Friday, March 24, 2023

കൺഫെഷണൽ – 06

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വില്ലേഴ്സിന്റേതു പോലെ തടി കൊണ്ട് നിർമ്മിച്ച ഒരു വളയം ലെവിന്റെ കഴുത്തിലും ഘടിപ്പിച്ചിട്ടാണ് അയാൾ പോയത്. ആ കൊച്ചു മുറിയിൽ ചുവരും ചാരി അടുത്തടുത്തായി അവർ ഇരുന്നു. അല്പനേരം കഴിഞ്ഞപ്പോൾ കറുത്ത മുഖാവരണം ധരിച്ച ഒരു സ്ത്രീ വന്ന് അവർക്കരികിൽ ഇരുന്നിട്ട് രണ്ടു പേർക്കും മാറിമാറി ഭക്ഷണം വാരിക്കൊടുത്തു. മട്ടൺ സ്റ്റ്യൂ ആയിരുന്നു അവർ കൊണ്ടു വന്ന കലത്തിൽ. അബായയും മുഖാവരണവും ആയിരുന്നു വേഷം എന്നതിനാൽ ആ സ്ത്രീ ചെറുപ്പക്കാരിയാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞില്ല്ല. ഭക്ഷണം കൊടുത്തു കഴിഞ്ഞ് ഇരുവരുടെയും വായ് ശ്രദ്ധാപൂർവ്വം തുടച്ചു വൃത്തിയാക്കിയിട്ട് ആ സ്ത്രീ പുറത്തിറങ്ങി വാതിൽ അടച്ചിട്ട് പോയി.

 

“എന്തിനാണ് ഈ മുഖാവാരണം? എനിക്ക് മനസ്സിലാവുന്നില്ല” ലെവിൻ ആരാഞ്ഞു.

 

“ഭർത്താക്കന്മാർക്ക് മാത്രം അവകാശപ്പെട്ടവരാണ് തങ്ങൾ എന്നതിന്റെ അടയാളം മറ്റു പുരുഷന്മാർക്ക് അവരുടെ മുഖം കാണുവാൻ അനുവാദമില്ല” വില്ലേഴ്സ് പറഞ്ഞു.

 

“വല്ലാത്തൊരു രാജ്യം തന്നെ” ലെവിൻ കണ്ണുകളടച്ചു. “എന്തൊരു ചൂടാണിവിടെ!”

 

“നിങ്ങൾക്ക് എത്ര വയസ്സായി?” വില്ലേഴ്സ് ചോദിച്ചു.

 

“അറുപത്തിയെട്ട്

 

“ഒരു കൂറുമാറ്റത്തിന് പറ്റിയ പ്രായമാണോ ഇത്? അല്പം വൈകിപ്പോയെന്ന് തോന്നുന്നില്ലേ?”

 

കണ്ണുകൾ തുറന്ന് ലെവിൻ പുഞ്ചിരിച്ചു. “വളരെ ലളിതം കഴിഞ്ഞയാഴ്ച്ചയാണ് ലെനിൻ‌ഗ്രാഡിൽ വച്ച് എന്റെ ഭാര്യ മരണമടഞ്ഞത് ഞങ്ങൾക്കാണെങ്കിൽ മക്കളുമില്ല പുറത്തു കടന്നു കഴിഞ്ഞാൽ ബന്ധുക്കളുടെ പേരു പറഞ്ഞ് ബ്ലാക്ക്മെയിൽ ചെയ്യാനായി എനിക്കിനി ആരും തന്നെയില്ല്ല

 

“എന്താണ് നിങ്ങളുടെ തൊഴിൽ?”

 

“യൂണിവേഴ്സിറ്റി ഓഫ് ലെനിൻഗ്രാഡിൽ പ്രൊഫസറാണ് ഞാൻ സ്ട്രക്ച്ചറൽ എഞ്ചിനീയറിങ്ങിൽ എയർക്രാഫ്റ്റ് ഡിസൈനിങ്ങിലാണ് എന്റെ സ്പെഷ്യലൈസേഷൻ സോവിയറ്റ് എയർഫോഴ്സിന്റെ അഞ്ച് മിഗ്-23 വിമാനങ്ങൾ ഇവിടെ ഫസാരിയിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് ട്രെയിനിങ്ങ് വേർഷനുകളിലുള്ള വിമാനങ്ങളാണ് അവർ ഇവിടെ ഉപയോഗിക്കുന്നത്

 

“മോഡിഫിക്കേഷനുകളോടു കൂടി?” വില്ലേഴ്സ് ചോദിച്ചു.

 

“അതെ കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശത്ത് ഗ്രൗണ്ട് അറ്റാക്കിന് വേണ്ടി ഉപയോഗിക്കുക എന്നതായിരുന്നു ഉദ്ദേശ്യം റഷ്യയിൽ വച്ചായിരുന്നു വിമാനങ്ങൾക്ക് മോഡിഫിക്കേഷൻ നടത്തിയത് എന്നാൽ ഇവിടെയെത്തിയതിന് ശേഷം ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അവ പരിഹരിക്കാനായി എന്നെ വിളിക്കുകയായിരുന്നു

 

“അങ്ങനെ ഒടുവിൽ നിങ്ങൾക്ക് മതിയായി? എന്തായിരുന്നു നിങ്ങളുടെ പ്ലാൻ? ഇസ്രായേലിലേക്ക് കടക്കുക എന്നതോ?”

 

“അങ്ങനെ പ്രത്യേകിച്ചൊരു പ്ലാനുമില്ലായിരുന്നു ഞാനൊരു സയണിസ്റ്റൊന്നുമല്ല ഇഷ്ടപ്പെട്ട രാജ്യം ഏതെന്ന് ചോദിച്ചാൽ ഇംഗ്ലണ്ട് എന്ന് പറയും ഞാൻ 1939 ൽ, യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഒരു ട്രേഡ് ഡെലിഗേഷനോടൊപ്പം ഞാനവിടെയുണ്ടായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല രണ്ടു മാസങ്ങൾ ആയിരുന്നു അതെന്ന് വിശേഷിപ്പിക്കാം

 

“ഐ സീ

 

“1959 ൽ രക്ഷപെടാൻ ഞാനൊരു ശ്രമം നടത്തിയിരുന്നു ഇസ്രായേലിലുള്ള എന്റെ ചില ബന്ധുക്കളുമായി ഞാൻ രഹസ്യമായി ബന്ധപ്പെട്ടു എന്നാൽ ഉറ്റസുഹൃത്ത് എന്ന് ഞാൻ കരുതിയിരുന്ന ഒരാൾ എന്നെ ഒറ്റിക്കൊടുത്തു വളരെ പഴയ കഥയാണ് അഞ്ചു വർഷത്തെ തടവിന് ഞാൻ ശിക്ഷിക്കപ്പെട്ടു” ലെവിൻ പറഞ്ഞു.

 

“ഗുലാഗിൽ ആയിരുന്നോ?”

 

“അല്ല അതിലും നിഗൂഢമായ ഒരിടത്ത് നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല ഡ്രമോർ എന്നൊരു ചെറിയ അൾസ്റ്റർ ടൗണിൽ

 

അത്ഭുതത്തോടെ വില്ലേഴ്സ് തല തിരിച്ചു നോക്കി. “എനിക്ക് മനസ്സിലാവുന്നില്ല…!

 

“അതെ ഉക്രെയിനിന്റെ ഉൾപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡ്രമോർ എന്ന ഒരു ചെറിയ അൾസ്റ്റർ പട്ടണത്തിൽ” അന്തംവിട്ട് ഇരിക്കുന്ന വില്ലേഴ്സിന്റെ മുഖത്തേക്ക് നോക്കി ലെവിൻ പറഞ്ഞു. “വിശദമാക്കാം ഞാൻ

 

                                                   ***

 

എല്ലാം കേട്ടു കഴിഞ്ഞ്, അതേക്കുറിച്ചുള്ള ആലോചനയിൽ മുഴുകി വില്ലേഴ്സ് അല്പനേരം ഇരുന്നു. വർഷങ്ങളായി വിധ്വംസകപ്രവർത്തനവും കൗണ്ടർ-ടെററിസവും അദ്ദേഹത്തിന്റെ മേഖലയായിരുന്നു. പ്രത്യേകിച്ചും അയർലണ്ടിൽ. അതിനാൽ ഇത്തരം വിഷയങ്ങൾ അദ്ദേഹത്തിന് പുതിയതല്ല. എങ്കിലും ഇത് ശരിയ്ക്കും ഞെട്ടിച്ചു കളഞ്ഞു. “ഗാക്സിനയെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് ഇംഗ്ലീഷ് സംസാരിക്കുന്ന രാഷ്ട്രങ്ങളിൽ ചാരപ്രവർത്തനം നടത്തുന്നതിന് KGB ട്രെയിനിങ്ങ് നൽകുന്നത് അവിടെയാണല്ലോ പക്ഷേ, ഇതെനിയ്ക്ക് തീർത്തും പുതിയ ഇൻഫർമേഷനാണ്

 

“ഒരു പക്ഷേ, നിങ്ങളുടെ ഇന്റലിജൻസ് വിഭാഗത്തിനു പോലും പുതിയൊരു അറിവായിരിക്കും

 

“പണ്ടുകാലത്ത് റോമിൽ ഒരു ആചാരമുണ്ടായിരുന്നു” വില്ലേഴ്സ് പറഞ്ഞു. “അടിമകളെയും യുദ്ധത്തടവുകാരെയും ദ്വന്ദയുദ്ധത്തിന് പരിശീലിപ്പിക്കുമായിരുന്നു എന്നിട്ട് തുറന്ന വേദിയിൽ അവരെ മല്ലിടാൻ വിടും

 

“ഇരുവരിൽ ഒരാൾ കൊല്ലപ്പെടുന്നത് വരെ ആ കളി നീളും” ലെവിൻ പറഞ്ഞു.

 

“മറ്റെയാളെക്കാൾ മിടുക്കനാണെങ്കിൽ മാത്രമേ നിങ്ങൾക്ക് അതിജീവനമുള്ളൂ അതുപോലെയാണല്ലോ ഡ്രമോറിൽ പോലീസുകാരുടെ വേഷമിടുന്ന വിമതരുടെ വിധി

 

“അതെ കെല്ലിയുടെ മുന്നിൽ പലർക്കും പിടിച്ചു നിൽക്കാനായില്ല” ലെവിൻ പറഞ്ഞു.

 

“പറഞ്ഞു കേട്ടിടത്തോളം ഒരു പ്രത്യേക ജന്മം തന്നെയായിരുന്നു കെല്ലി

 

ആ വൃദ്ധൻ കണ്ണുകളടച്ചു. മിനിറ്റുകൾക്കകം അയാൾ ഉറക്കത്തിലേക്ക് വീണു. ലെവിന്റെ കൂർക്കം വലി ഉയർന്നു കേൾക്കാമായിരുന്നു. അസ്വസ്ഥതയോടെ വില്ലേഴ്സ് പിറകോട്ട് ചാരിയിരുന്നു. ലെവിൻ പറഞ്ഞ കാര്യത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു അയാൾ. അൾസ്റ്ററിലെ മാർക്കറ്റ് ടൗണുകൾ പലതും തനിയ്ക്ക് പരിചിതമാണ്. ഉദാഹരണത്തിന് ക്രോസ്മഗ്‌ലെൻ തീർത്തും അപകടകരമായ ഒരിടം. ഹെലികോപ്റ്റർ മാർഗ്ഗമാണ് സൈനികരെ അങ്ങോട്ട് എത്തിച്ചിരുന്നതും തിരിച്ചു കൊണ്ടുവന്നിരുന്നതും. പക്ഷേ, ഇദ്ദേഹം പറഞ്ഞ ഉക്രെയിനിലെ ഡ്രമോർ അതിനുമൊക്കെ അപ്പുറമാണത് അല്പനേരം കഴിഞ്ഞതും വില്ലേഴ്സിന്റെ മുഖം മുന്നോട്ടാഞ്ഞ് നെഞ്ചിൽ വിശ്രമിച്ചു. ക്ഷീണം കൊണ്ട് അയാളും ഗാഢനിദ്രയിലേക്ക് വീണു കഴിഞ്ഞിരുന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

16 comments:

  1. അവർ ഇനി എങ്ങിനെ അവിടെനിന്ന് രക്ഷപെടും

    ReplyDelete
    Replies
    1. പ്രതിഫലം വാങ്ങി ഇരുവരെയും സൗത്ത് യെമൻ അതിർത്തിയിൽ തമ്പടിച്ചിട്ടുള്ള റഷ്യൻ സേനയ്ക്ക് കൈമാറാനാണ് സലിമിന്റെ പ്ലാൻ...

      Delete
  2. പഴയ അടിമയുദ്ധം ഒക്കെ പോലെ തന്നെ... 🥴

    ReplyDelete
    Replies
    1. അതെ... അടിച്ച് മരിയ്ക്കും വരെ പോരാട്ടം...

      Delete
  3. Replies
    1. ഗ്രൂവിൽ വീണെന്ന് കരുതട്ടെ...?

      Delete
  4. ഓരോരോ ആചാരങ്ങൾ

    ReplyDelete
    Replies
    1. അധികാരികളുടെ ആനന്ദത്തിനായി ഓരോ ആചാരങ്ങൾ...

      Delete
  5. ഈ രണ്ട് തടവുകാരേയും വച്ച് വിലപേശാനിരിക്കുകയല്ലേ

    ReplyDelete
    Replies
    1. അതെ സുചിത്രാജീ... അതു തന്നെയാണ് റഷീദികളുടെ പ്ലാൻ...

      Delete
  6. എപ്പോഴാണ് അടുത്ത ലക്കം

    ReplyDelete
  7. ഈ ആഴ്ച്ച ഉണ്ടാവില്ല സുചിത്രാജീ... എല്ലാവർക്കും പനി...

    ReplyDelete
  8. രണ്ടുപേരും ഉറക്കത്തിലേക്ക് ... ഇനിയിപ്പം എന്താണോ സംഭവിക്കുക

    ReplyDelete
    Replies
    1. അതെ.. പെട്ടെന്ന് അടുത്ത ലക്കത്തിലേക്ക് ചെന്നോളൂ...

      Delete
  9. 1959 ൽ രക്ഷപെടാൻ ഞാനൊരു ശ്രമം നടത്തിയിരുന്നു ..
    ഡ്രമോർ...
    പിന്നേ ഇതൊക്കെ നമുക്കും അറിയാവുന്നതല്ലേ ..

    ReplyDelete