Wednesday, July 12, 2023

കൺഫെഷണൽ – 20

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ലണ്ടനിൽ കവൻഡിഷ് സ്ക്വയറിലെ ഓഫീസിലെത്തി ഹാരി ഫോക്സ് തന്റെ കോട്ട് ഊരി വയ്ക്കുവാൻ തുടങ്ങുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്തത്. റിസീവർ എടുത്ത് ശ്രദ്ധിച്ച ഫെർഗൂസന്റെ മുഖം വലിഞ്ഞു മുറുകി. കൈപ്പടം കൊണ്ട് മൗത്ത് പീസ് മറച്ചിട്ട് അദ്ദേഹം പറഞ്ഞു. “ലിയാം ഡെവ്‌ലിനാണ് നിങ്ങൾ പറഞ്ഞ ആ ബില്ലി വൈറ്റും ലെവിനും സഞ്ചരിച്ചിരുന്ന കാറിന് നേരെ കിൽറിയയ്ക്ക് സമീപം വച്ച് ആക്രമണമുണ്ടായി വൈറ്റ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു ലെവിൻ പിന്നീട് കിൽറിയാ ഹോസ്പിറ്റലിൽ വച്ചും

 

“ലിയാമിന് ലെവിനെ കാണുവാൻ സാധിച്ചുവോ?” ഫോക്സ് ചോദിച്ചു.

 

“യെസ് അത് കുഖോളിൻ തന്നെയാണെന്ന് ലെവിൻ അദ്ദേഹത്തോട് പറഞ്ഞുവത്രെ അയാളെ ലെവിൻ തിരിച്ചറിഞ്ഞു

 

ഫോക്സ് തന്റെ കോട്ട് അടുത്തു കണ്ട കസേരയിലേക്ക് ഇട്ടു. “പക്ഷേ, എനിക്ക് മനസ്സിലാവുന്നില്ല സർ, ഇതെങ്ങനെ സംഭവിച്ചുവെന്ന്

 

“എനിക്കും, ഹാരീ” ഫെർഗൂസൺ മൗത്ത് പീസിൽ നിന്നും കൈപ്പടം മാറ്റിയിട്ട് പറഞ്ഞു. “ഞാൻ പിന്നെ വിളിക്കാം ഡെവ്‌ലിൻ” റിസീവർ ക്രാഡിലിൽ വച്ചിട്ട് ഫെർഗൂസൺ തിരിഞ്ഞ് കൈ നെരിപ്പോടിന് മുകളിലേക്ക് നീട്ടി.

 

“തികച്ചും വിചിത്രം” ഫോക്സ് പറഞ്ഞു. “ലെവിൻ എത്തുന്ന കാര്യം കുഖോളിൻ എങ്ങനെ അറിഞ്ഞു?”

 

“എവിടെയോ വിവരങ്ങൾ ചോരുന്നുണ്ട് ഹാരീ IRA അല്ലേ വായ് അടച്ചു വയ്ക്കുന്ന സ്വഭാവം ഇല്ലല്ലോ അവർക്ക്

 

“ലെവിന്റെ കാര്യത്തിൽ നമ്മളിനി എന്തു ചെയ്യും സർ?”

 

“അതിനെക്കാളും പ്രാധാന്യം, കുഖോളിന്റെ കാര്യത്തിൽ നാം എന്തു ചെയ്യും എന്നതിനാണ്” ഫെർഗൂസൺ പറഞ്ഞു. “ആ മനുഷ്യൻ ശരിയ്ക്കും ഒരു തലവേദന ആയി മാറിയിരിക്കുന്നു

 

“ലെവിൻ കൊല്ലപ്പെട്ട നിലയ്ക്ക് അധികമൊന്നും നമുക്ക് ചെയ്യാനില്ല സർ ഈ കുഖോളിനെ കണ്ടാൽ എങ്ങനെയിരിക്കുമെന്ന് അറിയാവുന്ന ഏക വ്യക്തിയായിരുന്നു ലെവിൻ

 

“ആ പറഞ്ഞത് അത്രകണ്ട് ശരിയാണെന്ന് തോന്നുന്നില്ല” ഫെർഗൂസൺ പറഞ്ഞു. “താന്യാ വൊറോണിനോവയുടെ കാര്യം നിങ്ങൾ മറക്കുന്നു അവൾ ഇപ്പോൾ പാരീസിലുണ്ട് നാല് സംഗീതനിശകളടക്കം പത്ത് ദിവസത്തെ പ്രോഗ്രാം എന്തുകൊണ്ട് അതൊരു സാദ്ധ്യതയായി നമുക്ക് കണ്ടുകൂടാ?”

 

                                             ***

 

ഏതാണ്ട് അതേ സമയത്ത്, ഡബ്ലിനിൽ കാത്തലിക്ക് സെക്രട്ടേറിയറ്റിലെ പ്രസ്സ് ഓഫീസിൽ, പബ്ലിക്ക് റിലേഷൻസിന്റെ ചുമതല വഹിക്കുന്ന മോൺസിഞ്ഞോർ ഹലോറനുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഫാദർ ഹാരി ക്യുസെയ്ൻ.

 

“പോപ്പിന്റെ ഇംഗ്ലണ്ട് സന്ദർശനം എന്ന ചരിത്രപരമായ സംഭവം നടക്കാനിരിക്കുകയാണ്അദ്ദേഹത്തിന്റെ ജീവന് പോലും ഭീഷണിയുള്ള സമയമാണിതെന്ന കാര്യം എന്നെ ആകുലപ്പെടുത്തുന്നു” ഹലോറൻ പറഞ്ഞു. “ഒന്ന് ആലോചിച്ചു നോക്കൂ ഹാരീ, അദ്ദേഹം കാന്റർബറി സന്ദർശിക്കുന്നത് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു പോപ്പ് അവിടം സന്ദർശിക്കുന്നത് എന്നിട്ടിപ്പോൾ……….”

 

“അദ്ദേഹം വരില്ലെന്നാണോ?” ക്യുസെയ്ൻ ചോദിച്ചു.

 

“ഇതേക്കുറിച്ച് റോമിൽ ഇപ്പോഴും ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ് എങ്കിലും എനിക്ക് തോന്നുന്നത്, അദ്ദേഹം വരില്ല എന്നു തന്നെയാണ് എന്താ, ഞാൻ അറിയാത്ത എന്തെങ്കിലും വിവരങ്ങൾ നിങ്ങൾക്ക് ലഭിച്ചുവോ?”

 

“ഇല്ല” ക്യുസെയ്ൻ പറഞ്ഞു. ടൈപ്പ് ചെയ്ത ഒരു പേപ്പർ എടുത്തിട്ട് അദ്ദേഹം തുടർന്നു. “ഇതെനിക്ക് ലണ്ടനിൽ നിന്നും ലഭിച്ചതാണ് അദ്ദേഹത്തിന്റെ യാത്രാ പരിപാടികളുടെ രൂപരേഖ അദ്ദേഹം വരുന്നു എന്ന രീതിയിൽത്തന്നെയാണ് അവരുടെ നീക്കങ്ങൾ” ക്യുസെയ്ൻ ആ പേപ്പറിലൂടെ ഒന്ന് കണ്ണോടിച്ചു. “മെയ് 28 ന് രാവിലെ ഗാറ്റ്‌വിക്ക് എയർപോർട്ടിൽ എത്തുന്നു ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ കുർബാന ഉച്ച തിരിഞ്ഞ് ബക്കിങ്ങ്ഹാം പാലസിൽ രാജ്ഞിയുമായി കൂടിക്കാഴ്ച്ച

 

“അപ്പോൾ കാന്റർബറി സന്ദർശനം?”

 

“തൊട്ടടുത്ത ദിവസം ശനിയാഴ്ച്ച ലണ്ടനിലെ ഒരു കോളേജിൽ മതാനുയായികളുമായുള്ള കൂടിക്കാഴ്ച്ചയോടെയാണ് തുടക്കം പ്രധാനമായും പുരോഹിതന്മാരും കന്യാസ്ത്രീകളുമായിരിക്കും പങ്കെടുക്കുക പിന്നെ ഹെലികോപ്റ്ററിൽ കാന്റർബറിയിലേക്ക് പോകുന്ന വഴിക്ക് സ്റ്റോക്‌ലി ഹാളിൽ ഒരു സ്റ്റോപ്പ് ഉണ്ടാകും പക്ഷേ, അത് അനൗദ്യോഗികമാണ്

 

“എന്തിനാണ് അവിടെ ഇറങ്ങുന്നത്?”

 

“ഹെൻട്രി എട്ടാമന്റെ ക്രൂരതകൾക്കെതിരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞ പ്രമുഖ കുടുംബങ്ങളിൽ ഒന്നാണ് സ്റ്റോക്‌ലീസ് നൂറ്റാണ്ടുകളായി തങ്ങളുടെ വിശ്വാസം മുറുകെപ്പിടിച്ചിരിക്കുന്നവർ ആ വീട് ഇപ്പോൾ നാഷണൽ ട്രസ്റ്റിന്റെ കൈവശമാണ് ഒരു പ്രത്യേകതയുണ്ട് ആ വീടിന് കുടുംബത്തിന്റേതായി ഒരു സ്വകാര്യ ചാപ്പൽ ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമുള്ള കാത്തലിക്ക് ചർച്ച് ആണത് അവിടെ ഒന്ന് പ്രാർത്ഥിക്കുവാൻ പോപ്പ് ആഗ്രഹിക്കുന്നു അതിന് ശേഷം കാന്റർബറിയിലേക്ക്

 

“പക്ഷേ, തൽക്കാലം ഇതെല്ലാം കടലാസ്സിൽ മാത്രമാണ്” ഹലോറൻ പറഞ്ഞു.

 

പെട്ടെന്നാണ് ഫോൺ റിങ്ങ് ചെയ്തത്. ക്യുസെയ്ൻ റിസീവർ എടുത്തു. “പ്രസ്സ് ഓഫീസ് ക്യുസെയ്ൻ ഹിയർ” ഒരു നിമിഷം അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. “ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ…?” വീണ്ടും നിശ്ശബ്ദത. “ശരി, എങ്കിൽ പിന്നെക്കാണാം

 

“പ്രശ്നങ്ങളാണോ?” ഹലോറൻ ചോദിച്ചു.

 

ക്യുസെയ്ൻ റിസീവർ ക്രാഡിലിൽ വച്ചു. “കിൽറിയയിൽ നിന്നും എന്റെ ഒരു സുഹൃത്തായിരുന്നു ട്രിനിറ്റി കോളേജിൽ വർക്ക് ചെയ്യുന്ന ലിയാം ഡെവ്‌ലിൻ ഗ്രാമത്തിന് വെളിയിൽ വെടിവെയ്പ്പ് ഉണ്ടായത്രെ രണ്ട് പേരെ ഹോസ്പിറ്റലിൽ എത്തിച്ചു പക്ഷേ, മരിച്ചിരുന്നു

 

ഹലോറൻ കുരിശു വരച്ചു. “രാഷ്ട്രീയ കൊലപാതകം, അല്ലേ?”

 

“അവരിൽ ഒരാൾ അറിയപ്പെടുന്ന IRA പ്രവർത്തകനാണ്

 

“നിങ്ങളുടെ ആവശ്യമുണ്ടോ അവിടെ? വേണമെങ്കിൽ പൊയ്ക്കോളൂ

 

“ഏയ്, അത്യാവശ്യമൊന്നുമില്ല” ക്യുസെയ്ൻ നിർവ്വികാരനായി ഒന്ന് പുഞ്ചിരിച്ചു. “അവർക്കിപ്പോൾ ഒരു പുരോഹിതനെയല്ല ആവശ്യം, മോൺസിഞ്ഞോർ ഒരു ഫോറൻസിക്ക് വിദഗ്ദ്ധനെയാണ് എനിക്കിവിടെ ധാരാളം ജോലിയുണ്ട്

 

“നിങ്ങളുടെ ഇഷ്ടം പോലെ

 

ഹലോറൻ പുറത്തേക്ക് പോയി. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ജാലകത്തിനരികിൽ ചെന്ന് ക്യുസെയ്ൻ അല്പനേരം തെരുവിലേക്ക് നോക്കി നിന്നു. പിന്നെ തിരികെ തന്റെ ഇരിപ്പിടത്തിൽ വന്നിരുന്ന് ജോലിയിൽ മുഴുകി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



8 comments:

  1. അതെ, എവിടെയോ വിവരങ്ങൾ ചോരുന്നുണ്ട്

    ReplyDelete
    Replies
    1. അതെ... അടുത്തയാഴ്ച്ച ഞെട്ടുവാൻ തയ്യാറായി ഇരുന്നുകൊള്ളൂ...

      Delete
  2. പ്രശ്നങ്ങൾ തന്നെ എങ്ങും

    ReplyDelete
  3. താന്യ എപ്പോ വരും?

    കുഖോളിന്റെ ചോർത്തൽ ഇനി എത്ര കാലം കൂടെ?

    ReplyDelete
    Replies
    1. ഓഹ്, ഇരിപ്പുറയ്ക്കുന്നില്ല അല്ലേ...? 😜

      താന്യ വരുമോയെന്ന് ചോദിച്ചു നോക്കട്ടെ... ഇതുപോലെ വിവരങ്ങൾ ചോരുകയാണെങ്കിൽ പ്രശ്നമല്ലേ... കുഖോളിൻ വെറുതെ വിടുമോ...?

      താന്യ എത്തിയാൽ നമ്മുടെ ഉണ്ടാപ്രിയും എത്തുമെന്ന് വിചാരിക്കാം ല്ലേ...? 😜

      Delete
    2. വിവരങ്ങൾ ചോരുന്നു ..
      താന്യകുട്ടി എതാൻ പോണു
      പിന്നെ നുമ്മ എത്താതിരിക്കുമോ ചേട്ടായി

      Delete
    3. ഉണ്ടാപ്രി എത്തിയല്ലോ... ഇനിയെന്തു വേണം...

      Delete