Saturday, August 26, 2023

കൺഫെഷണൽ – 26

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

 

അവർ ഇരുവരും ട്യൂലറീസ് ഗാർഡൻസിൽ ചെന്ന് ഒരു ബെഞ്ചിൽ ഇരുന്നു. ഡെവ്‌ലിൻ തന്റെ പഴയ സിൽവർ കെയ്സ് തുറന്ന് ഒരു സിഗരറ്റ് എടുത്ത് അവൾക്ക് നീട്ടി. “നീ സിഗരറ്റ് വലിക്കുമോ?”

 

“ഇല്ല

 

“ഗുഡ് ഫോർ യൂ എല്ലാവരും കൂടി നിന്റെ ജീവിതം മുരടിപ്പിച്ചുവോ എന്നൊരു സംശയം നിന്റെ മുന്നിൽ ഇനിയും വർഷങ്ങൾ ഏറെയുണ്ട് കുട്ടീ

 

പണ്ടൊരിക്കൽ, കുറേയേറെ വർഷങ്ങൾക്ക് മുമ്പ്, ഇതേ വാക്കുകൾ താൻ ഉപയോഗിച്ചത് അദ്ദേഹത്തിനോർമ്മ വന്നു. ഇവളോട് ഏറെക്കുറെ സാമ്യമുള്ള മറ്റൊരു പെൺകുട്ടിയോട്. ഏത് അളവുകോലുകൾ വച്ചു നോക്കിയാലും അത്രയൊന്നും സൗന്ദര്യമില്ലാത്ത ഒരു പെൺകുട്ടി. എങ്കിലും വീണ്ടുമൊരു വട്ടം നോക്കുവാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു ആകർഷകത്വം എന്നും അവളിലുണ്ടായിരുന്നു. കാലമേറെ കടന്നുപോയിട്ടും, മായ്ക്കാൻ ശ്രമിച്ചിട്ടും മായാതെ, മോളി പ്രിയോറിനെക്കുറിച്ചുള്ള ഓർമ്മകൾ ഒരു നൊമ്പരമായി ഇന്നും മനസ്സിൽ അവശേഷിക്കുന്നു.

 

“വിചിത്ര മനുഷ്യൻ തന്നെ” അവൾ പറഞ്ഞു. “ഒരു സീക്രറ്റ് ഏജന്റാണല്ലേ നിങ്ങൾ? പക്ഷേ, കണ്ടാൽ പറയില്ല

 

ഡെവ്‌ലിൻ ഉറക്കെ ചിരിച്ചു. മറുവശത്ത് ഹെൻട്രി മൂർ സ്റ്റാളിന് സമീപത്തെ ബെഞ്ചിൽ പത്രം വായിച്ചുകൊണ്ടിരുന്ന ടോണി ഹണ്ടർ അത് കേട്ട് തലയുയർത്തി അദ്ദേഹത്തെ രൂക്ഷമായി ഒന്ന് നോക്കി.  

 

“ഗോഡ് സേവ് ദി ഡേ” ഡെവ്‌ലിൻ തന്റെ വാലറ്റ് തുറന്ന് ഒരു പഴകിയ വിസിറ്റിങ്ങ് കാർഡ് എടുത്ത് അവൾക്ക് നീട്ടി. “എന്റെ കാർഡ് ഔദ്യോഗിക സന്ദർശനവേളകളിൽ മാത്രമേ ഞാനിത് പുറത്തെടുക്കാറുള്ളൂ

 

അവൾ അത് ഉറക്കെ വായിച്ചു. “പ്രൊഫസർ ലിയാം ഡെവ്‌ലിൻ, ട്രിനിറ്റി കോളേജ്, ഡബ്ലിൻ.” അവൾ തലയുയർത്തി. “പ്രൊഫസർ ഓഫ് വാട്ട്?”

 

“ഇംഗ്ലീഷ് ലിറ്ററേച്ചർ ഓസ്കാർ വൈൽഡ്, ഷാ, ഓ’കസീ, ബ്രെൻഡൻ ബെഹാൻ, ജെയിംസ് ജോയ്സ്, യേറ്റ്സ്  തുടങ്ങിയവരെയൊക്കെ പോലെ കത്തോലിക്കരും പ്രൊട്ടസ്റ്റന്റ്സും ഒക്കെയുണ്ട് പക്ഷേ, എല്ലാവരും ഐറിഷുകാർ ശരി, ഇനി ആ കാർഡ് തിരിച്ചു തരുമോ? എന്റെ കൈയിൽ വേറെയില്ല” അദ്ദേഹം അത് വാങ്ങി വാലറ്റിനുള്ളിൽ വച്ചു.

 

“പക്ഷേ, ഇതെങ്ങനെ സാദ്ധ്യമാകും? പുരാതനവും പ്രസിദ്ധവുമായ ഒരു യൂണിവേഴ്സിറ്റിയിലെ പ്രൊഫസർക്ക് എങ്ങനെ ഇതുപോലുള്ള ജോലിയിൽ ഏർപ്പെടുവാൻ കഴിയും?” അവൾ ചോദിച്ചു.

 

“നീ ഐറിഷ് റിപ്പബ്ലിക്കൻ ആർമി എന്ന് കേട്ടിട്ടുണ്ടോ?”

 

“തീർച്ചയായും

 

“എന്റെ പതിനാറാം വയസ്സിലാണ് ആ സംഘടനയിൽ ഞാൻ അംഗമാകുന്നത് പക്ഷേ, കഴിഞ്ഞ കുറേ കാലമായി അത്ര ആക്ടീവല്ല എന്ന് പറയാം പ്രൊവിഷണൽ IRA യുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെയും അനുയായികളുടെയും പ്രവൃത്തികളോട് ആശയപരമായി കടുത്ത വിയോജിപ്പുള്ളതുകൊണ്ട്

 

“അതെന്തുകൊണ്ടാണെന്ന് ഞാൻ പറയാം” അവൾ പുഞ്ചിരിച്ചു. “നിങ്ങൾ റൊമാന്റിക്ക് ആയൊരു ഹൃദയത്തിനുടമയായതുകൊണ്ട് ശരിയല്ലേ പ്രൊഫസർ ഡെവ്‌ലിൻ?”

 

“ആണോ?”

 

“അങ്ങനെയുള്ളവർക്കേ വിചിത്രമാണെങ്കിലും ഇത്ര മനോഹരമായി ഈ കറുത്ത കമ്പിളിത്തൊപ്പി ധരിക്കുവാൻ കഴിയൂ പിന്നെ, മറ്റൊന്നു കൂടി റെസ്റ്ററന്റുകളിൽ ബോംബ് വച്ച് സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്നതിനോട് നിങ്ങൾക്ക് യോജിക്കാനാവുന്നില്ല അതേ സമയം, രണ്ടാമതൊന്ന് ചിന്തിക്കാതെ ഒരാളെ വെടിവച്ച് കൊലപ്പെടുത്താനും നിങ്ങൾക്ക് മടിയില്ല എന്തായാലും അപകടകാരിയായ ഒരു മനുഷ്യനുമായാണ് ഇനി ഞാൻ ഇടപഴകേണ്ടി വരിക എന്നുറപ്പായി

 

ഡെവ്‌ലിന് അസ്വസ്ഥത തോന്നിത്തുടങ്ങിയിരുന്നു. “അങ്ങനെയാണോ നീ കരുതുന്നത്?”

 

“അതെ, പ്രൊഫസർ ഡെവ്‌ലിൻ നിങ്ങളെ ഏറെക്കുറെ മനസ്സിലാക്കാൻ സാധിച്ചു എന്ന് തന്നെയാണ് ഞാൻ കരുതുന്നത് ഒരു യഥാർത്ഥ വിപ്ലവകാരി പരാജയപ്പെട്ട കാമുകൻ പക്ഷേ തന്റെ ശ്രമം അവസാനിപ്പിക്കാൻ ഇനിയും തയ്യാറല്ല

 

“മനസ്സിലായില്ല

 

“നിങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന ഗെയിം, പ്രൊഫസർ ഭ്രാന്തമായ, അപകടകരമായ, മനോഹരമായ ആ ഗെയിം അത് മാത്രമാണ് നിങ്ങളെപ്പോലുള്ള ഒരു മനുഷ്യനെ ഇന്നും ജീവിക്കാൻ പ്രേരിപ്പിക്കുന്നത്  ലെക്ച്ചർ ഹാളിലെ ആ മുരടിച്ച ജീവിതം നിങ്ങളൊരു പക്ഷേ ഇഷ്ടപ്പെടുന്നുണ്ടാവാം അല്ലെങ്കിൽ ഇഷ്ടമാണെന്ന് സ്വയം ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടാവാം പക്ഷേ, അന്തരീക്ഷത്തിൽ വെടിമരുന്നിന്റെ ഗന്ധം ഉയർന്നയുടൻ തോക്കുമായി ചാടിയിറങ്ങാൻ…………………..”

 

“എനിക്കൊന്ന് ശ്വാസമെടുക്കാനുള്ള സമയം തരുമോ നീ?” ഡെവ്‌ലിൻ ചോദിച്ചു.

 

“ഏറ്റവും ദയനീയം എന്താണെന്ന് വച്ചാൽ” അദ്ദേഹത്തിന്റെ ചോദ്യം കാര്യമാക്കാതെ അവൾ തുടർന്നു. “ഇവ രണ്ടും നിങ്ങൾ ഇഷ്ടപ്പെടുന്നു പോരാട്ടത്തിന്റെ ലഹരി ആസ്വദിക്കുമ്പോഴും നിഷ്കളങ്കരായ സാധാരണ മനുഷ്യർക്ക് ജീവഹാനി സംഭവിക്കാതെ ഒരു ക്ലീൻ റെവലൂഷൻ നടന്നു കാണണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു

 

തന്റെ വാഗ്ധോരണിയ്ക്ക് വിരാമമിട്ട് അവൾ സ്വയം നിയന്ത്രിച്ചത് പോലെ ഇരുന്നു.

 

“എന്നെക്കുറിച്ച് ഇനി എന്തെങ്കിലും പറയാൻ വിട്ടുപോയതായി തോന്നുന്നുണ്ടോ?” ഡെവ്‌ലിൻ ചോദിച്ചു.

 

തെല്ല് ചമ്മലോടെ അവൾ പുഞ്ചിരിച്ചു. “ചിലപ്പോൾ ഞാൻ ഇങ്ങനെയാണ് കീ കൊടുത്തു വച്ചിരിക്കുന്ന ക്ലോക്ക് സ്പ്രിങ്ങ് പോലെ അത് മുഴുവൻ അഴിഞ്ഞു തീർന്നിട്ടേ നിൽക്കൂ

 

“സമ്മർദ്ദമെല്ലാം മാറി നോർമൽ ആകുന്നതോടെ നീ ഫ്രോയ്ഡ് പറഞ്ഞ ചെപ്പിനുള്ളിലേക്ക് ഒതുങ്ങിക്കൂടുന്നു ആ വയസ്സൻ മസ്‌ലോവ്സ്കി നിനക്ക് നൽകിയ ആഡംബര ജീവിതത്തിന്റെ പരിണിത ഫലം

 

അവളുടെ മുഖം വലിഞ്ഞു മുറുകി. “അദ്ദേഹത്തെ പരിഹസിക്കുന്നത് എനിക്കിഷ്ടമല്ല എന്നും എന്നോട് വളരെ നന്നായിട്ടേ പെരുമാറിയിട്ടുള്ളൂ ഒരു പിതാവിന്റെ സ്നേഹം ഞാൻ അറിയുന്നത് അദ്ദേഹത്തിൽ നിന്നാണ്

 

“ആയിരിക്കാം” ഡെവ്‌ലിൻ പറഞ്ഞു. “പക്ഷേ, എല്ലായ്പ്പോഴും അങ്ങനെ ആയിരുന്നിരിക്കണമെന്നില്ലല്ലോ

 

രോഷത്തോടെ അവൾ അദ്ദേഹത്തെ തുറിച്ചു നോക്കി. “ഓൾറൈറ്റ്, പ്രൊഫസർ ഡെവ്‌ലിൻ കുറേ നേരമായി നാം അങ്ങുമിങ്ങും തൊടാതെ സംസാരിക്കുന്നു എന്തിനാണ് നിങ്ങൾ ഇവിടെ വന്നിരിക്കുന്നതെന്ന് പറയുവാൻ സമയമായിരിക്കുന്നു

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

Saturday, August 19, 2023

കൺഫെഷണൽ – 25

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മനോഹരമായ തെളിഞ്ഞ പ്രഭാതം. റിറ്റ്സ് ഹോട്ടലിന്റെ പ്രധാന കവാടത്തിലെ പടവുകൾ ഇറങ്ങി താന്യാ വൊറോണിനോവ റോഡിലെത്തി. ചോലമരങ്ങൾ അതിരിടുന്ന ആ പാതയുടെ അങ്ങേയറ്റത്ത് നിർത്തിയിട്ടിരിക്കുന്ന പ്യൂഷോ കാറിൽ അവൾക്കായി കാത്തിരിക്കുകയാണ് ഡെവ്‌ലിനും ഹണ്ടറും.

 

“അവൾ നടക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു” ഹണ്ടർ പറഞ്ഞു.

 

ഡെവ്‌ലിൻ തല കുലുക്കി. “കുറച്ച് സമയം അവളെ പിന്തുടരാം നമുക്ക് എന്നിട്ട് തീരുമാനിക്കാം എന്തു വേണമെന്ന്

 

താന്യയുടെ ഇടതു ചുമലിൽ ഒരു ക്യാൻവാസ് ബാഗ് തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. വ്യായാമം എന്ന നിലയിൽ സാമാന്യം വേഗതയിൽ നടക്കുന്ന അവൾ ശരിക്കും ആസ്വദിക്കുകയായിരുന്നു ആ പ്രഭാതസവാരി. റഷ്മണിനോവിന്റെ ഫോർത്ത് പിയാനോ കൺസെർട്ടോ ആയിരുന്നു കഴിഞ്ഞ രാത്രിയിൽ അവൾ അവതരിപ്പിച്ചത്. ഏറെ ഇഷ്ടപ്പെട്ടതും പരിചിതവുമായ ഒന്നായിരുന്നു അത് എന്നതിനാൽ വലിയൊരു കൺസെർട്ട് തുടങ്ങുന്നതിന് മുമ്പ് മിക്കവരും അഭിമുഖീകരിക്കാറുള്ളത് പോലുള്ള ഉത്ക്കണ്ഠയോ പരിഭ്രമമോ ഒന്നും തന്നെ അവൾക്കുണ്ടായിരുന്നില്ല.     

 

തന്റെ മേഖലയിൽ ഏറെ മുന്നേറിക്കഴിഞ്ഞിരിക്കുന്നു അവൾ. ചെക്കോവ്സ്കിയിലെയും ലീഡ്സിലെയും പരിപാടികളുടെ ഉജ്ജ്വലവിജയത്തിന് ശേഷം ലോകം അറിയുന്ന ഒരു സംഗീതജ്ഞയായി മാറിക്കഴിഞ്ഞിരുന്നു താന്യ. മറ്റൊന്നിനും തന്നെ സമയമില്ലാത്ത അവസ്ഥ. ഒരു ദുർബ്ബല നിമിഷത്തിൽ ഒരിക്കൽ ഒരു സ്നേഹബന്ധത്തിൽ അകപ്പെട്ടുപോയിരുന്നു അവൾ. എയർബോൺ ബ്രിഗേഡിലെ മിലിട്ടറി ഡോക്ടറായ ഒരു ചെറുപ്പക്കാരനുമായുള്ള ആ ബന്ധം അവളുടെ ജീവിതത്തിൽ സംഭവിച്ച വീണ്ടുവിചാരമില്ലാത്ത തീരുമാനമായിരുന്നുവെന്ന് വേണം പറയാൻ. കഴിഞ്ഞ വർഷമായിരുന്നു അഫ്ഗാനിസ്ഥാനിൽ വച്ചുള്ള യുദ്ധത്തിൽ അയാൾ കൊല്ലപ്പെട്ടത്.

 

ഹൃദയഭേദകമായിരുന്നുവെങ്കിലും ആ സംഭവത്തിൽ അവൾ തകർന്നു പോയൊന്നുമില്ല. ഗംഭീരമായ പ്രകടനങ്ങളിൽ ഒന്നായിരുന്നു ആ ദുരന്തവാർത്ത അവളെത്തേടിയെത്തിയ രാത്രിയിൽ കാഴ്ച്ച വച്ചതെന്ന് വേണം പറയാൻ. പക്ഷേ, അതിന് ശേഷം പുരുഷന്മാരിൽ നിന്നും അകലം പാലിക്കുവാൻ അവൾ മനഃപൂർവ്വം ശ്രദ്ധിച്ചു. ആ സംഭവം അവളിൽ ഏല്പിച്ച ആഘാതം അത്ര ചെറുതൊന്നുമായിരുന്നില്ല എന്നത് തന്നെ കാരണം. അളവറ്റ പേരും പ്രശസ്തിയും സെലിബ്രിറ്റി പരിവേഷവും ജനറൽ മസ്‌ലോവ്സ്കിയുടെ ശക്തമായ പരിരക്ഷണവും ഒക്കെയുണ്ടായിട്ടും ഉള്ളിന്റെയുള്ളിൽ അവൾ പണ്ടത്തെ ആ ചെറിയ കുട്ടി തന്നെയായിരുന്നു. കോരിച്ചൊരിയുന്ന മഴയത്ത്, അതിക്രൂരമായി തന്നിൽ നിന്നും ചീന്തിയെറിയപ്പെട്ട പിതാവിന്റെ മൃതദേഹത്തിനരികിൽ മുട്ടുകുത്തി നിന്ന് വിതുമ്പുന്ന ആ ഏഴു വയസ്സുകാരി

 

                                                              ***

 

ഷാ എലീസി താണ്ടി അവൾ പ്ലേസ് ഡു ലാ കോൺകോഡിൽ എത്തിച്ചേർന്നു.

 

“ജീസസ്, ഇവൾക്ക് വ്യായാമം ഇത്രയ്ക്കും ഇഷ്ടമോ” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

 

ആൾത്തിരക്കില്ലാത്ത ജറാദെ ട്വീലറിയിലേക്ക് അവൾ തിരിയുന്നത് കണ്ട് ഹണ്ടർ തല കുലുക്കി. “എനിക്ക് തോന്നുന്നത്, അവൾ പോകുന്നത് ലൂവായിലേക്കാണെന്നാണ് ഒരു കാര്യം ചെയ്യൂ താങ്കൾ ഇവിടെ ഇറങ്ങി കാൽനടയായി അവളെ പിന്തുടരുക കാർ എവിടെയെങ്കിലും സൗകര്യപ്രദമായ ഇടത്ത് പാർക്ക് ചെയ്തിട്ട് ഞാൻ പ്രധാന കവാടത്തിന് മുന്നിൽ കാത്തു നിൽക്കാം

 

ട്വീലറീ ഗാർഡൻസിൽ ഒരു ഹെൻട്രി മൂർ എക്സിബിഷൻ സ്റ്റാൾ ഉണ്ടായിരുന്നു. അതിനുള്ളിൽ കയറി മൊത്തത്തിൽ ഒന്ന് വീക്ഷിച്ചുകൊണ്ട് അല്പനേരം അവൾ നിന്നു. അത്ര ആകർഷകമായി ഒന്നും തന്നെ കാണാത്തതിനാലായിരിക്കാം, അവിടെ നിന്നും ഇറങ്ങി അവൾ പ്രസിദ്ധമായ പലൈ ഡു ലൂവായിലേക്ക് നടന്നു.

 

ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുക്കുന്ന പ്രകൃതമായിരുന്നു താന്യാ വൊറോണിനോവയുടേത്. ഗാലറികൾ കയറിയിറങ്ങി പ്രസിദ്ധരുടെ വർക്കുകളിൽ മാത്രം താല്പര്യം പ്രകടിപ്പിച്ച് നീങ്ങുന്ന അവളെ ഒരു നിശ്ചിത ദൂരം പാലിച്ച് ഡെവ്‌ലിൻ പിന്തുടർന്നു. പ്രധാന കവാടത്തിലുള്ള വിക്ടറി ഓഫ് സമോത്രേസിൽ നിന്നും വീനസ് ഡു മിലോയിലേക്ക് അവൾ നീങ്ങി. ഒന്നാം നിലയിലെ റെംബ്രാണ്ട് ഗാലറിയിൽ അല്പനേരം തങ്ങിയ അവൾ ഒരു പക്ഷേ ലോകത്തിലെ ഏറ്റവും പ്രസിദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ആ ചിത്രത്തിന്റെ മുന്നിൽ എത്തിയതും നിന്നു. ലിയോണാഡോ ഡാവിഞ്ചിയുടെ മോണാലിസയുടെ മുന്നിൽ.

 

ഡെവ്‌ലിൻ അവളുടെ അരികിലേക്ക് ചെന്നു. “ആ മുഖത്തുള്ളത് മന്ദഹാസമാണോ? എന്ത് തോന്നുന്നു?” ഇംഗ്ലീഷിലാണ് അദ്ദേഹം ചോദിച്ചത്.

 

“എന്താണ് താങ്കൾ ഉദ്ദേശിച്ചത്?” അവളുടെ മറുചോദ്യവും ഇംഗ്ലീഷിൽത്തന്നെയായിരുന്നു.

 

“ഓ, അതോ, ഇവിടെ ലൂവായിൽ ഉള്ള വളരെ പഴയ ഒരു അന്ധവിശ്വാസമാണ് ചില പ്രഭാതങ്ങളിൽ മോണാലിസ പുഞ്ചിരിക്കാറില്ലത്രെ

 

അവൾ അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. “വിവരക്കേട്

 

“അതുപോലെ തന്നെ, നിന്റെ മുഖത്തും പുഞ്ചിരി ഇല്ല കേട്ടോ” ഡെവ്‌ലിൻ പറഞ്ഞു. “ദൈവമേ, പറഞ്ഞ് പറഞ്ഞ് ഞാനിത് മൊത്തം നശിപ്പിക്കുമെന്നാണ് തോന്നുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

 

“ദിസ് ഈസ് ടോട്ടൽ നോൺസെൻസ്” ഇത്തവണ അവളും ചിരിച്ചു പോയി.

 

“ഗൗരവത്തിലിരിക്കുമ്പോൾ നിന്റെ വായുടെ ഇരുവശവും വലിഞ്ഞ് മുറുകിയത് പോലെ തോന്നും ഒട്ടും ഭംഗിയില്ല അത് കാണാൻ” അദ്ദേഹം പറഞ്ഞു.

 

“എന്റെ രൂപത്തെക്കുറിച്ചാണോ? ഞാനത് കാര്യമാക്കുന്നതേയില്ല

 

ട്രെഞ്ച് കോട്ടിന്റെ പോക്കറ്റുകളിൽ കൈകൾ പൂഴ്ത്തി നിൽക്കുന്ന ഡെവ്‌ലിന്റെ രൂപം അവൾ ശരിയ്ക്കും ശ്രദ്ധിച്ചത് അപ്പോഴായിരുന്നു. ഒരു ചെവിയുടെ മുകളിലേക്ക് ചരിച്ചു വച്ചിരിക്കുന്ന കറുത്ത കമ്പിളിത്തൊപ്പി. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നീലനിറമാർന്ന കണ്ണുകൾ തെല്ല് ഗർവ്വും ഹാസ്യവും നിഴലിക്കുന്ന ആ മുഖത്ത് തന്നോട് തന്നെയുള്ള പരിഹാസഭാവമാണ് മുന്നിട്ട് നിൽക്കുന്നതെന്ന് തോന്നും. തന്നെക്കാൾ രണ്ടിരട്ടി പ്രായം മതിക്കുമെങ്കിലും ആ ഒരു ഭാവം അവളെ വല്ലാതെ ആകർഷിച്ചു. അതിൽ നിന്ന് മോചിതയാവാൻ അല്പം ബുദ്ധിമുട്ടിയെങ്കിലും ഒരു ദീർഘശ്വാസമെടുത്ത് തന്റെ സ്ഥായിയായ നിസ്സംഗഭാവം അവൾ വീണ്ടെടുത്തു.

 

“എക്സ്ക്യൂസ് മീ” അവൾ നടന്നകന്നു.

 

ഒരു നിശ്ചിതദൂരത്തിൽ ഡെവ്‌ലിൻ വീണ്ടും അവളെ പിന്തുടർന്നു. പാവം പെൺകുട്ടി ഭയന്നത് പോലെ തോന്നുന്നു അത് എന്തിനെന്ന് കണ്ടുപിടിക്കണം

 

ഗ്രാന്റ് ഗാലറിയിലെത്തിയ അവൾ എൽ ഗ്രേക്കോയുടെ ‘ക്രൈസ്റ്റ് ഓൺ ദി ക്രോസ്’ എന്ന പെയ്ന്റിങ്ങിന് മുന്നിൽ നിന്നു. കുരിശിൽ കിടക്കുന്ന യേശുദേവന്റെ ആ മെലിഞ്ഞ രൂപത്തെ നോക്കി നിൽക്കവെ തന്റെയരികിലെത്തിയ ഡെവ്‌ലിനെ അവൾ കണ്ടതായി നടിച്ചില്ല.

 

“ഈ ചിത്രം എന്താണ് പറയുന്നത്?” സൗമ്യഭാവത്തിൽ അദ്ദേഹം ചോദിച്ചു. “ആ മുഖത്ത് സ്നേഹം കാണാനുണ്ടോ?”

 

“ഇല്ല” അവൾ പറഞ്ഞു. “മരണത്തോടുള്ള രോഷം പോലെ തോന്നുന്നു അല്ല, നിങ്ങളെന്തിനാണെന്നെ പിന്തുടരുന്നത്?”

 

“ഞാനോ?”

 

“അതെ ട്വീലറി ഗാർഡൻ മുതൽ ഞാൻ ശ്രദ്ധിക്കുന്നു

 

“റിയലി? എങ്കിൽ അക്കാര്യത്തിൽ വളരെ മോശമാണ് ഞാനെന്ന് പറയേണ്ടി വരും

 

“അത് അത്ര ശരിയല്ല നിങ്ങളെ കണ്ടാൽ ആരും രണ്ടാമതൊന്ന് നോക്കിപ്പോകും” അവൾ പറഞ്ഞു.

 

എന്തുകൊണ്ടോ പെട്ടെന്നവൾക്ക് പൊട്ടിക്കരയണമെന്ന് തോന്നി. അദ്ദേഹത്തിന്റെ സ്വരത്തിലെ അവിശ്വസനീയമായ ആ ഊഷ്മളതയ്ക്ക് താൻ അടിമയായത് പോലെ അവളുടെ കരങ്ങൾ കൈയിലെടുത്ത് ഡെവ്‌ലിൻ പറഞ്ഞു. “വിഷമിക്കണ്ട കുട്ടീ ഇനിയും സമയമുണ്ട് അത് പോട്ടെ, എൽ ഗ്രേക്കോയുടെ ആ ചിത്രം എന്താണ് പറയുന്നതെന്ന് പറഞ്ഞില്ല

 

“നോക്കൂ, ഞാനൊരു ക്രിസ്ത്യൻ വിശ്വാസിയായിട്ടല്ല വളർന്നത്” അവൾ പറഞ്ഞു. “അതുകൊണ്ടു തന്നെ, ആ കുരിശിൽ കിടക്കുന്നത് ഒരു രക്ഷകനായി എനിക്ക് തോന്നുന്നതേയില്ല എങ്കിലും, ചിലരുടെ ദുഷ്‌പ്രവൃത്തിയാൽ വേദനയനുഭവിക്കുന്ന മഹാനായ ഒരു മനുഷ്യൻ എന്ന് പറയാം നിങ്ങളുടെ അഭിപ്രായം എന്താണ്?”

 

“നിന്റെ ഇംഗ്ലീഷ് ഉച്ചാരണം എനിക്കിഷ്ടമായി” ഡെവ്‌ലിൻ പറഞ്ഞു. “എന്റെ ബാല്യകാലത്ത് കണ്ട ചില സിനിമകളിലെ ഗാർബോയുടെ സംഭാഷണം ഓർമ്മ വന്നു പക്ഷേ, അത് ഇപ്പോഴൊന്നുമല്ലനീ ജനിക്കുന്നതിന് ഒരു നൂറ്റാണ്ടെങ്കിലും മുമ്പ്

 

“ഗാർബോയെ എനിക്കറിയാത്തതൊന്നുമല്ല” അവൾ പറഞ്ഞു. “എന്തായാലും മുഖസ്തുതി എനിക്കിഷ്ടപ്പെട്ടു ആ ചിത്രം കണ്ടിട്ട് നിങ്ങൾക്ക് എന്താണ് തോന്നിയതെന്ന് പറഞ്ഞില്ല?”

 

“ഇന്നത്തെ ദിവസം വച്ച് നോക്കിയാൽ ഗഹനമായ ഒരു ചോദ്യം തന്നെ” ഡെവ്‌ലിൻ പറഞ്ഞു. “ഇന്ന് രാവിലെ ഏഴു മണിക്ക് റോമിലെ സെന്റ് പീറ്റേഴ്സ് ബാസലിക്കയിൽ ഒരു പ്രത്യേക കുർബാന നടക്കുകയുണ്ടായി പോപ്പിനൊപ്പം ബ്രിട്ടനിലെയും അർജന്റീനയിലെയും കർദ്ദിനാൾമാരും ഉണ്ടായിരുന്നു

 

“എന്നിട്ട് എന്തെങ്കിലും നടക്കുമോ?”

 

“അതുകൊണ്ടൊന്നും അർജന്റീനയിലേക്ക് പോകുന്ന ബ്രിട്ടീഷ് നേവിയെയോ അവരെ ആക്രമിക്കാൻ ഒരുമ്പെടുന്ന അർജന്റൈൻ യുദ്ധവിമാനങ്ങളെയോ പിന്തിരിപ്പിക്കാനായിട്ടില്ല

 

“എന്നു വച്ചാൽ?”

 

“എന്ന് വച്ചാൽ നമ്മുടെയൊക്കെ ചെലവിൽ ദൈവം തമാശ കളിക്കുകയാണെന്ന്

 

താന്യ നെറ്റി ചുളിച്ചു. “നിങ്ങളുടെ ഉച്ചാരണം എന്നെ കുഴപ്പിക്കുന്നു യൂ ആർ നോട്ട് ഇംഗ്ലീഷ്, ഐ തിങ്ക്?”

 

“ഐറിഷ്, മൈ ലവ്

 

“പക്ഷേ, എന്റെയറിവിൽ ഐറിഷുകാർ അങ്ങേയറ്റത്തെ ദൈവവിശ്വാസികളാണല്ലോ

 

“അതൊരു വസ്തുതയാണ് മരിച്ചുപോയ എന്റെ അമ്മായിയുടെ കാൽമുട്ടുകളിൽ സ്ഥിരമായി പ്രാർത്ഥിക്കുന്നതിന്റെ തഴമ്പുണ്ടായിരുന്നു ആഴ്ച്ചയിൽ മൂന്ന് തവണ അവരെന്നെ കുർബാനയ്ക്കായി കൊണ്ടുപോകുമായിരുന്നു ഡ്രമോറിലെ എന്റെ കുട്ടിക്കാലത്ത്

 

താന്യാ വൊറോണിനോവ ഷോക്കേറ്റത് പോലെ നിന്നു. “എവിടെ വച്ച് എന്നാണ് പറഞ്ഞത്?”

 

“ഡ്രമോർ അൾസ്റ്ററിലെ ആ ചെറിയ മാർക്കറ്റ് ടൗൺ അവിടെ തിരുനാമത്തിൽ ഉള്ള ആ ദേവാലയം എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്, എന്റെ അമ്മാവനും സുഹൃത്തുക്കളും കുർബാന കഴിഞ്ഞ് പുറത്തിറങ്ങി നേരെ മർഫിയുടെ സെലക്റ്റ് ബാറിലേക്ക് പോകുന്നത്

 

പൊടുന്നനെ തിരിഞ്ഞ അവളുടെ മുഖം വിളറി വെളുത്തിരുന്നു. “ആരാണ് നിങ്ങൾ?”

 

“വെൽ, ഒരു കാര്യം ഞാൻ ഉറപ്പു തരാം ഡിയർ” അദ്ദേഹം അവളുടെ കറുത്ത മുടിയിഴകളിൽ അരുമയായി തഴുകി. “ആ ഡാർക്ക് ഹീറോ കുഖോളിൻ അല്ല ഞാൻ

 

അവളുടെ കണ്ണുകൾ വികസിച്ചു. അദ്ദേഹത്തിന്റെ കോട്ടിൽ പിടിമുറുക്കവെ ആ കണ്ണുകളിൽ രോഷം തിളയ്ക്കുന്നത് കാണാമായിരുന്നു. “പറയൂ, നിങ്ങൾ ആരാണ്?”

 

“വിക്ടർ ലെവിൻ എന്ന് കേട്ടിട്ടുണ്ടോ…?

 

“വിക്ടർ?” അവൾ അമ്പരന്നത് പോലെ തോന്നി. “പക്ഷേ, വിക്ടർ ഇപ്പോൾ ജീവനോടെയില്ലല്ലോ ഒന്നോ രണ്ടോ മാസം മുമ്പ് അറേബ്യയിൽ എവിടെയോ വച്ച് മരണമടഞ്ഞു അങ്ങനെയാണ് എന്റെ പിതാവ് പറഞ്ഞത്

 

“ജനറൽ മസ്‌ലോവ്സ്കിയല്ലേ? അദ്ദേഹം അങ്ങനെയേ പറയൂ അദ്ദേഹത്തിന് അങ്ങനെയേ പറയാനാവൂ വാസ്തവത്തിൽ വിക്ടർ അവിടെ നിന്ന് രക്ഷപെടുകയാണുണ്ടായത് ഒരു കൂറുമാറ്റത്തിലൂടെ അവിടെ നിന്നും ലണ്ടനിലും പിന്നീട് ഡബ്ലിനിലും എത്തിച്ചേർന്നു

 

“അദ്ദേഹം സുഖമായിരിക്കുന്നുവോ?”

 

“കൊല്ലപ്പെട്ടു” മുഖത്തടിച്ചത് പോലെ ഡെവ്‌ലിൻ പറഞ്ഞു. “മിഖായേൽ കെല്ലി അഥവാ കുഖോളിൻ അതുമല്ലെങ്കിൽ മറ്റെന്തെങ്കിലും പേരുകളിൽ അറിയപ്പെടുന്ന ആ ഡാർക്ക് ബ്ലഡി ഹീറോ അദ്ദേഹത്തെ കൊലപ്പെടുത്തി ഇരുപത്തിമൂന്ന് വർഷം മുമ്പ് ഉക്രെയിനിൽ വച്ച് നിന്റെ പിതാവിനെ വെടിവച്ചു കൊന്ന അതേ മനുഷ്യൻ

 

അവൾ ഡെവ്‌ലിന്റെ ദേഹത്തേക്ക് കുഴഞ്ഞു വീണു. അദ്ദേഹം അവളെ തന്നോട് ചേർത്തു പിടിച്ചു. “പരിഭ്രമിക്കണ്ട ഞാൻ പിടിച്ചിട്ടുണ്ട് പതുക്കെ നടന്നോളൂ ഇവിടെ നിന്നും പുറത്ത് കടക്കാം അല്പം ശുദ്ധവായുവാണ് നിനക്ക് ഇപ്പോൾ ആവശ്യം

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...