ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
വൃത്തിയുള്ള നേവി ബ്ലൂ
പൊലീസ് യൂണിഫോമും ബ്ലാക്ക് & വൈറ്റ് ചെക്ക് ബാൻഡുള്ള ഹാറ്റും ധരിച്ച ഇരുപത്തിനാലുകാരിയായ
സൂസൻ കാൾഡർ അതീവ സുന്ദരിയായിരുന്നു. ടീച്ചേഴ്സ് ട്രെയിനിങ്ങ് കഴിഞ്ഞിട്ടുള്ള അവൾ മൂന്നു
വർഷത്തെ അദ്ധ്യാപകവൃത്തി മതിയാക്കി മെട്രോപൊളിറ്റൻ പൊലീസിൽ വളണ്ടിയർ ആയി ചേരുകയായിരുന്നു.
ഏറെ ഇഷ്ടപ്പെട്ട ആ ജോലിയിൽ ഇപ്പോൾ ഒരു വർഷം പൂർത്തിയാക്കിയിരിക്കുന്നു. കവൻഡിഷ് സ്ക്വയർ
ഫ്ലാറ്റിന് വെളിയിൽ പൊലീസ് കാറിനരികിൽ കാത്തു നിൽക്കുന്ന അവളുടെ ആകർഷകമായ രൂപം കണ്ടതും
ലിയാം ഡെവ്‌ലിന്റെ ഹൃദയം തുടിച്ചു. അദ്ദേഹം സ്റ്റെയർകെയ്സ് ഇറങ്ങി വരുമ്പോൾ കാറിന്റെ
വിൻഡ്സ്ക്രീൻ തുടച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ.
“ഗുഡ് ഡേ റ്റു യൂ, കൊളീൻ… ഗോഡ് സേവ് ദി ഗുഡ് വർക്ക്…” (കൊളീൻ*
- ഐറിഷ് ഭാഷയിൽ ചെറുപ്പക്കാരി എന്നർത്ഥം)
തന്റെ ഹാറ്റ് ഒരു വശത്തേക്ക്
അല്പം ചരിച്ചു വച്ച് ചുട്ട മറുപടി നൽകുവാനായി അവൾ തിരിഞ്ഞു. അദ്ദേഹത്തെ കണ്ടതും തെല്ല്
സംശയത്തോടെ അവൾ തന്റെ രോഷം അടക്കി. “പ്രൊഫസർ ഡെവ്‌ലിൻ എങ്ങാനും ആണോ താങ്കൾ…?”
“അതെ,
ഞാൻ തന്നെ… നിങ്ങൾ…?”
“WPC സൂസൻ കാൾഡർ, സർ…” (WPC* - Woman Police Constable)
“നാളെ
വരെ നിങ്ങൾ എന്നോടൊപ്പമായിരിക്കും എന്ന് അവർ പറഞ്ഞിട്ടുണ്ടോ…?”
“യെസ്
സർ… കാന്റർബറിയിൽ ഹോട്ടലും ബുക്ക് ചെയ്തിട്ടുണ്ട്…”
“ഗുഡ്… എന്നാലിനി നമുക്ക് നീങ്ങാം…” കാറിന്റെ പിൻസീറ്റിലേക്ക് അദ്ദേഹം കയറി. ഡ്രൈവിങ്ങ്
സീറ്റിൽ കയറിയിരുന്ന് വാഹനം മുന്നോട്ടെടുത്ത് ഓടിച്ചു പോകുന്ന അവളെ വീക്ഷിച്ചുകൊണ്ട്
ഡെവ്‌ലിൻ പിറകോട്ട് ചാഞ്ഞിരുന്നു. “ഈ അസൈൻമെന്റ് എന്താണെന്ന് അവർ പറഞ്ഞിരുന്നുവോ…?”
“താങ്കൾ
ഗ്രൂപ്പ് ഫോറിന്റെ ഭാഗമാണെന്ന് പറഞ്ഞു… അത്രയേ എനിക്കറിയൂ സർ…”
“ഗ്രൂപ്പ്
ഫോർ എന്താണെന്ന് അറിയുമോ…?”
“ആന്റി
ടെററിസം, ഇന്റലിജൻസ് എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന ഡിപ്പാർട്ട്മെന്റ്… എന്നാൽ സ്കോട്‌ലണ്ട് യാർഡിന്റെ ആന്റി ടെററിസം സ്ക്വാഡിൽ നിന്ന് വിഭിന്നമാണ്
താനും…”
“അതെ… ഗ്രൂപ്പ് ഫോറിന് എന്നെപ്പോലുള്ളവരെയും ജോലിയ്ക്കെടുത്ത് ഓരോ ദൗത്യങ്ങൾക്ക്
അയക്കാൻ സാധിക്കും…” അദ്ദേഹം ഒന്ന് പുരികം ചുളിച്ചു. “അടുത്ത പതിനാറ്
മണിക്കൂറിൽ നിങ്ങൾക്ക് പലതും കാണാൻ സാധിച്ചെന്നിരിക്കും… ഈ ദൗത്യത്തിന്റെ ഓരോ ചുവടുവയ്പ്പിലും നിങ്ങൾ എന്നോടൊപ്പമുണ്ടാകും…”
“താങ്കൾ
പറയുന്നത് പോലെ, സർ…”
“എങ്കിൽ,
എന്താണ് ഈ ദൗത്യമെന്ന് അറിയാൻ കൂടി നിങ്ങൾക്ക് അർഹതയുണ്ടെന്ന് ഞാൻ കരുതുന്നു…”
“പ്രോട്ടോക്കോൾ
പ്രകാരം എന്നോട് അത് വെളിപ്പെടുത്തേണ്ടതുണ്ടോ സർ…?” തികച്ചും
ശാന്തസ്വരത്തിൽ അവൾ ചോദിച്ചു.
ഇവളെ
കാര്യത്തിന്റെ ഗൗരവം ബോധിപ്പിക്കുന്നത് കൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന്
ഡെവ്‌ലിന്റെ മനസ്സ് പറഞ്ഞു.
“ഇല്ല… പക്ഷേ, നിങ്ങളോട് ഞാനത് വെളിപ്പെടുത്താൻ പോകുകയാണ്…”
അവർ
ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം വിവരിക്കുവാൻ തുടങ്ങി.
തുടക്കം മുതൽ അവസാനം വരെ എല്ലാം. പ്രത്യേകിച്ചും ഹാരി ക്യുസെയ്നെ സംബന്ധിച്ച എല്ലാ
വിവരങ്ങളും.
എല്ലാം
കേട്ടു കഴിഞ്ഞതും അവൾ പറഞ്ഞു. “ഇതൊരു സംഭവം തന്നെയാണല്ലോ…”
“എന്ന്
പറഞ്ഞാൽ തീരെ കുറഞ്ഞുപോകും…”
“ഒരു
കാര്യം പറഞ്ഞോട്ടെ സർ…?”
“എന്താണത്…?”
“എന്റെ
മൂത്ത സഹോദരൻ മൂന്നു വർഷം മുമ്പാണ് ബെൽഫാസ്റ്റിൽ വച്ച് കൊല്ലപ്പെട്ടത്… മറൈൻസിൽ ഒരു ലെഫ്റ്റനന്റ് ആയി സേവനമനുഷ്ടിക്കവെ ഡിവിസ് ഫ്ലാറ്റ്സ്
എന്ന സ്ഥലത്ത് വച്ച് അജ്ഞാതനായ ഒരാളുടെ വെടിയേൽക്കുകയായിരുന്നു…”
“അതിനാൽ
ഞാനൊരു പ്രശ്നക്കാരനാണെന്ന് നിങ്ങൾക്ക് തോന്നുന്നു എന്നാണോ…?” ഡെവ്‌ലിൻ അവളോട് ചോദിച്ചു.
“ഒരിക്കലുമില്ല
സർ… താങ്കളുടെ അറിവിലേക്കായി പറഞ്ഞുവെന്ന് മാത്രം…” വാഹനം മെയിൻ റോഡിലേക്ക് തിരിച്ച് തെംസ് നദി ലക്ഷ്യമാക്കി അവൾ ഡ്രൈവ്
ചെയ്തു.
***
ക്യുസെയ്നും
മൊറാഗും വാപ്പിങ്ങിലെ വിജനമായ തെരുവിൽ നിന്നുകൊണ്ട് കോർണറിനപ്പുറം അപ്രത്യക്ഷമാകുന്ന
ആ ട്രക്കിനെ വീക്ഷിച്ചു.
“പാവം
ഏൾ ജാക്സൺ…” ക്യുസെയ്ൻ പറഞ്ഞു. “അയാൾ ജീവനും കൊണ്ട് രക്ഷപെടുകയായിരുന്നുവെന്ന്
പറഞ്ഞാൽ മതി… ആട്ടെ, നിന്റെ മുത്തശ്ശി താമസിക്കുന്നത് ഏത് സ്ട്രീറ്റിലാണ്…?”
“കോർക്ക്
സ്ട്രീറ്റ് വാർഫ്… ഞാനിവിടെ വന്നിട്ട് ഏതാണ്ട് അഞ്ചോ ആറോ വർഷമായി… അങ്ങോട്ടുള്ള വഴിയൊന്നും ഓർമ്മയിൽ വരുന്നില്ല…”
“സാരമില്ല,
നമുക്ക് കണ്ടുപിടിക്കാം…”
അവർ
നദിയുടെ സമീപത്തേക്കുള്ള റോഡിലൂടെ മുന്നോട്ട് നീങ്ങി. വെടിയുണ്ടയേറ്റ കൈയിൽ വീണ്ടും
വേദന തുടങ്ങിയിരിക്കുന്നു. മാത്രമല്ല, കടുത്ത തലവേദനയും. എങ്കിലും അതിന്റെ യാതൊരു അടയാളവും
അയാൾ പുറമെ പ്രകടിപ്പിച്ചില്ല. വെറുതെ അവളെ എന്തിന് വിഷമിപ്പിക്കണം… തെരുവിന്റെയറ്റത്ത് ഒരു പലചരക്കു കട കണ്ടതും മേൽവിലാസം ചോദിക്കുവാനായി
അവൾ അങ്ങോട്ട് കയറി.
പെട്ടെന്ന്
തന്നെ അവൾ തിരിച്ചെത്തി. “അധികം ദൂരമില്ല… രണ്ടോ മൂന്നോ സ്ട്രീറ്റുകൾക്ക് അപ്പുറം…”
ആ
കോർണറിനപ്പുറം തെംസ് നദി ഒഴുകുന്നുണ്ടായിരുന്നു. നൂറോ ഇരുനൂറോ വാര അകലെ ഒരു മതിലിൽ
‘കോർക്ക് സ്ട്രീറ്റ് വാർഫ്’ എന്നെഴുതിയിരിക്കുന്ന ഫലകം കാണാനായി.
“ഓൾറൈറ്റ്… നീ അങ്ങോട്ട് ചെല്ലൂ… ഞാൻ ഇവിടെയെവിടെയെങ്കിലും നിൽക്കാം… വീട്ടിൽ ആരെങ്കിലും സന്ദർശകരുണ്ടെങ്കിൽ പ്രശ്നമാകും…” ക്യുസെയ്ൻ പറഞ്ഞു.
“ശരി,
ഞാൻ പെട്ടെന്ന് തന്നെ വരാം…”
അവൾ
തിടുക്കത്തിൽ നടന്നു. ക്യുസെയ്ൻ രണ്ടടി പിന്നോട്ട് മാറി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന
ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലേക്ക് കയറി നിന്നു. നദിയുടെ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക്
അടിച്ചു കയറുന്നുണ്ട്. അധികം ബോട്ടുകളൊന്നും കാണാനില്ല ഇപ്പോൾ. ഒരു കാലത്ത് ലോകത്തിലെ
വലിയ തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന
തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയ ക്രെയിനുകളുടെ ശവകുടീരം മാത്രമായി മാറി ഇതെന്ന് പറയാം. വിരസത അനുഭവപ്പെട്ടതും ഒരു സിഗരറ്റ് എടുത്ത് അയാൾ തീ കൊളുത്തി. കൈകൾ വിറയ്ക്കുന്നു.
ആരുടെയോ കാലടി ശബ്ദം കേട്ട് തിരിഞ്ഞ ക്യുസെയ്ൻ കണ്ടത് ഓടി വരുന്ന മൊറാഗിനെയാണ്. “മുത്തശ്ശി
അവിടെയില്ല… അടുത്ത വീട്ടുകാരോട് ഞാൻ ചോദിച്ചു…”
“എവിടെപ്പോയി
അവർ…?”
“ഒരു
പര്യടനത്തിലാണ്… ഒരു കലാപ്രദർശന സംഘത്തോടൊപ്പം മെയ്ഡ്‌സ്റ്റണിൽ
ആണ് ഈ ആഴ്ച്ച അവർ…”
മെയ്ഡ്സ്റ്റൺ
എന്ന സ്ഥലം കാന്റർബറിയിൽ നിന്നും വെറും മുപ്പത് മൈൽ അകലെയാണെന്നത് തികച്ചും യാദൃച്ഛികം.
സംഭവിക്കേണ്ടത് എങ്ങനെയും സംഭവിച്ചേ തീരൂ എന്നായിരിക്കണം നിയോഗം. “എങ്കിൽ നമുക്ക് അങ്ങോട്ട്
പോകാം…” ക്യുസെയ്ൻ പറഞ്ഞു.
“നിങ്ങൾ
എന്നെ കൊണ്ടുപോകുമോ അങ്ങോട്ട്…?”
“പിന്നെന്താ,
തീർച്ചയായും…” അയാൾ തിരിഞ്ഞ് മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു.
***
വെറും
ഇരുപത് മിനിറ്റിനകം തന്നെ താൻ അന്വേഷിച്ചു നടന്ന സ്ഥലം ക്യുസെയ്ൻ കണ്ടെത്തി. ഒരു പേ
& ഡിസ്പ്ലേ പാർക്കിങ്ങ് പ്ലെയ്സ്.
“എന്തുകൊണ്ടാണ്
ഇത്തരം പാർക്കിങ്ങ് പ്ലെയ്സ് തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത്…?” മൊറാഗ് ചോദിച്ചു.
“കാരണം,
ആളുകൾ അഡ്വാൻസ് ആയി പണം നൽകി, എത്ര മണിക്കൂർ നേരത്തേക്കാണ് അതെന്നുള്ള ടിക്കറ്റ് വിൻഡ്സ്ക്രീനിൽ
ഒട്ടിച്ചു വച്ചിട്ടാണ് കാർ പാർക്ക് ചെയ്തിട്ട് പോകുക… കാർ മോഷ്ടാക്കൾക്കുള്ള മനോഹരമായ സംവിധാനം… ഒരു കാർ മോഷ്ടിക്കപ്പെട്ടു എന്ന് ഉടമ അറിയുന്നതിന് മുമ്പ് എത്ര സമയം
നമുക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത…”
പാർക്കിങ്ങ്
ഏരിയ മൊത്തം ഒന്ന് ചുറ്റിക്കാണാൻ പോയ മൊറാഗ് വിളിച്ചു പറഞ്ഞു. “ഇവിടെ ഒരെണ്ണത്തിൽ ആറ്
മണിക്കൂർ നേരത്തേക്ക് എന്ന് കാണിക്കുന്നുണ്ട്…”
“എപ്പോഴാണ്
അത് ഇവിടെ പ്രവേശിച്ചിരിക്കുന്നത്…?” അവിടെയെത്തിയ ക്യുസെയ്ൻ അത് നോക്കിയിട്ട് തന്റെ
പോക്കറ്റ് നൈഫ് എടുത്തു. “ഇത് ധാരാളം… ഇനിയും നാല് മണിക്കൂർ ഉണ്ട്… അപ്പോഴേക്കും ഇരുട്ടാവുകയും ചെയ്യും…”
ക്യുസെയ്ന്
ഏതാനും നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ കത്തി കൊണ്ട് ആ കാറിന്റെ ഡോർ തുറക്കുവാൻ.
ശേഷം ഡാഷ് ബോർഡിന്റെ അടിയിൽ പരതിയിട്ട് രണ്ടു വയറുകൾ താഴോട്ട് വലിച്ചു.
“നിങ്ങൾ
ഇതിന് മുമ്പ് ഇത് ചെയ്തിട്ടുണ്ടല്ലേ…?” അവൾ ചോദിച്ചു.
“തീർച്ചയായും…” എഞ്ചിന് ജീവൻ വച്ചു. “ഓകെ… നമുക്കിനി ഇവിടെ നിന്ന് പുറത്ത് കടക്കാം…” അയാൾ പറഞ്ഞു. പാസഞ്ചർ സീറ്റിൽ അവൾ കയറിയതും കാർ വെളിയിലേക്കെടുത്ത്
ക്യുസെയ്ൻ ഓടിച്ചു പോയി.
(തുടരും)
സൂസൻ എങ്കിൽ സൂസൻ! Devlin ആളൊരു വൻ കോഴി ആണല്ലോ(നമ്മളെ പോലെ)!! അപ്പോ പറഞ്ഞ പോലെ കെല്ലി പോപ്പിൻ്റെ അടുത്ത് എത്തും അല്ലേ
ReplyDeleteപ്രഭാകരാ...!!! എന്നാലും നമ്മുടെ ഡെവ്‌ലിനെക്കുറിച്ച്... 😥
Deleteകെല്ലി പോപ്പിന്റെ അടുത്ത് എത്തും... അത് ഉറപ്പിക്കാം...
ഡെവ്‌ലിൻ നമ്മളെപ്പോലെ "ലോലൻ" ആണെങ്കിലും കോഴി ആക്കിയതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു 💪🏻
Deleteവെറുമൊരു ലോലനാം ഡെവ്‌ലിനെ കോഴിയെന്ന് വിളിച്ചില്ലേ... ഉണ്ടാപ്രി കോഴിയെന്ന് വിളിച്ചില്ലേ...
Deleteഉവ്വ
Deleteഇവിടുള്ള കോഴികൾക്കു ഒക്കെ കൊണ്ടു.
ലോലൻ മൂത്തു എന്നേ കാട്ടുകോഴി ആയവരാ ..
അണ്ണാൻ മൂത്താലും മരം കയറ്റം മറക്കില്ല എന്ന പോലെയാ ഡെവ്‌ലിന്റെ കാര്യം .. അതിയാനെ ഇഷ്പ്പെടാനുള്ള കാരണവും ഇതു തന്നെ .. അതിയാന്റെ പ്രണയങ്ങൾ !
കറക്റ്റ്...
Deleteശ്ശേ... അവൾ വീണ്ടും ഒപ്പം ആയല്ലോ... വിട്ടിട്ട് പോകാൻ ഒരു വഴിയുമില്ലേ
ReplyDeleteകെല്ലി സാറ് പാവാ... അതുകൊണ്ടാ...
Deleteകാർ മോഷ്ടാക്കൾക്ക് ഒരു മനോഹര സംവിധാനം. അത് കലക്കി.
ReplyDeleteമ്മടെ വിരുതന് ഇതൊക്കെ എന്ത്
അതെയതെ... കെല്ലി ഇതൊക്കെ എത്ര കണ്ടവനാ...
Delete“കാരണം, ആളുകൾ അഡ്വാൻസ് ആയി പണം നൽകി, എത്ര മണിക്കൂർ നേരത്തേക്കാണ് അതെന്നുള്ള ടിക്കറ്റ് വിൻഡ്സ്ക്രീനിൽ ഒട്ടിച്ചു വച്ചിട്ടാണ് കാർ പാർക്ക് ചെയ്തിട്ട് പോകുക… കാർ മോഷ്ടാക്കൾക്കുള്ള മനോഹരമായ സംവിധാനം… "
ReplyDeleteഇപ്പോ എല്ലായിടത്തും App ഉപയോഗിച്ചും അടയ്ക്കാം, ടിക്കറ്റ് ഇല്ലാതെ തന്നെ..
അത് ശരി, പുരോഗമിച്ചു പോയല്ലോ... അപ്പോൾ വിൻഡ് സ്ക്രീനിൽ നോക്കിയാൽ ഒന്നും അറിയാൻ പറ്റില്ല അല്ലേ...
Deleteഇതിപ്പോ ഈ പെൺകൊച്ചു കെല്ലിയുടെ അടുത്തൂന്നു പോകുന്നില്ലലോ..ശെടാ
ReplyDeleteഉടുമ്പ് പിടിച്ചത് പോലെയായി...
Deleteമുത്തശ്ശിയെ കാണാനാവുമോ
ReplyDeleteതീർച്ചയായും...
Deleteഇനി എങ്ങോട്ടൊക്കെ പോകേണ്ടി വരും?...
ReplyDeleteഇനിയും പോകണമല്ലോ?
ReplyDelete