Wednesday, March 6, 2024

കൺഫെഷണൽ – 54

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അന്നേ ദിവസം ഉച്ച തിരിഞ്ഞ്, തന്റെ ബെഡ്റൂമിനോട് തൊട്ടു ചേർന്ന ചെറിയ ഓഫീസിൽ അല്പം മുമ്പ് ലഭിച്ച റിപ്പോർട്ട് സശ്രദ്ധം വായിച്ചുകൊണ്ടിരിക്കുകയാണ് പോപ്പ് ജോൺ പോൾ രണ്ടാമൻ. ലളിതമായ ഒരു കറുത്ത ളോഹ ധരിച്ച് അദ്ദേഹത്തിന് മുന്നിൽ നിൽക്കുന്ന വ്യക്തിയെ കണ്ടാൽ ഒരു സാധാരണ വൈദികനാണെന്നേ ആർക്കും തോന്നൂ. എന്നാൽ അദ്ദേഹമായിരുന്നു സൊസൈറ്റി ഓഫ് ജീസസിന്റെ ഫാദർ ജനറൽ. കത്തോലിക്കാ സഭയുടെ തലപ്പത്തെ രണ്ടാമൻ. ക്രിസ്തുവിന്റെ പടയാളികൾ എന്നറിയപ്പെടുന്നതിൽ ജെസ്യൂട്ടുകൾക്ക് അഭിമാനമേയുള്ളൂ. നൂറ്റാണ്ടുകളായി പോപ്പിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത് ജെസ്യൂട്ടുകളാണ്. അതുകൊണ്ട് തന്നെയാണ് പോപ്പിനെ മുഖം കാണിക്കുവാൻ ഫാദർ ജനറൽ തന്റെ ഓഫീസിൽ നിന്നും തിരക്കിട്ടെത്തിയത്.

 

റിപ്പോർട്ട് മേശപ്പുറത്ത് വച്ചിട്ട് പോപ്പ് മുഖമുയർത്തി. പോളിഷ് ചുവയോടെയാണെങ്കിലും അദ്ദേഹം ഇറ്റാലിയൻ ഭാഷ ഭംഗിയായി സംസാരിക്കുമായിരുന്നു. “എപ്പോഴാണിത് ലഭിച്ചത്?”

 

“ഡബ്ലിനിലെ സെക്രട്ടേറിയറ്റിൽ നിന്നുമുള്ള ആദ്യ റിപ്പോർട്ട് എത്തിയത് മൂന്നു മണിക്കൂർ മുമ്പാണ് അത് കഴിഞ്ഞ് അല്പസമയത്തിനുള്ളിൽത്തന്നെ ലണ്ടനിൽ നിന്നുള്ള വാർത്തയും ബ്രിട്ടീഷ് ഹോം സെക്രട്ടറിയുമായി ഞാൻ സംസാരിച്ചിരുന്നു താങ്കളുടെ സുരക്ഷയെക്കുറിച്ച് നൂറു ശതമാനം ഉറപ്പ് തന്നിട്ടുണ്ട് അവർ ആ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ബ്രിഗേഡിയർ ഫെർഗൂസൺ ആണ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തിരിക്കുന്നത്

 

“പിന്നെന്തിനാണ് നിങ്ങൾ ഇത്ര പരിഭ്രാന്തനാകുന്നത്?”

 

“ഒറ്റയാനായ ഒരു ഘാതകനെ തടയുക എന്നത് അസാദ്ധ്യം എന്ന് തന്നെ പറയേണ്ടി വരും പ്രത്യേകിച്ചും സ്വന്തം ജീവന് വില കൽപ്പിക്കാത്തവനാകുമ്പോൾ ക്യുസെയ്ൻ എന്ന ഈ മനുഷ്യന്റെ ചരിത്രം നോക്കിയാൽ പലവട്ടം അയാളത് തെളിയിച്ചിട്ടുള്ളതുമാണ്

 

“ഫാദർ ക്യുസെയ്ൻ” പോപ്പ് എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. “ഘാതകൻ ആയിരുന്നിരിക്കാം ഒരു പക്ഷേ, ഇപ്പോഴും ആയിരിക്കാം എങ്കിലും അയാളൊരു വൈദികൻ കൂടിയാണ് സുഹൃത്തേ അത് മറക്കാൻ ദൈവം അയാളെ അനുവദിക്കില്ല

 

ഫാദർ ജനറൽ തന്റെ മുന്നിൽ നിൽക്കുന്ന പോപ്പിന്റെ പരുപരുത്ത മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആയിരക്കണക്കിന് സാധാരണ തൊഴിലാളികളിൽ ഒരുവന്റെ മുഖവുമായി യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല അതിന്. തികഞ്ഞ ലാളിത്യവും നിശ്ചയദാർഢ്യവും ആ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. ഇതിന് മുമ്പും പലവട്ടം സംഭവിച്ചിട്ടുള്ളത് പോലെ ഫാദർ ജനറൽ എന്ന പദവിയുടെ അധികാരങ്ങൾ അദ്ദേഹത്തിന് മുന്നിൽ അലിഞ്ഞു പോകുന്നത് പോലെ തോന്നി.

 

“അപ്പോൾ പരിശുദ്ധ പിതാവ് ഇംഗ്ലണ്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചുവോ?”

 

“കാന്റർബെറിയിലേക്ക് സുഹൃത്തേ അനുഗൃഹീതനായ തോമസ് ബെക്കെറ്റ് ജീവൻ വെടിഞ്ഞ ആ മണ്ണിലേക്ക്

 

അദ്ദേഹത്തിനരികിലെത്തിയ ഫാദർ ജനറൽ, പോപ്പ് നീട്ടിയ കൈവിരലിലെ മോതിരത്തിൽ മുത്തമിട്ടു. “എങ്കിൽ എന്നെ പോകാൻ അനുവദിക്കണം ധാരാളം ജോലികളുണ്ട് അതിന് മുന്നോടിയായി ചെയ്തു തീർക്കുവാൻ

 

അയാൾ പുറത്തേക്ക് നടന്നു. കുറച്ചു നേരം ജാലകത്തിനരികിൽത്തന്നെ നിന്ന ജോൺ പോൾ മാർപ്പാപ്പ പിന്നെ തിരിഞ്ഞ് ആ ചെറിയ വാതിൽ തുറന്ന് തന്റെ സ്വകാര്യ ചാപ്പലിനുള്ളിലേക്ക് കയറി. കൈപ്പടങ്ങൾ ചേർത്തു പിടിച്ച് അൾത്താരയിൽ മുട്ടു കുത്തി നിൽക്കവേ അദ്ദേഹത്തിന്റെയുള്ളിൽ ചെറിയൊരു ഭീതി കടന്നു കൂടിയിരുന്നു. ഒരു ഘാതകന്റെ വെടിയുണ്ടയേറ്റ് മരണത്തിന്റെ തൊട്ടരികിൽ വരെ എത്തിയതിന്റെ ഓർമ്മകൾ അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഓടിയെത്തി. മാസങ്ങളോളമാണ് അതിന്റെ വേദന താൻ അനുഭവിച്ചത്. എന്നാൽ പെട്ടെന്ന് തന്നെ ആ ചിന്തകളെയെല്ലാം ആട്ടിപ്പായിച്ച് അതിലും പ്രാധാന്യമുള്ള കാര്യത്തിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രാർത്ഥനയിൽ ഫാദർ ഹാരി ക്യുസെയ്ന്റെ ആത്മാവിനു വേണ്ടി അയാളെപ്പോലെ തങ്ങളുടെ ദുഷ്ചെയ്തികളാൽ ദൈവത്തിന്റെ അളവറ്റ സ്നേഹവും അനുഗ്രഹവും അന്യമായിപ്പോയ സകല പാപികളുടെയും അനശ്വരമായ ആത്മാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ

 

                                                       ***

 

ഫോൺ ക്രാഡിലിൽ വച്ചിട്ട് ഫെർഗൂസൺ ഡെവ്‌ലിന്റെയും ഫോക്സിന്റെയും നേർക്ക് തിരിഞ്ഞു. “ഡയറക്ടർ ജനറൽ ആയിരുന്നു ഫോണിൽ ക്യുസെയ്നെക്കുറിച്ചുള്ള സകല വിവരങ്ങളും പോപ്പിനെ ധരിപ്പിച്ചിട്ടുണ്ട് അയാളുടെ ഉദ്ദേശ്യത്തെക്കുറിച്ചും പക്ഷേ, അതുകൊണ്ടൊന്നും അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകാൻ തയ്യാറല്ലത്രെ

 

“വെൽ, അദ്ദേഹം തന്റെ തീരുമാനത്തിൽ നിന്നും മാറിയെങ്കിലേ അത്ഭുതമുള്ളൂ” ഡെവ്‌ലിൻ പറഞ്ഞു. “പോളണ്ടിൽ ഒളിവിലിരുന്നു കൊണ്ട് വർഷങ്ങളോളം നാസികൾക്കെതിരെ പ്രവർത്തിച്ച ഒരു മനുഷ്യനെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്നോർക്കണം

 

“ഓൾറൈറ്റ്” ഫെർഗൂസൺ പറഞ്ഞു. “എന്തായാലും നിങ്ങൾ എല്ലാവിധ തയ്യാറെടുപ്പുകളും എടുക്കുന്നത് നന്നായിരിക്കും ഇദ്ദേഹത്തെ ഡയറക്ടറേറ്റിലേക്ക് കൂട്ടിക്കൊണ്ടു പോകൂ ഹാരീ എന്നിട്ട് ഒരു Grade A സെക്യൂരിറ്റി പാസ് അറേഞ്ച് ചെയ്യണം” അദ്ദേഹം ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “നിങ്ങളുടെ ഫോട്ടോ പതിച്ച ഒരു സാധാരണ പ്ലാസ്റ്റിക്ക് കാർഡല്ല വളരെ കുറച്ചു പേർക്ക് മാത്രമേ ഈ പാസ് നൽകാറുള്ളൂ എവിടെയും കയറിച്ചെല്ലാൻ അധികാരമുള്ള പാസ്

 

അദ്ദേഹം തന്റെ ഡെസ്കിനരികിലേക്ക് നീങ്ങവെ ഡെവ്‌ലിൻ ചോദിച്ചു. “ഒരു പിസ്റ്റൾ കൈവശം വയ്ക്കാനുള്ള അധികാരം നൽകുമോ ആ പാസ് എനിയ്ക്ക്? വാൾട്ടർ PPK ആണെങ്കിൽ നന്നായേനെ

 

“ഞങ്ങളുടെ ആൾക്കാർ ഒട്ടും താല്പര്യപ്പെടുന്ന ഒന്നല്ല വാൾട്ടർ PPK ആൻ രാജകുമാരിയ്ക്ക് നേരെ വധശ്രമമുണ്ടായ സമയത്ത് അവരുടെ ബോഡിഗാർഡിന്റെ കൈവശമുണ്ടായിരുന്ന വാൾട്ടർ PPK ജാം ആയി പ്രവർത്തന രഹിതമായിപ്പോയത്രെ റിവോവൾവർ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല ടേക്ക് മൈ അഡ്‌വൈസ്

 

അദ്ദേഹം ചില പേപ്പറുകൾ കൈയിലെടുത്തു. പിന്നെ എല്ലാവരും കൂടി സ്റ്റഡീറൂമിലേക്ക് ചെന്ന് തങ്ങളുടെ കോട്ടുകൾ എടുത്തു. “അങ്ങനെയൊക്കെയാണെങ്കിലും എനിക്കിഷ്ടം വാൾട്ടർ തന്നെ” ഡെവ്‌ലിൻ പറഞ്ഞു.

 

“ഒരേയൊരു പ്രാർത്ഥന മാത്രം” ഫോക്സ് പറഞ്ഞു. “ആവശ്യസമയത്ത് അത് ജാം ആകാതിരിക്കട്ടെ പ്രത്യേകിച്ചും നിങ്ങൾ നേരിടാൻ പോകുന്നത് ഹാരി ക്യുസെയ്നെ ആയ സ്ഥിതിയ്ക്ക്” വാതിൽ തുറന്ന് പുറത്തിറങ്ങി അവർ ലിഫ്റ്റിന് നേർക്ക് നടന്നു.

 

(തുടരും)


അടുത്ത ലക്കം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



10 comments:

  1. വാൾട്ടർ PPK.. നല്ല പേര്.. ജാമാവിതിരിക്കട്ടെ..!

    ബൈ ദുബായ്.. നമ്മുടെ ഹീറോ ഇപ്പോ എന്ത് ചെയ്യുന്നു?

    ReplyDelete
    Replies
    1. ഹാരി ക്യുസെയ്ൻ എന്ന കെല്ലിയുടെ കാര്യമാണോ...? അടുത്ത ലക്കത്തിൽ പുള്ളിക്കാരൻ നിറഞ്ഞാടാൻ വരുന്നു... നീണ്ട ഒരു‌ ലക്കമായിരിക്കും...

      Delete
  2. ആരവിടെ ലിയാമിന് ഒരു എ കെ 47 കൊടുക്കൂ.

    ReplyDelete
    Replies
    1. AK 47 എന്ന് പറയുമ്പോൾ പോക്കറ്റിൽ സൂക്ഷിക്കാൻ പറ്റില്ലല്ലോ...

      Delete
  3. സ്വന്തം ജീവന് വില കൽപ്പിക്കാത്ത ഒറ്റയാനായ ഘാതകനും പാപികൾക്ക് വേണ്ടി പ്രാർത്ഥിച്ച് പോപ്പും

    ReplyDelete
    Replies
    1. ഉള്ളിൽ ചെറിയ ഭയമുണ്ടെങ്കിലും പോപ്പ് തന്റെ നിയോഗത്തിൽ നിന്നും വ്യതിചലിക്കുവാൻ തയ്യാറാകുന്നില്ല...

      Delete
  4. വാൾട്ടർ PPK.. ഡേവലിൻ പണ്ടും പല തവണ ഉപയോഗിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്; വന്നോട്ടെ. കെല്ലി വന്നോട്ടെ

    ReplyDelete
    Replies
    1. ഡെവ്‌ലിൻ - കെല്ലി ഏറ്റുമുട്ടലിൽ ആരായിരിക്കും മിടുക്കൻ എന്നറിയാൻ ഇനിയും കുറേ ലക്കങ്ങൾ കഴിയണം...

      Delete
  5. അതെ... കെല്ലി വരട്ടെ!

    ReplyDelete