത്രെ

 

“പക്ഷേ, എന്തിനയാൾ തിരിച്ചുപോയി?” ഫെർഗൂസൺ അത്ഭുതം കൂറി.

 

“കാഞ്ഞ ബുദ്ധിയാണ് ആ ബാസ്റ്റർഡിന് വർഷങ്ങളായി എന്നും എന്നെ ചെസ്സിൽ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണയാൾ അയാളുടെ സ്റ്റൈൽ എനിക്കറിയാം കളിയിൽ എപ്പോഴും മൂന്ന് നീക്കങ്ങൾ മുന്നിലായിരിക്കും അയാൾ സ്വന്തം മരണം എന്ന നാടകം ഇന്നലെ അവതരിപ്പിച്ചു കഴിഞ്ഞതോടെ അയാളുടെ പിന്നാലെയുള്ള വേട്ടപ്പട്ടികളുടെ ശല്യം ഒഴിവായിരിക്കുന്നു ഇനി ആരുമില്ല അയാളെ തേടിയെത്താൻ അതിന്റെ ആവശ്യമല്ല്ലല്ലോ

 

ആസന്നമായ അപകടത്തെക്കുറിച്ച് അപ്പോഴാണ് ഫെർഗൂസൺ ബോധവാനായത്. “ഞാൻ ഭയപ്പെടുന്ന ആ വിഷയം തന്നെയാണോ നിങ്ങളുടെ മനസ്സിലും?”

 

“വേറെന്താണെന്നാണ് നിങ്ങൾ വിചാരിച്ചത്? എന്തായാലും, അയാളിപ്പോൾ നിങ്ങളുടെ മണ്ണിലാണ് ബ്രിഗേഡിയർഅയർലണ്ടിന്റെ അതിർത്തിയൊക്കെ ഇതിനോടകം താണ്ടിക്കഴിഞ്ഞിരിക്കും

 

ഫെർഗൂസൺ പതിഞ്ഞ സ്വരത്തിൽ സ്വയം ശപിച്ചു. “റൈറ്റ് ഡബ്ലിനിലെ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും എന്തെങ്കിലും സഹായം കിട്ടുമോയെന്ന് നോക്കട്ടെ അയാളുടെ ആ കോട്ടേജ് റെയ്ഡ് ചെയ്താൽ  എന്തെങ്കിലും തെളിവുകൾ ലഭിക്കാൻ സാദ്ധ്യതയുണ്ട് ഫോട്ടോകൾ, വിരലടയാളങ്ങൾ അല്ലെങ്കിൽ അതുപോലെയുള്ള മറ്റെന്തെങ്കിലും

 

“എന്തായാലും ഈ വിവരം ആ കാത്തലിക്ക് സെക്രട്ടേറിയറ്റിൽ അറിയേച്ചേക്കൂ” ഡെവ്‌ലിൻ പറഞ്ഞു. “വത്തിക്കാനിൽ ഈ വിവരം അറിയുമ്പോൾ നല്ല രസമായിരിക്കും

 

“നമ്പർ 10 ഡൗണിങ്ങ് സ്ട്രീറ്റിലെ ഞങ്ങളുടെ ഉരുക്കുവനിതയ്ക്കും അത്ര സന്തോഷം പകരുന്ന വാർത്തയൊന്നുമായിരിക്കില്ല ഇത് പിന്നെ, ആ പെൺകുട്ടി – വൊറോണിനോവയ്ക്ക് ഏത് ഫ്ലൈറ്റിലാണ് ടിക്കറ്റ്?”

 

“രണ്ടു മണിയ്ക്കുള്ള ഫ്ലൈറ്റിൽ

 

“കം വിത്ത് ഹെർ  ഐ നീഡ് യൂ

 

“പക്ഷേ, ചെറിയൊരു പ്രശ്നമുണ്ടല്ലോ അത് പറയാതിരുന്നാൽ ശരിയാവില്ല” ഡെവ്‌ലിൻ പറഞ്ഞു. “വർഷങ്ങളായി പോലീസ് തേടിക്കൊണ്ടിരിക്കുന്ന ഒരു പിടികിട്ടാപ്പുള്ളിയാണ് നിങ്ങളുടെ രാജ്യത്ത് ഞാൻ നിരോധിക്കപ്പെട്ട സംഘടനയിലെ അംഗമെന്ന നിലയിൽ

 

“അക്കാര്യം ഞാൻ നോക്കിക്കോളാം മനുഷ്യാ” ഫെർഗൂസൺ പറഞ്ഞു. “സമയം കളയാതെ അവളോടൊപ്പം ആ ഫ്ലൈറ്റിൽ കയറിപ്പറ്റാൻ നോക്കൂ” ഫെർഗൂസൺ ലൈൻ കട്ട് ചെയ്തു.

 

കിച്ചണിൽ നിന്നും ചായയുമായി താന്യാ വൊറോണിനോവ അവിടെയെത്തി. “എന്താണിനി അടുത്ത നീക്കം?

 

“നിന്നോടൊപ്പം ഞാനും വരുന്നു ലണ്ടനിലേക്ക്” അദ്ദേഹം പറഞ്ഞു. “ബാക്കി കാര്യങ്ങൾ അവിടെ ചെന്നിട്ട്

 

“അപ്പോൾ ക്യുസെയ്ൻ? എവിടെയാണയാൾ? അതെങ്കിലും പറയുമോ?”

 

“എവിടെയുമാവാം അല്ലെങ്കിൽ എല്ലായിടത്തും” അല്പം ചായ നുകർന്നിട്ട് അദ്ദേഹം തുടർന്നു. “ചെറിയൊരു പ്രശ്നമുണ്ട് അയാൾക്ക് ഇന്നത്തെ പത്രത്തിൽ കണ്ടത് പ്രകാരം വെള്ളിയാഴ്ച്ചയാണ് പോപ്പ് ബ്രിട്ടനിൽ എത്തുന്നത് തൊട്ടടുത്ത ദിവസം കാന്റർബറി സന്ദർശിക്കുന്നു

 

“ഇരുപത്തിയൊമ്പതാം തീയ്യതി ശനിയാഴ്ച്ച…?

 

“അതെ എന്നു വച്ചാൽ അതിനിടയിൽ ഒരു നീണ്ട ഇടവേളയുണ്ട് ക്യുസെയ്ന് എങ്ങോട്ട് പോകാനായിരിക്കും അയാളുടെ പ്ലാൻ എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം

 

ഫോൺ റിങ്ങ് ചെയ്തു. മക്ഗിനസ് ആയിരുന്നു മറുതലയ്ക്കൽ. “ഫെർഗൂസണുമായി സംസാരിച്ചുവോ?”

 

“സംസാരിച്ചു” ഡെവ്‌ലിൻ പറഞ്ഞു.

 

“എന്തു ചെയ്യാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം?”

 

“ദൈവത്തിനറിയാം എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു

 

“എന്നിട്ട് നിങ്ങൾ പോകുന്നുണ്ടോ?”

 

“യെസ്

 

“ലിയാം, ആ റഷ്യക്കാരൻ ലുബോവിന്റെ കാര്യം അറിഞ്ഞോ? സിനിമാ തീയേറ്ററിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി നിങ്ങളുടെ വൈദിക സുഹൃത്ത് നിസ്സാരക്കാരനൊന്നുമല്ല

 

“തന്നെ വകവരുത്താൻ തന്റെ ആൾക്കാർ പദ്ധതിയിട്ടിരിക്കുന്നു എന്ന് മനസ്സിലാക്കിയത് മുതൽ ഹാരി ക്യുസെയ്ന് ജോലിയോടുള്ള മനോഭാവത്തിൽ ചെറിയ മാറ്റം കണ്ടു തുടങ്ങിയിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു” ഡെവ്‌ലിൻ പറഞ്ഞു. “അതയാളെ എവിടെ വരെ കൊണ്ടെത്തിക്കും എന്നറിയാൻ താല്പര്യമുണ്ട്

 

“കാന്റർബറിയിലേക്ക് അങ്ങോട്ടാണ് ആ ബാസ്റ്റർഡ് പോകുന്നത്” മക്ഗിനസ് പറഞ്ഞു. “അക്കാര്യത്തിൽ നമുക്കൊന്നും തന്നെ ചെയ്യാനില്ല ബ്രിട്ടീഷ് ഇന്റലിജൻസാണ് അത് കൈകാര്യം ചെയ്യേണ്ടത് നമ്മൾ IRA യ്ക്ക് ഒന്നും തന്നെ ചെയ്യാനില്ല ഈ വിഷയത്തിൽ പോകുന്നതൊക്കെ കൊള്ളാം, പക്ഷേ, സ്വന്തം സുരക്ഷ നോക്കിക്കൊള്ളണം, ലിയാം

 

ഡിസ്കണക്ട് ആയ റിസീവറും പിടിച്ചുകൊണ്ട് അതേക്കുറിച്ച് ചിന്തിച്ച് അല്പനേരം ഡെവ്‌ലിൻ അവിടെത്തന്നെയിരുന്നു. പിന്നെ എഴുന്നേറ്റു. “ഞാനൊന്ന് പുറത്തു പോകുകയാണ്” അദ്ദേഹം താന്യയോട് പറഞ്ഞു. “അധികം വൈകില്ല” ഫ്രഞ്ച് ജാലകം വഴി അദ്ദേഹം പുറത്തേക്കിറങ്ങി.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

10 comments:

  1. ഇനി ബാക്കി കാന്റർബറിയിൽ ?

    ReplyDelete
    Replies
    1. കാന്റർബറിയിൽ എത്തും മുമ്പേ പലതും നടക്കാനിരിക്കുന്നു ശ്രീക്കുട്ടാ...

      Delete
  2. "എങ്ങോട്ട് പോകാനായിരിക്കും അയാളുടെ പ്ലാൻ എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യം…”

    ഓടുന്ന പട്ടിക്ക് ഒരുമുഴം മുന്നേ..

    ReplyDelete
    Replies
    1. ബ്രിഗേഡിയർ ഫെർഗൂസന്റെ മനസ്സിൽ എന്താണെന്നറിയാൻ കാത്തിരിക്കാം നമുക്ക്...

      Delete
  3. അപ്പൊ ഡെവ്‌ലിൻ ശെരിയായ വിവരം അറിഞ്ഞു
    ഇനി ഡെവ്‌ലിന്റെ കൈകൊണ്ടു ചാകും മുന്നേ നമ്മുടെ നായകൻ (അതോ ഡെവ്‌ലിനോ )ഒരു പെൺകുട്ടിയെ കൂടെ കണ്ടു മുട്ടാൻ ഉണ്ട് അല്ലെ....
    എന്തായിരിക്കും ലെവളുടെ റോൾ ..പോപ്പിന്റെ ആരെങ്കിലും ആണോ .

    BTW ആ താന്യ കൊച്ചിനെ ഇത് വരെ വീട്ടിൽ പറഞ്ഞു വിടാൻ ആയില്ലേ ..
    ഇനിം കൊച്ചിന് എന്തേലും പണി ബാക്കി ഉണ്ടോ

    ReplyDelete
    Replies
    1. ഡെവ്‌ലിനും കെല്ലിയും ഇനിയും കണ്ടുമുട്ടാനിരിക്കുന്നു ഓരോരോ പെൺകുട്ടികളെ...

      താന്യയ്ക്ക് ഇനി തിരികെ മോസ്കോയിലേക്ക് പോകാനാവില്ല... ഇംഗ്ലണ്ടിൽ തുടരുകയേ മാർഗ്ഗമുള്ളൂ...

      Delete
  4. അതെ വൈദിക സുഹൃത്ത് നിസ്സാരക്കാരനല്ല.⚠️

    ReplyDelete
    Replies
    1. കുഖോളിൻ എന്ന കോഡ് നാമത്തിൽ നാശം വിതയ്ക്കുന്ന ഹാരി ക്യുസെയ്ൻ എന്ന സാക്ഷാൽ മിഖായേൽ കെല്ലി...

      Delete
  5. ഈ അമേരിക്കയും റഷ്യയും ഒന്നും, മറ്റു രാജ്യങ്ങളിൽ നാശം വിതയ്ക്കാൻ തുടങ്ങിയത് ഇന്നും ഇന്നലെയും ഒന്നുമല്ല അല്ലെ. എന്തിനു വേണ്ടിയാണു ഇതൊക്കെ. അവരൊന്നും ഞങ്ങളെക്കാൾ വലുതാവരുത് എന്ന ഒറ്റ കാരണം കൊണ്ട്. എന്താല്ലേ..

    "വർഷങ്ങളായി പോലീസ് തേടിക്കൊണ്ടിരിക്കുന്ന ഒരു പിടികിട്ടാപ്പുള്ളിയാണ് നിങ്ങളുടെ രാജ്യത്ത് ഞാൻ… നിരോധിക്കപ്പെട്ട സംഘടനയിലെ അംഗമെന്ന നിലയിൽ"

    ഒരു രാജ്യത്തിന്റെ തീവ്രവാദി മറ്റൊരു രാജ്യത്തിൻറെ സ്വാതത്ര്യ പോരാളി ആണല്ലോ. ഏതായാലും അവിടെ എത്തട്ടെ..

    പുതിയ നായികമാർ വരട്ടെ.. തന്യ അങ്ങോട്ട് മാറി നിന്നോട്ടെ, പറഞ്ഞു വിടേണ്ട കേട്ടോ. പാവം പെൺകൊച്ചല്ലേ..

    ReplyDelete
    Replies
    1. സത്യമാണ് ശ്രീജിത്തേ...

      ഡെവ്‌ലിന്റെ കാര്യം ഫെർഗൂസൺ ഏറ്റു എന്നല്ലേ പറഞ്ഞത്... കുഴപ്പമൊന്നും ഉണ്ടാകില്ല...

      താന്യ കുറച്ചു നാൾ റെസ്റ്റെടുക്കട്ടെ... മോളി പ്രിയോറിനെപ്പോലെ ഡെവ്‌ലിനുമായി പ്രണയമൊന്നും സ്ഥാപിച്ചിട്ടില്ലല്ലോ...

      Delete