Wednesday, April 17, 2024

കൺഫെഷണൽ – 60

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വനത്തിലൂടെ പാഞ്ഞെത്തിയ ക്യുസെയ്ൻ ബിർച്ച് മരങ്ങൾക്കിടയിൽ കാട് വെട്ടിത്തെളിച്ചയിടത്ത് അവളെ കണ്ടെത്തി. മലർന്ന് കിടക്കുന്ന മൊറാഗിന് മുകളിൽ കയറിയിരുന്ന് ബലപ്രയോഗം നടത്തുന്ന മറേയുടെ കണ്ണുകളിൽ കാമം മാത്രമേയുണ്ടായിരുന്നുള്ളൂ. അവളുടെ മാറിടത്തിൽ കടന്നു പിടിച്ച അയാളെ തള്ളി നീക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു. അരികിലെത്തിയ ക്യുസെയ്ൻ അയാളുടെ നീണ്ട തലമുടിയിൽ കടന്നുപിടിച്ച് ചുഴറ്റി ശക്തിയായി വലിച്ചു. ഇത്തവണ വേദന കൊണ്ട് അലറി വിളിച്ചത് മറേയായിരുന്നു. മുടിയിൽ പിടിച്ച് എഴുന്നേൽപ്പിച്ച മറേയെ ഒന്ന് വട്ടം കറക്കി ഒരു നിമിഷം നിർത്തിയിട്ട് ക്യുസെയ്ൻ ശക്തിയായി ദൂരേയ്ക്ക് പിടിച്ചു തള്ളി.

 

“ഇനി അവളെ തൊട്ടുപോകരുത്!” ക്യുസെയ്ൻ അലറി.

 

അപ്പോഴേക്കും കൈയിൽ ഷോട്ട്ഗണ്ണുമായി ഹാമിഷ് ഫിൻലേയും എത്തി. “മറേ, നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്

 

എന്നാൽ ആ വൃദ്ധനെ അവഗണിച്ചുകൊണ്ട് രൗദ്രതയോടെ മറേ ക്യുസെയ്ന് നേരെ പാഞ്ഞടുത്തു. “നിന്നെ ഞാനിന്ന് ശരിയാക്കുന്നുണ്ട്, കീടമേ…!

 

അടിക്കുവാനായി കൈയുയർത്തി മറേ പാഞ്ഞെത്തിയതും ഒരു വശത്തേക്ക് ഒഴിഞ്ഞു മാറിയ ക്യുസെയ്ൻ ഇടതുകൈയുടെ മുഷ്ടി ചുരുട്ടി അയാളുടെ കിഡ്നി ഉന്നം വച്ച് പ്രഹരിച്ചു. മുട്ടുകുത്തി വീണ മറേ ഒരു നിമിഷം അങ്ങനെ തന്നെ ഇരുന്നുപോയി. പിന്നെ ചാടിയെഴുന്നേറ്റ അയാൾ ആക്രമിക്കുവാനായി പൂർവ്വാധികം ശക്തിയോടെ വീണ്ടും മുന്നോട്ടാഞ്ഞു. ക്യുസെയ്ന്റെ ഇടതു മുഷ്ടി അയാളുടെ വാരിയെല്ലുകൾക്ക് താഴെ പതിച്ചു. തൊട്ടുപിന്നാലെ അയാളുടെ മുഖത്ത് പതിഞ്ഞ വലതു മുഷ്ടിയുടെ ശക്തിയിൽ കവിളിൽ ആഴത്തിൽ മുറിവേറ്റു.

 

“മറേ, ആവശ്യനേരത്ത് എന്റെ ദൈവം ഉഗ്രകോപിയാണ്” രണ്ടാമതൊരു പ്രഹരം കൂടി അയാളുടെ മുഖത്തേൽപ്പിച്ചിട്ട് ക്യുസെയ്ൻ പറഞ്ഞു. “ഇനി നീ ഇവളെ തൊട്ടാൽ നിന്റെ അന്ത്യമാണ് മനസ്സിലായോ?”

 

മറേയുടെ കാൽമുട്ടിന് തൊട്ടുതാഴെ ക്യുസെയ്ൻ ആഞ്ഞൊരു ചവിട്ട് കൊടുത്തു. ആജാനുബാഹുവായ അയാൾ മുട്ടുകുത്തി വീണു.

 

വയസ്സൻ ഫിൻലേ മുന്നോട്ട് വന്നു. “ബാസ്റ്റർഡ്, നിനക്ക് അവസാനത്തെ വാണിങ്ങ് തന്നിരുന്നു ഞാൻ” തോക്കിന്റെ ബാരൽ കൊണ്ട് അയാൾ മറേയെ കുത്തി. “ഈ നിമിഷം നീ ഞങ്ങളുടെ ക്യാമ്പ് വിട്ട് പോകുന്നു നിനക്ക് ഇനി നിന്റെ വഴി

 

വേദനയോടെ എഴുന്നേറ്റ മറേ മുടന്തിക്കൊണ്ട് ക്യാമ്പിന് നേർക്ക് നടന്നു. “എന്റെ ദൈവമേ, നിങ്ങൾ ഒരു ജോലിയും പാതിയാക്കി നിർത്തില്ല അല്ലേ?” ഫിൻലേ ക്യുസെയ്നോട് ചോദിച്ചു.

 

“അതിലെന്താണൊരു രസം?” ക്യുസെയ്ൻ മറുചോദ്യമെയ്തു.

 

ചൂണ്ടക്കോലും മീൻകൂടയും എടുത്ത മൊറാഗ് ഒരു നിമിഷം ക്യുസെയ്നെയും നോക്കിക്കൊണ്ട് അന്തംവിട്ട് നിന്നു. അവിശ്വസനീയതയും അത്ഭുതവുമായിരുന്നു അവളുടെ മുഖത്ത്. പിന്നെ തിരിഞ്ഞു. “ഞാൻ പോയി പ്രാതൽ ശരിയാക്കട്ടെ” പതിഞ്ഞ സ്വരത്തിൽ പറഞ്ഞിട്ട് അവൾ ക്യാമ്പിന് നേർക്ക് ഓടിപ്പോയി.

 

ക്യാമ്പിന് സമീപത്ത് നിന്നും ജീപ്പിന്റെ എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കാറായി. “അയാൾ എന്റെ സമയം മെനക്കെടുത്തിയില്ല” ക്യുസെയ്ൻ പറഞ്ഞു.

 

“അങ്ങനെ അക്കാര്യത്തിന് ഒരു പരിഹാരമായി വരൂ, നമുക്ക് ചെന്ന് പ്രാതൽ കഴിക്കാം” ഫിൻലേ പറഞ്ഞു.

 

                                                     ***

 

വൈറ്റ്ചാപ്പലിലെ ഒരു ന്യൂസ്പേപ്പർ സ്റ്റാളിന് മുന്നിൽ ജീപ്പ് നിർത്തിയ മറേ ഫിൻലേ എന്ത് ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് അല്പനേരം സീറ്റിൽത്തന്നെയിരുന്നു. മകൻ ഡോണൾ തൊട്ടരികിൽത്തന്നെ ഇരിക്കുന്നുണ്ട്. തന്റെ പിതാവിനെ ഭയവും വെറുപ്പുമായിരുന്നു അവന്. കൂടെ വരാൻ ഒട്ടും താല്പര്യമില്ലായിരുന്നുവെങ്കിലും അയാൾ ഭീഷണിപ്പെടുത്തി കൊണ്ടുവരികയായിരുന്നു അവനെ.

 

“ഇവിടെത്തന്നെ ഇരുന്നോണം ഞാൻ പുകയില വാങ്ങിയിട്ടു വരാം” അയാൾ പറഞ്ഞു.

 

ന്യൂസ്പേപ്പർ ഷോപ്പിന്റെ കവാടത്തിന് മുന്നിൽ ചെന്ന് അയാൾ ഡോർ തള്ളിത്തുറക്കാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലായത് ഷോപ്പ് ഇനിയും തുറന്നിട്ടില്ലെന്ന്. ശപിച്ചുകൊണ്ട് പിന്തിരിയാൻ തുനിഞ്ഞ അയാൾ പൊടുന്നനെ നിന്നു. ഷോപ്പിന്റെ മുന്നിൽ അടുക്കി വച്ചിരിക്കുന്ന അന്നത്തെ പത്രക്കെട്ടിന്റെ ഫ്രണ്ട് പേജിലെ ഫോട്ടോയാണ് അയാളുടെ കണ്ണിലുടക്കിയത്. പോക്കറ്റിൽ നിന്നും കത്തിയെടുത്ത് കെട്ട് പൊട്ടിച്ച് അതിൽ നിന്നും ഒരു പത്രം അയാൾ വലിച്ചെടുത്തു.

 

“അത് ശരി, അപ്പോൾ അങ്ങനെയാണല്ലേ ബാസ്റ്റർഡ് നീ ഇനി രക്ഷപെടുന്നതൊന്ന് കാണണം” അയാൾ തിരിഞ്ഞ് തെരുവിന്റെയറ്റത്തുള്ള പോലീസ് കോട്ടേജിന് നേർക്ക് തിടുക്കത്തിൽ ചെന്ന് അതിന്റെ ഗേറ്റ് തുറന്നു.

 

എന്താണ് സംഭവമെന്നറിയാതെ അമ്പരന്ന ഡോണൾ ജീപ്പിൽ നിന്നും ഇറങ്ങി ആ പത്രക്കെട്ടിനുള്ളിൽ നിന്നും ഒരെണ്ണം എടുത്ത് നോക്കി. ക്യുസെയ്ന്റെ തരക്കേടില്ലാത്ത ഒരു ഫോട്ടോ ആയിരുന്നു അതിന്റെ ഫ്രണ്ട് പേജിൽ അവൻ കണ്ടത്. തന്റെ ജീവൻ രക്ഷിച്ച ആ മനുഷ്യന്റെ ഫോട്ടോയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഒരു നിമിഷം നിന്ന അവൻ തിരിഞ്ഞ് വന്ന വഴിയേ പരമാവധി വേഗത്തിൽ ഓടി.

 

                                                         ***

 

പ്രാതൽ കഴിഞ്ഞ് തകരപ്പാത്രങ്ങൾ കഴുകി അടുക്കിവച്ചുകൊണ്ടിരിക്കുകയാണ് മൊറാഗ്. അപ്പോഴാണ് ഡോണൾ ഓടിക്കിതച്ച് അവിടെയെത്തിയത്.

 

“എന്ത് പറ്റി നിനക്ക്?” അവന്റെ വെപ്രാളം കണ്ട് അവൾ വിളിച്ചു ചോദിച്ചു.

 

“ആ ഫാദർ എവിടെ?”

 

“മുത്തശ്ശന്റെ കൂടെ വനത്തിൽ നടക്കാൻ പോയിരിക്കുകയാണ് കാര്യമെന്താണ്?”

 

അങ്ങോട്ട് വന്നുകൊണ്ടിരിക്കുന്ന ജീപ്പിന്റെ സ്വരം അപ്പോഴേക്കും കേൾക്കാറായി. ഡോണൾ ആ ന്യൂസ്പേപ്പർ നിവർത്തിക്കാണിച്ചു. “ഇത് നോക്ക് അദ്ദേഹത്തിന്റെ ചിത്രം

 

ശരിയായിരുന്നു. ഫെർഗൂസൺ നൽകിയ വിവരങ്ങളെല്ലാം ആ വാർത്തയിലുണ്ടായിരുന്നു. പുരോഹിതന്റെ വേഷത്തിൽ നടക്കുന്ന അയാൾ ഒരു IRA പ്രവർത്തകൻ മാത്രമല്ല, അത്യന്തം അപകടകാരിയായ ഒരു കൊലയാളിയുമാണത്രെ.

 

കുതിച്ചെത്തിയ ജീപ്പിൽ നിന്നും ഷോട്ട്ഗണ്ണുമായി ചാടിയിറങ്ങിയ മറേയോടൊപ്പം ആ ഗ്രാമത്തിലെ പോലീസ് കോൺസ്റ്റബിളും ഉണ്ടായിരുന്നു. യൂണിഫോമിൽ ആയിരുന്ന അയാൾക്ക് താടിരോമങ്ങൾ ഷേവ് ചെയ്യാൻ സമയം ലഭിച്ചിരുന്നില്ല.

 

“എവിടെ അവൻ?” മറേ തന്റെ മകന്റെ തലമുടിയിൽ പിടിച്ച് ശക്തിയായി ഉലച്ചു. “പറയെടാ വൃത്തികെട്ടവനേ…!  അയാൾ അലറി.

 

“വനത്തിനുള്ളിൽ” ഡോണൾ വേദനകൊണ്ട് പുളഞ്ഞു.

 

അവനെ ദൂരേയ്ക്ക് തള്ളി മാറ്റിയിട്ട് മറേ പോലീസ് കോൺസ്റ്റബിളിനെ നോക്കി തല വെട്ടിച്ചു. “വരൂ, നമുക്കയാളെ പിടികൂടാം” അയാൾ തിരിഞ്ഞ് കോൺസ്റ്റബിളിനോടൊപ്പം വനത്തിനുള്ളിലേക്ക് തിടുക്കത്തിൽ നടന്നു.

 

മൊറാഗിന് ഒട്ടും ആലോചിക്കാനേ ഉണ്ടായിരുന്നില്ല. വാഗണിനുള്ളിൽ ചെന്ന് ക്യുസെയ്ന്റെ ബാഗെടുത്ത് ജീപ്പിനുള്ളിലേക്ക് എറിഞ്ഞു. എന്നിട്ട് ഡ്രൈവിങ്ങ് സീറ്റിൽ ചാടിക്കയറി എഞ്ചിൻ സ്റ്റാർട്ട് ചെയ്തു. മുമ്പ് പലപ്പോഴും വാഹനം ഓടിച്ചിട്ടുള്ളത് കൊണ്ട് എന്താണ് താൻ ചെയ്യുന്നതെന്ന് നന്നായിട്ടറിയാമായിരുന്നു അവൾക്ക്. ഇരമ്പിച്ചുകൊണ്ട് അവൾ ജീപ്പ് മുന്നോട്ടെടുത്തു. പാഞ്ഞു വരുന്ന ജീപ്പ് കണ്ട് രോഷാകുലനായ മറേ തന്റെ ഷോട്ട്ഗണ്ണിന്റെ പാത്തി കൊണ്ട് അവളെ അടിക്കുവാൻ തുനിഞ്ഞെങ്കിലും സ്റ്റിയറിങ്ങ് വെട്ടിച്ച് അയാളെ ഒരു വശത്തേക്ക് വീഴ്ത്തിയിട്ട് അവൾ വനത്തിനുള്ളിലേക്ക് പായിച്ചു. ബഹളം കേട്ട് ക്യാമ്പിന് നേർക്ക് ഓടി വന്നുകൊണ്ടിരുന്ന ക്യുസെയ്ന്റെയും ഹാമിഷ് ഫിൻലേയുടെയും അരികിൽ അവൾ സഡൻ ബ്രേക്ക് ചെയ്ത് ജീപ്പ് നിർത്തി.

 

“എന്താണിത് കുട്ടീ?” ഫിൻലേ പരിഭ്രമത്തോടെ ചോദിച്ചു.

 

“മറേ പോലീസിനെയും കൊണ്ട് വരുന്നുണ്ട് ജീപ്പിൽ കയറൂ പെട്ടെന്ന്!” അവൾ ക്യുസെയ്നോട് പറഞ്ഞു.

 

ക്യുസെയ്ൻ തർക്കിക്കാനൊന്നും നിന്നില്ല. അയാൾ ജീപ്പിൽ ചാടിക്കയറി അവൾക്കരികിൽ ഇരുന്നു. മരങ്ങൾക്കിടയിലൂടെ വട്ടം കറക്കി ജീപ്പ് മുന്നോട്ട് വീശിയെടുത്തപ്പോഴേക്കും മറേയും പോലീസ് കോൺസ്റ്റബിളും എത്തിക്കഴിഞ്ഞിരുന്നു. തങ്ങളുടെ നേർക്ക് പാഞ്ഞു വരുന്ന ജീപ്പ് കണ്ട് അവർ ഇരുവരും വശങ്ങളിലേക്ക് ചാടി ഒഴിഞ്ഞു മാറി. വനത്തിലെ പരുക്കൻ പ്രതലത്തിലൂടെ കുതിച്ച് ചാടി പുറത്തു കടന്ന ജീപ്പ് റോഡിലേക്ക് തിരിഞ്ഞു.

 

റോഡിലെത്തിയതും അവൾ ബ്രേക്ക് ചെയ്ത് ജീപ്പ് നിർത്തി. “വൈറ്റ്ചാപ്പലിലേക്ക് പോകുന്നത് ബുദ്ധിയല്ല അവർ റോഡ് ബ്ലോക്ക് ചെയ്യാൻ സാദ്ധ്യതയില്ലേ?”

 

“ഒരു സംശയവും വേണ്ട സകല റോഡുകളും അവർ ബ്ലോക്ക് ചെയ്യും” ക്യുസെയ്ൻ പറഞ്ഞു.

 

“അപ്പോൾ പിന്നെ എങ്ങോട്ട് പോകും നമ്മൾ?”

 

നമ്മളോ?” ക്യുസെയ്ൻ ചോദിച്ചു.

 

“തർക്കിക്കാൻ നിൽക്കണ്ട, മിസ്റ്റർ ക്യുസെയ്ൻ ഇവിടെ നിന്നാൽ നിങ്ങളെ സഹായിച്ചതിന് എന്നെയും അവർ അറസ്റ്റ് ചെയ്യും

 

ഡോണൾ കൊണ്ടുവന്ന ന്യൂസ്പേപ്പർ അവൾ അയാൾക്ക് നേരെ നീട്ടി. തന്റെ ചിത്രം സഹിതമുള്ള വാർത്ത അയാൾ നിമിഷനേരം കൊണ്ട് വായിച്ചു തീർത്തു. ചുണ്ട് കോട്ടിക്കൊണ്ട് ക്യുസെയ്ൻ ഒന്ന് ചിരിച്ചു. താൻ കരുതിയതിനെക്കാൾ വേഗത്തിൽ അവർ തന്റെ പിന്നാലെയുണ്ട്

 

“പറയൂ, എങ്ങോട്ട് പോകും?” അക്ഷമയോടെ അവൾ ചോദിച്ചു.

 

ദ്രുതഗതിയിലായിരുന്നു ക്യുസെയ്ന്റെ തീരുമാനം. “ഇടത്തോട്ട് തിരിഞ്ഞ് കുന്നിൻ‌മുകളിലേക്ക് കയറിക്കോളൂ ലാർവിക്ക് ഗ്രാമത്തിന് വെളിയിലുള്ള ഒരു ഫാമിലേക്ക് പോകാൻ പറ്റുമോയെന്ന് നമുക്ക് നോക്കാം ആ കുന്നുകളുടെ അപ്പുറത്താണത് ഏത് കാട്ടിലൂടെയും മലയിലൂടെയും കയറിപ്പോകാൻ ഈ ജീപ്പിന് കഴിയുമെന്നല്ലേ അവർ അവകാശപ്പെടുന്നത് അപ്പോൾ പിന്നെ റോഡിന്റെ ആവശ്യമെന്താണ്? നിന്നെക്കൊണ്ട് സാധിക്കുമോ അതിന്?”

 

“സാധിക്കുമോയെന്നോ? നോക്കിക്കോളൂ ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന്” അവൾ ജീപ്പ് മുന്നോട്ടെടുത്തു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

12 comments:

  1. ഹമ്പട പെൺകൊച്ച് കൊള്ളാല്ലോ. കെല്ലിയുടെ കൂടെ കൂടി വല്ല താൻസി റാണിയും ആവാതെ ഇരുന്നാൽ മതിയായിരുന്നു.

    ReplyDelete
    Replies
    1. പതിനാറ് വയസ്സ് കഴിഞ്ഞതേയുള്ളൂ എന്നതൊന്നും കാര്യമാക്കേണ്ട... പുലിയാണവൾ...

      Delete
  2. മൺഗോ സഹോദരന്മാരുടെ ഫാം - അപ്പോ അതാണ് ലക്ഷ്യം.

    ഇതിനോടകം ഡെവ്‌ലിനും ഹാരിയും അവിടെ എത്തിച്ചേർന്നിട്ടുണ്ടാവില്ലേ?

    ReplyDelete
    Replies
    1. അതെ... അതു തന്നെ കെല്ലിയുടെ ലക്ഷ്യം... ഡെവ്‌ലിനും ഹാരിയും അങ്ങോട്ട് തിരിച്ചിട്ടുണ്ട്...

      Delete
    2. അമ്പട ജിമ്മാ.. ബിലാത്തിയിൽ എത്തിയാൽ എല്ലാവരും ഡിറ്റക്ടീവ് ആയി മാറുന്നുവോ...എല്ലാം കൃത്യമായി കണ്ട് പിടിച്ചല്ലോ. മൺഗോ ബ്രദേഴ്‌സിനെ Devlin തട്ടുമോ അതോ കെല്ലി തട്ടുമോ എന്നറിയാൻ കട്ട വെയിറ്റിംഗ്

      Delete
    3. ബിലാത്തിപ്പട്ടണം മുരളിഭായിക്ക് പഠിക്കുവാന്ന് തോന്നുന്നു ജിമ്മൻ... മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും..........

      Delete
  3. മിടുക്കി തന്നെ...

    ReplyDelete
    Replies
    1. ഞാൻ പറഞ്ഞില്ലേ... നമ്മുടെ ഉണ്ടാപ്രിയ്ക്ക് മാത്രമായിരുന്നു പുച്ഛം...😏

      Delete
    2. കൊച്ചാനവള്..വെറും കൊച്ച്...എന്നാലും മിടുക്കി... കെല്ലിക്കു മോളെ പോലെ നോക്കി നടത്താൻ ഒരാൾ കൂടെ കൂടി.... അപ്പോ ഇനിയൊരു നായിക ഇല്ല തന്നെ..!! വിനുവേട്ടൻ മോളിയെ മോരാഗിനോട് താരതമ്യം ചെയ്ത് കണ്ട് കഴിഞ്ഞ ലക്കത്തിൽ...മോളിയുടെ പ്രണയം പോലെ ഒന്ന് ഈ കഥയിൽ ഉണ്ടാവും എന്ന് യാതൊരു പ്രതീക്ഷയും ഇല്ല

      Delete
    3. പ്രണയമെന്ന് പറയാൻ ഇനി... ഉം... ഉണ്ടാപ്രി പറഞ്ഞതാ ശരി... 😞

      Delete
  4. മൊറാഗിനെ ആ കാപാലികനിൽ നിന്ന് രക്ഷപ്പെടുത്തി. സമാധാനം

    ReplyDelete
    Replies
    1. അതെ... പക്ഷേ, ഇനി ചെല്ലുന്നത് മൺഗോ സഹോദരന്മാരുടെ ഫാമിലേക്കാണ്... ജോസ്പ്രകാശിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട് ബാലൻ .കെ‌ നായരുടെ അടുത്ത് എത്തിയ അവസ്ഥയാണ് കാത്തിരിക്കുന്നത്...

      Delete