Wednesday, June 12, 2024

കൺഫെഷണൽ – 68

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


റോമിൽ നിന്നും പോപ്പ് ജോൺ പോളുമായി എത്തിയ അലിറ്റാലിയ ജെറ്റ് വിമാനം ഗാറ്റ്‌വിക്ക് എയർപോർട്ടിൽ ലാന്റ് ചെയ്യുമ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു. തെളിഞ്ഞ് പ്രസന്നമായ പ്രഭാതം. സ്റ്റെയർകെയ്സ് ഇറങ്ങി വന്ന മാർപ്പാപ്പ ആവേശഭരിതരായി കാത്തുനിൽക്കുന്ന ആൾക്കൂട്ടത്തിന് നേരെ കൈ ഉയർത്തി വീശി. ശേഷം മുട്ടുകുത്തി ഇംഗ്ലീഷ് മണ്ണിനെ ചുംബിച്ചു.

 

ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഡെവ്‌ലിനും ഫെർഗൂസണും. “ഇത്തരം നിമിഷങ്ങളിലാണ് പെൻഷൻ പറ്റിയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നത്” ഫെർഗൂസൺ പറഞ്ഞു.

 

“യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചേ പറ്റൂ” ഡെവ്‌ലിൻ പറഞ്ഞു. “തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിത്തിരിച്ച, ജീവത്യാഗം ചെയ്യാൻ മടിയില്ലാത്ത ഒരു കൊലയാളിയ്ക്ക്, തന്റെ ഇര പോപ്പ് അല്ല ഇനി ഇംഗ്ലണ്ടിന്റെ രാജ്ഞി തന്നെ ആയാലും ശരി, അതൊന്നും ഒരു പ്രശ്നമേയല്ല സാഹചര്യങ്ങൾ തീർത്തും അനുകൂലമായിരിക്കും അയാൾക്ക്

 

കർദ്ദിനാൾ ബേസിൽ ഹ്യൂം, രാജ്ഞിയുടെ പ്രതിനിധിയായി എത്തിയ നോർഫോക്കിന്റെ ഡ്യൂക്ക് എന്നിവർ ചേർന്ന് മാർപ്പാപ്പയെ സ്വീകരിച്ചു. സ്വാഗതപ്രഭാഷണം നടത്തിയ കർദ്ദിനാളിന് നന്ദി പറഞ്ഞു കൊണ്ട് പോപ്പ് സംസാരിച്ചു. അതിന് ശേഷം അവിടെ കാത്തുകിടന്നിരുന്ന കാറുകൾക്കരികിലേക്ക് അവർ നീങ്ങി.

 

“ഇനിയെന്താണ്?” ഡെവ്‌ലിൻ ആരാഞ്ഞു.

 

“വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ കുർബാന ഉച്ചഭക്ഷണത്തിന് ശേഷം രാജ്ഞിയെ സന്ദർശിക്കാൻ ബക്കിങ്ങ്ഹാം കൊട്ടാരത്തിലേക്ക് പിന്നീട് രോഗികൾക്ക് സൗഖ്യം പകരുവാൻ സൗത്ത്‌വാർക്കിലുള്ള സെന്റ് ജോർജ് കത്തീഡ്രലിലേക്ക് എല്ലാം നിശ്ചയിച്ചത് പോലെ തന്നെ നടക്കാൻ പോകുന്നു” ഫെർഗൂസന്റെ സ്വരത്തിൽ ആശങ്ക നിഴലിച്ചിരുന്നു. “നാശം! ഇയാൾ ഇത് എവിടെപ്പോയി കിടക്കുന്നു ലിയാം? എവിടെ ആ നശിച്ച ഹാരി ക്യുസെയ്ൻ?”

 

“അടുത്തെവിടെയോ” ഡെവ്‌ലിൻ പറഞ്ഞു. “ഒരു പക്ഷേ, നാം ഉദ്ദേശിക്കുന്നതിലും അടുത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അയാൾ പുറത്തു വരുമെന്നത് മാത്രമാണ് ഉറപ്പ്

 

“അപ്പോൾ നാം അയാളെ പിടികൂടുന്നു” ഫെർഗൂസൺ തിരിഞ്ഞു നടന്നു.

 

“അങ്ങനെയാണ് താങ്കൾ കരുതുന്നതെങ്കിൽ…………” അത്ര മാത്രമേ ലിയാം ഡെവ്‌ലിന് പറയാനുണ്ടായിരുന്നുള്ളൂ.

 

                                                       ***

 

ലീഡ്സിലെ ഹൺസ്‌ലെറ്റിലുള്ള ആ വെയർഹൗസ് യാർഡ് മോട്ടോർവേയുടെ അരികിൽത്തന്നെ ആയിരുന്നു. നിറയെ ട്രക്കുകൾ പാർക്ക് ചെയ്തിട്ടുണ്ട് അവിടെ. ക്യുസെയ്ൻ ക്യാബിനുള്ളിലെ സ്ലൈഡിങ്ങ് പാനൽ സാവധാനം നീക്കി. “ആൾക്കാരുടെ കണ്ണിൽ പെടണ്ട യാത്രക്കാരെ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ് എന്റെ ലൈസൻസ് തന്നെ ക്യാൻസൽ ചെയ്തുകളയും അവർ” ജാക്സൺ പറഞ്ഞു.

 

അയാൾ പുറത്തിറങ്ങി ക്യാബിനും ട്രെയിലറും തമ്മിലുള്ള ബന്ധം വേർപെടുത്തിയിട്ട് ലോഡ് എത്തിച്ചു എന്നതിന്റെ പേപ്പറുകളിൽ ഒപ്പ് വാങ്ങുവാനായി ഓഫീസിലേക്ക് പോയി.

 

ഓഫീസിൽ ഉണ്ടായിരുന്ന ക്ലെർക്ക് തലയുയർത്തി നോക്കി. “ഹലോ ഏൾ എങ്ങനെയുണ്ടായിരുന്നു യാത്ര?”

 

“തരക്കേടില്ല

 

“M6 മോട്ടോർവേയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് കേട്ടു മാഞ്ചസ്റ്ററിന് സമീപത്ത് നിന്നും ഒരു വണ്ടിക്കാരൻ വിളിച്ചിരുന്നു അവന്റെ ട്രക്ക് ബ്രേക്ക്ഡൗൺ ആയി കിടക്കുകയാണ് ആ ഭാഗത്തൊക്കെ നിറയെ പോലീസുകാർ റോന്തുചുറ്റുന്നുണ്ടെന്ന് പറഞ്ഞു

 

“ഞാൻ ആരെയും കണ്ടില്ല” ജാക്സൺ പറഞ്ഞു. “എന്താണ് സംഭവം?”

 

“IRAയുമായി ബന്ധമുള്ള ഏതോ ഒരാളെ പിടികൂടാനായി ഇറങ്ങിയതാണ് ഒപ്പം ഒരു പെൺകുട്ടിയുമുണ്ടത്രെ

 

ശാന്തത കൈവിടാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് നിന്ന ജാക്സൺ ക്ലെർക്ക് ഒപ്പിട്ട പേപ്പറുകൾ കൈപ്പറ്റി. “വേറെന്തെങ്കിലും?”

 

“ഇല്ല, ഏൾ ഇനി അടുത്ത ട്രിപ്പിന് കാണാം

 

ജാക്സൺ പുറത്തേക്ക് നടന്നു. ട്രക്കിന് അടുത്തെത്തി ഒന്ന് സംശയിച്ച് നിന്നിട്ട് യാർഡിന് അപ്പുറത്ത് റോഡരികിലുള്ള കഫേയിലേക്ക് നടന്നു. കൗണ്ടറിൽ ഇരിക്കുന്ന പെൺകുട്ടിയുടെ കൈയിൽ തന്റെ കൈവശമുള്ള തെർമോസ്ഫ്ലാസ്ക് നിറയ്ക്കുവാൻ കൊടുത്തിട്ട് കുറച്ച് ബേക്കൺ സാൻഡ്‌വിച്ച് ഓർഡർ ചെയ്തു. അതുമായി തിരികെ ട്രക്കിനടുത്തേക്ക് നടക്കവെ അയാൾ അവിടെ നിന്നും വാങ്ങിയ ന്യൂസ്പേപ്പറിലേക്ക് കണ്ണോടിച്ചു.

 

ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയ ജാക്സൺ ഫ്ലാസ്ക്കും സാൻഡ്‌വിച്ചും സ്ലൈഡിങ്ങ് പാനലിന് പിറകിലേക്ക് നീട്ടി. “പ്രാതൽ കഴിയ്ക്കുന്നതിനൊപ്പം ഇതാ ഈ പത്രവും കൂടി ഒന്ന് വായിച്ചോളൂ

 

തലേദിവസം കാർലൈലിലെ സായാഹ്നപത്രത്തിൽ കണ്ട അതേ ഫോട്ടോകൾ തന്നെയായിരുന്നു അതിലും. വാർത്തയും ഏതാണ്ട് സമാനം. പെൺകുട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും തന്നെയില്ലെന്ന് പറയാം. അവളും അയാളോടൊപ്പം ഉണ്ടെന്ന് മാത്രമേ അതിൽ പറയുന്നുള്ളൂ.

 

മോട്ടോർവേയിലേക്കുള്ള സർവീസ് റോഡിലേക്ക് കയറവേ ക്യുസെയ്ൻ ചോദിച്ചു. “എന്താണ് നിങ്ങളുടെ പ്ലാൻ?”

 

ജാക്സൺ റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. “ഇതത്ര നിസ്സാര കാര്യമൊന്നുമല്ലല്ലോ മനുഷ്യാ നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു എന്നതൊക്കെ ശരി തന്നെ എന്നുവച്ച് അത്രയ്ക്കങ്ങ് കടപ്പാട് എന്നൊന്നും പറയാൻ പറ്റില്ല വഴിയിൽ വച്ച് നിങ്ങളെങ്ങാനും പിടിക്കപ്പെട്ടാൽ?”

 

“നിങ്ങൾക്കും പ്രശ്നമാവും അത്

 

“അതെനിക്ക് താങ്ങാനാവില്ല” ജാക്സൺ പറഞ്ഞു. “രണ്ട് തവണ ഞാൻ ജയിലിൽ കിടന്നിട്ടുള്ളതാണ് അതുകൊണ്ട് തന്നെ എന്റെ പേര് അവരുടെ ലിസ്റ്റിലുണ്ട് ചെറുപ്പകാലത്ത് കാറുകൾ എനിക്കൊരു ഹരമായിരുന്നു വീണ്ടുമൊരു പ്രശ്നം വരുത്തിവച്ച് പെന്റൺ‌വിൽ ജയിലിനകം കാണാൻ ഒട്ടും താല്പര്യമില്ല എനിക്ക്

 

“എങ്കിൽപ്പിന്നെ ഒരേയൊരു വഴിയേയുള്ളൂ വണ്ടി മുന്നോട്ട് തന്നെ പോകട്ടെ” ക്യുസെയ്ൻ പറഞ്ഞു. “ലണ്ടനിൽ എത്തിയതും ഞങ്ങൾ ഇറങ്ങിക്കോളാം നിങ്ങൾക്ക് നിങ്ങളുടെ വഴിയ്ക്ക് പോകുകയും ചെയ്യാം ആരും ഒന്നും അറിയാൻ പോകുന്നില്ല

 

അത് മാത്രമായിരുന്നു ഏക പോംവഴി. ജാക്സന്റെ മനസ്സിലും അത് തന്നെയായിരുന്നു. “അതെ” അയാൾ നെടുവീർപ്പിട്ടു. “എനിക്കും അങ്ങനെ തന്നെ തോന്നുന്നു

 

“അയാം സോറി, മിസ്റ്റർ ജാക്സൺ” മൊറാഗ് പറഞ്ഞു.

 

റിയർ വ്യൂ മിററിൽ അവളെ നോക്കി അയാൾ പുഞ്ചിരിച്ചു. “സാരമില്ല കുട്ടീ ഞാനത് നേരത്തേ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു തൽക്കാലം അവിടെത്തന്നെ ഇരുന്നോളൂ എന്നിട്ട് ആ പാനൽ ചേർത്തടയ്ക്കൂ” അയാൾ ട്രക്ക് മോട്ടോർവേയിലേക്ക് എടുത്തു.

 

                                                          ***

 

സ്റ്റഡീറൂമിൽ നിന്നും ഫെർഗൂസൺ പ്രവേശിച്ചപ്പോൾ ഡംഫ്രീസിലെ ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഡെവ്‌ലിൻ.

 

ഡെവ്‌ലിൻ റിസീവർ താഴെ വച്ചതും ബ്രിഗേഡിയർ പറഞ്ഞു. “ശുഭകരമായ ഒരു വാർത്തയുണ്ട് കേണൽ ഹെർബർട്ട് ജോൺസിന്റെ നേതൃത്വത്തിൽ രണ്ടാം പാരച്യൂട്ട് ബറ്റാലിയൻ ഫാക്ക്‌ലണ്ടിലെ ഗൂസ് ഗ്രീനിൽ ഒരു മിന്നലാക്രമണം നടത്തിയത്രെ അവർ പ്രതീക്ഷിച്ചിരുന്നതിലും മൂന്നിരട്ടി സൈനികർ അവിടെയുണ്ടായിരുന്നുവെന്നാണ് കേൾക്കുന്നത്

 

“എന്നിട്ടെന്തുണ്ടായി?”

 

“പോരാട്ടത്തിൽ നമ്മൾ വിജയിച്ചു പക്ഷേ, കേണൽ ജോൺസ് മരണപ്പെട്ടു എന്നാണ് അറിഞ്ഞത്” ഫെർഗൂസൺ പറഞ്ഞു.

 

“ഹാരി ഫോക്സിന്റെ കാര്യത്തിലും ആശ്വാസകരമായ വാർത്തയാണ് വരുന്നത്” ഡെവ്‌ലിൻ പറഞ്ഞു. “ഇന്ന് വൈകിട്ട് ഗ്ലാസ്ഗോയിൽ നിന്നുള്ള വിമാനത്തിൽ ഇങ്ങോട്ട് കയറ്റി വിടുകയാണത്രെ ആരോഗ്യനില തൃപ്തികരമാണെന്ന് പറയുന്നു

 

“ദൈവത്തിന് നന്ദി” ഫെർഗൂസൺ പറഞ്ഞു.

 

“ഞാൻ ട്രെന്റുമായി സംസാരിച്ചിരുന്നു ആ നാടോടികളിൽ നിന്നും ഒരു വിവരവും ലഭിച്ചില്ല എന്നാണ് പറഞ്ഞത് നമുക്ക് സഹായകരമായ ഒന്നും തന്നെ ആ പെൺകുട്ടി എങ്ങോട്ട് പോകാനാണ് സാദ്ധ്യത എന്നതിനെക്കുറിച്ച് അവളുടെ മുത്തശ്ശന് ഒരു ഊഹവുമില്ലത്രെ അവളുടെ മാതാവ് ആസ്ട്രേലിയയിലാണ് പോലും

 

“എനിക്കറിയാം, ജിപ്സികളെക്കാൾ മോശമാണ് ആ നാടോടികൾ” ഫെർഗൂസൺ പറഞ്ഞു. “സ്കോട്ട്ലണ്ടിലെ ആംഗസ് സ്വദേശിയാണ് ഞാൻ എനിക്കറിയാം അവിടെയുള്ളവരുടെ മനോഭാവം പരസ്പരം വെറുക്കുന്നവരാണെങ്കിലും അതിലേറെ വെറുപ്പാണ് അവർക്ക് പൊലീസിനോട് പബ്ലിക്ക് ടോയ്‌ലറ്റിലേക്കുള്ള വഴി ചോദിച്ചാൽ പോലും പറഞ്ഞു തരാത്തവർ

 

“ഇനിയിപ്പോൾ നാം എന്തു ചെയ്യും?”

 

“തൽക്കാലം നമുക്ക് സെന്റ് ജോർജ്ജിലേക്ക് പോകാം പരിശുദ്ധ പിതാവിന് അവിടെ എന്തൊക്കെയാണ് പരിപാടികൾ എന്ന് നോക്കാം അതിന് ശേഷം നിങ്ങൾ കാന്റർബറിയിലേക്ക് പൊയ്ക്കോളൂ നിങ്ങൾക്കായി ഒരു പൊലീസ് കാറും ഡ്രൈവറെയും ഏർപ്പാടാക്കുന്നുണ്ട് ഞാൻ  ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുവാൻ അത് സഹായിക്കും ഇനി മുതൽ അതായിരിക്കും നല്ലത്

 

                                                    ***

 

ക്യാബിനുള്ളിലെ ബങ്കിൽ പിറകിലേക്ക് ചാരി മൊറാഗ് ഇരുന്നു. “പെൻറിത്തിൽ വച്ച് നിങ്ങൾ എന്തിനാണ് മടങ്ങി വന്നതെന്ന് എന്നോട് പറഞ്ഞില്ലല്ലോ?

 

ക്യുസെയ്ൻ ചുമൽ വെട്ടിച്ചു. “ലണ്ടൻ വരെ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള കഴിവില്ല നിനക്ക് എന്നെനിക്ക് തോന്നി അതു തന്നെ കാരണം

 

അവൾ തല കുലുക്കി. “മനസ്സിൽ കരുണയുള്ളവനാണെന്ന് സമ്മതിച്ചു തരുന്നതിന് എന്താണിത്ര വിഷമം?”

 

“ശരിയ്ക്കും?” ഒരു സിഗരറ്റിന് തീ കൊളുത്തി അയാൾ അവളെത്തന്നെ നോക്കി ഇരുന്നു. പോക്കറ്റിൽ നിന്നും ചീട്ടുകളുടെ ഒരു പഴയ പാക്കറ്റ് എടുത്ത് അവൾ കശക്കുവാൻ തുടങ്ങി. ടററ്റ് കാർഡുകളായിരുന്നു അവ. “ഇതൊക്കെ ഉപയോഗിക്കാൻ നിനക്കറിയുമോ?”

 

“ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുത്തശ്ശി എന്നെ പഠിപ്പിച്ചിരുന്നു എങ്കിലും അതിനൊക്കെയുള്ള വരം എനിക്കുണ്ടോ എന്നറിയില്ല ഭാവി പ്രവചിക്കുക എന്നത് അത്ര എളുപ്പമല്ല

 

അവൾ ചീട്ടുകൾ വീണ്ടും കശക്കി. “മുത്തശ്ശിയുടെ അടുത്ത് ചെല്ലുമ്പോൾ പൊലീസ് നമ്മെ കാത്തിരിക്കുന്നുണ്ടാവുമോ അവിടെ?” ക്യുസെയ്ൻ ചോദിച്ചു.

 

അവൾ അത്ഭുതം കൂറി. “എന്തിന്? എനിക്കിങ്ങനെ ഒരു മുത്തശ്ശി ഉണ്ടെന്നു പോലും അവർക്കറിയില്ലല്ലോ

 

“പൊലീസ് നിങ്ങളുടെ ക്യാമ്പിലുള്ളവരെ ചോദ്യം ചെയ്തു കാണുമല്ലോ ഈ വിവരം ആരെങ്കിലും പൊലീസിനോട് പറഞ്ഞിരിക്കാൻ സാദ്ധ്യതയില്ലേ? മുത്തശ്ശൻ പറഞ്ഞില്ലെങ്കിലും ആ മറേ ഉണ്ടല്ലോ ഒറ്റിക്കൊടുക്കാൻ അവിടെ

 

“ഒരിക്കലുമില്ല” അവൾ പറഞ്ഞു. “മറേ പോലും ആ ചതി ചെയ്യില്ല നിങ്ങൾ എന്ന് പറഞ്ഞാൽ അതിന് വ്യത്യാസമുണ്ട് നിങ്ങൾ ഒരു വരത്തനാണ് പക്ഷേ, എന്റെ കാര്യത്തിൽ അവരത് ചെയ്യില്ല

 

അവൾ ഏറ്റവും മുകളിലത്തെ ചീട്ട് എടുത്ത് മലർത്തിയിട്ടു. അതൊരു ഗോപുരത്തിന്റെ ചിത്രമായിരുന്നു. ഇടിമിന്നലേറ്റ് രണ്ടുപേർ അതിനു മുകളിൽ നിന്നും താഴോട്ടു വീഴുന്ന ചിത്രം. “ഏറെ അനുഭവിച്ചിട്ടുണ്ട് ഈ വ്യക്തി നമ്മുടെ നിയന്ത്രണത്തിലല്ല ഒന്നും തന്നെ ഇനിയും വേദനാജനകം തന്നെ എല്ലാം നിയോഗം

 

“അത് ഞാൻ തന്നെ ഒരു സംശയവും വേണ്ട, ഞാൻ തന്നെയാണത്” ഹാരി ക്യുസെയ്ൻ അവളെ നോക്കി. പിന്നെ നിസ്സഹായതയോടെ ചിരിക്കുവാൻ തുടങ്ങി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



12 comments:

  1. മനസ്സിൽ കരുണയുള്ള വാടക കൊലയാളി!

    ReplyDelete
    Replies
    1. ഓക്സിമൊറോൺ എന്ന് പറയും...

      Delete
  2. "ഇനിയും വേദനാജനകം തന്നെ… എല്ലാം നിയോഗം…”

    തുടങ്ങിവച്ച കളി ഒടുക്കം വരെ കളിച്ചേ മതിയാവൂ.. നിയോഗം!

    ReplyDelete
    Replies
    1. എന്തു ചെയ്യാം... KGB യുടെ വലയിൽ വീണില്ലായിരുന്നെങ്കിൽ എവിടെയോ എത്തേണ്ട മനുഷ്യനായിരുന്നു...

      Delete
  3. ഹാരി ക്യുസെയിൻ്റെ ചിരി...
    ഹോ! എന്തോ...
    ആശംസകൾ🌹💖🌹

    ReplyDelete
    Replies
    1. നിസ്സഹായതയിൽ നിന്നുയർന്ന ചിരി...

      Delete
  4. നാടോടികൾ ആണേലും അവർ തമ്മിൽ തമ്മിൽ വഞ്ചിക്കില്ല ...
    എന്തൊരു നല്ല ആൾക്കാർ !!
    കെല്ലി എങ്ങനെ എങ്കിലും പോപ്പിന്റെ അടുത്ത് എത്തും എന്ന് മനസ്സ് പറയുന്നു

    ReplyDelete
    Replies
    1. കുർട്ട് സ്റ്റെയ്നർ വിൻസ്റ്റൺ ചർച്ചിലിന്റെ അടുത്ത് എത്തിയത് പോലെ അല്ലേ...?

      Delete
    2. അതെ കമന്റുമ്പോൾ അത് തന്നെ ആയിരുന്നു മനസ്സിൽ

      Delete
    3. എങ്കിൽ ഉറപ്പിച്ചു...

      Delete
  5. ക്രൂരത ചെയ്യുന്നവരുടെ മനസ്സിൽ അല്പം കരുണ

    ReplyDelete