Tuesday, July 9, 2024

കൺഫെഷണൽ – 72

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കാന്റർബറിയിലെ ഹോട്ടലിൽ സൂസൻ കാൾഡറുമൊത്ത് പ്രാതൽ കഴിച്ചുകൊണ്ടിരിക്കവെയാണ് ഒരു ഫോൺ കോൾ ഉണ്ടെന്ന് പറഞ്ഞ് ഡെവ്‌ലിനെ അവർ വിളിച്ചത്. ഫോൺ അറ്റൻഡ് ചെയ്തിട്ട് പെട്ടെന്ന് തന്നെ അദ്ദേഹം തിരികെയെത്തി.

 

“ഫെർഗൂസൺ ആയിരുന്നു ക്യുസെയ്ൻ തലപൊക്കിയിരിക്കുന്നു അല്ലെങ്കിൽ വേണ്ട, അയാളുടെ ഒപ്പമുണ്ടായിരുന്ന ആ പെൺകുട്ടി വെളിച്ചത്ത് വന്നിരിക്കുന്നു എന്ന് പറയാം മെയ്ഡ്സ്റ്റൺ എന്ന് പറയുന്ന സ്ഥലം അറിയാമോ നിങ്ങൾക്ക്?”

 

“യെസ് സർ ഇവിടെ നിന്നും പതിനാറോ പതിനേഴോ മൈൽ ഉണ്ട് ഏറിയാൽ ഇരുപത്

 

“എന്നാൽ നമുക്ക് അങ്ങോട്ട് പോകാം” ഡെവ്‌ലിൻ പറഞ്ഞു. “വളരെ കുറച്ച് സമയം മാത്രമേ നമുക്കുള്ളൂ

 

                                                           ***

 

ലണ്ടനിലുള്ള വത്തിക്കാൻ നയതന്ത്രകാര്യാലയത്തിൽ നിന്നും അതിരാവിലെ തന്നെ പോപ്പ് പുറപ്പെട്ടു. ലണ്ടനിലെ ഡിഗ്ബി സ്റ്റുവർട്ട് ട്രെയിനിങ്ങ് കോളേജിൽ വച്ച് കാത്തലിക്ക്, ആംഗ്ലിക്കൻ വിഭാഗങ്ങളിൽപ്പെടുന്ന കന്യാസ്ത്രീകൾ, പുരോഹിതർ തുടങ്ങിയ നാലായിരത്തിൽ അധികം വരുന്ന വിശ്വാസികളെ സന്ദർശിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. മതിൽക്കെട്ടിന്റെ നാലു ചുമരുകൾക്കുള്ളിൽ കഴിയുന്ന അവരിൽ ഭൂരിഭാഗവും പുറംലോകം കാണുന്നത് വർഷങ്ങൾക്ക് ശേഷമായിരുന്നു. പരിശുദ്ധപിതാവിന്റെ സന്നിധിയിൽ വച്ച് തങ്ങളുടെ പ്രതിജ്ഞ പുതുക്കുമ്പോൾ ഒട്ടുമിക്കവരും അങ്ങേയറ്റം വികാരാധീനരായി കാണപ്പെട്ടു. ആ ചടങ്ങുകൾക്ക് ശേഷം ബ്രിട്ടീഷ് കാലിഡോണിയൻ എയർവേയ്സ് ഏർപ്പെടുത്തിയ ഒരു ഹെലികോപ്ടറിൽ അദ്ദേഹം കാന്റർബറിയിലേക്ക് തിരിച്ചു.

 

                                                           ***

 

പതിനെട്ടാം നൂറ്റാണ്ടിൽ ട്യൂഡോർ ശൈലിയിൽ നിർമ്മിതമായ ഒരു രമ്യഹർമ്യമായിരുന്നു സ്റ്റോക്‌ലി ഹാൾ. ആ കുടുംബം സാമ്പത്തികമായി ക്ഷയിക്കുന്നതിന് മുമ്പ് പിന്നീട് എപ്പോഴോ വിക്ടോറിയൻ ശൈലിയിൽ കൂട്ടിച്ചേർത്തതാണ് ഇപ്പോൾ അതിനു ചുറ്റും കാണുന്ന ചുവന്ന കട്ടകളാൽ കെട്ടിപ്പൊക്കിയ ഉയരമുള്ള മതിൽ. വലിയ ഇരുമ്പ് കവാടത്തിനോട് ചേർന്നുള്ള സത്രം പിന്നീട് നിർമ്മിച്ചതാണെങ്കിലും പ്രധാന കെട്ടിടത്തിന്റെ നിർമ്മിതിയോട് സാമ്യത പുലർത്തുവാൻ അതിന്റെ ശില്പികൾ പരമാവധി ശ്രമിച്ചിട്ടുള്ളതായി കാണാം. മെയിൻ റോഡിലൂടെ കാറോടിച്ച് വരികയായിരുന്ന ക്യുസെയ്ൻ സ്റ്റോക്‌ലി ഹാളിന് മുന്നിലെത്തുമ്പോൾ രണ്ട് പൊലീസ് കാറുകൾ അതിന്റെ കവാടത്തിന് മുന്നിൽ കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും മിനിറ്റുകളായി അയാളുടെ പിന്നിൽ വന്നുകൊണ്ടിരുന്ന ഒരു പൊലീസ് മോട്ടോർസൈക്കിൾ ആ ഗെയ്റ്റിനരികിലേക്ക് തിരിഞ്ഞു.

 

ക്യുസെയ്ൻ മുന്നോട്ട് തന്നെ പോയി. ഇടതുഭാഗത്തുള്ള മതിലിന് അതിരിടുന്ന മരങ്ങൾ. സ്റ്റോക്‌ലി ഹാളിന്റെ കവാടം ദൃഷ്ടിയിൽ നിന്നും മറഞ്ഞതും അയാൾ പാതയുടെ വലതുഭാഗം മൊത്തത്തിൽ ഒന്ന് നിരീക്ഷിച്ചു. ഏതാനും വാര അകലെയായി ഒരു ഗേറ്റും അതിനപ്പുറം വനത്തിലേക്ക് നീണ്ടുപോകുന്ന ഒരു പാതയും അയാളുടെ ദൃഷ്ടിയിൽപ്പെട്ടു. പെട്ടെന്ന് തന്നെ വാഹനം അങ്ങോട്ട് തിരിച്ച്, പുറത്തിറങ്ങി ഗേറ്റ് തുറന്ന് കാർ അല്പദൂരം മുന്നോട്ട് കൊണ്ടുപോയി. ശേഷം അവിടെ നിർത്തി തിരികെ നടന്നു വന്ന് ഗേറ്റ് അടച്ചിട്ട് വീണ്ടും കാറിനരികിലേക്ക് ചെന്നു.

 

ഭുജത്തിൽ അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ട്. തന്റെ റെയിൻകോട്ടും ജാക്കറ്റും ഷർട്ടും അയാൾ അഴിച്ചുമാറ്റി. വെടിയുണ്ടയേറ്റ ഭാഗം അഴുകിത്തുടങ്ങിയെന്ന് തോന്നുന്നു, വല്ലാത്ത ദുർഗന്ധം വമിക്കുന്നുണ്ട്. നിസ്സഹായത നിറഞ്ഞ പുഞ്ചിരിയോടെ അയാൾ മന്ത്രിച്ചു. “ഹാരീ, നിന്റെ സമയം അടുത്തിരിക്കുന്നു

 

ബാഗിനുള്ളിൽ നിന്നും തന്റെ കറുത്ത ബനിയനും ക്ലെറിക്കൽ കോളറും എടുത്ത് അയാൾ അണിഞ്ഞു. ഒടുവിൽ ളോഹയും. കിൽറിയയിൽ വച്ച് ആ ളോഹ ചുരുട്ടി ബാഗിന്റെ അടിത്തട്ടിൽ വച്ചിട്ട് ഏതാണ്ട് ആയിരം വർഷങ്ങളെങ്കിലും ആയത് പോലെ അയാൾക്ക് തോന്നി. സ്റ്റെച്ച്കിൻ പിസ്റ്റളിനുള്ളിൽ പുതിയൊരു ക്ലിപ്പ് ലോഡ് ചെയ്ത് പോക്കറ്റിൽ തിരുകി. വേറൊരു പോക്കറ്റിൽ സ്പെയർ ക്ലിപ്പും നിക്ഷേപിച്ചിട്ട് ക്യുസെയ്ൻ കാറിനുള്ളിൽ കയറിയപ്പോഴേക്കും മഴ ചാറുവാൻ തുടങ്ങി. മോർഫിൻ ആംപ്യൂൾ മുഴുവനും തീർന്നിരിക്കുന്നു. ഈ കൊടിയ വേദനയാണ് തന്നെ ജാഗരൂകനായി നിർത്തുവാൻ ഇനി സഹായിക്കുക. കണ്ണുകളടച്ച് അയാൾ വേദന കടിച്ചമർത്താൻ ശ്രമിച്ചു.

 

                                                       ***

 

നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന മൊറാഗിനെ ചേർത്തുപിടിച്ചുകൊണ്ട് കാരവനുള്ളിലെ മേശയ്ക്ക് പിന്നിൽ ഇരിക്കുകയാണ് ബ്രാനാ സ്മിത്ത്.

 

“അയാൾ എന്താണ് പറഞ്ഞതെന്ന് കൃത്യമായി പറയൂ” ഡെവ്‌ലിൻ അവരോട് ആവശ്യപ്പെട്ടു.

 

“മുത്തശ്ശീ…………….” അവരെ പിന്തിരിപ്പിക്കുവാനെന്നോണം മൊറാഗ് വിളിച്ചു.

 

“മിണ്ടാതിരിക്കൂ കുട്ടീ” അവളുടെ തലയിൽ ചെറുതായി ഒന്ന് തട്ടിയിട്ട് ആ വൃദ്ധ ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. “പോപ്പിനെ വധിക്കുക എന്നതാണ് അയാളുടെ ഉദ്ദേശ്യം എന്ന് പറഞ്ഞു. അതിനുള്ള പിസ്റ്റളും അയാൾ എനിക്ക് കാണിച്ചു തന്നു എന്നിട്ട് ലണ്ടനിലേക്ക് വിളിച്ചു പറയാനായി ഒരു ടെലിഫോൺ നമ്പറും തന്നു ഫെർഗൂസൺ എന്നൊരാളുടെ

 

“എന്ത് പറയണമെന്നാണ് നിങ്ങളോട് അയാൾ ആവശ്യപ്പെട്ടത്?”

 

“അയാൾ കാന്റർബറി കത്തീഡ്രലിൽ ഉണ്ടായിരിക്കുമെന്ന്

 

“അത്ര മാത്രം?”

 

“അത്രയും പോരേ?”

 

ഡെവ്‌ലിൻ വാതിൽക്കൽ നിലയുറപ്പിച്ചിരുന്ന സൂസൻ കാൾഡറിന് നേരെ തിരിഞ്ഞു. “റൈറ്റ്, നമുക്ക് തിരിച്ചു പോകാം

 

അവൾ വാതിൽ തുറന്നു. “മൊറാഗിന്റെ കാര്യം എങ്ങനെയാണ്?” ബ്രാനാ സ്മിത്ത് ചോദിച്ചു.

 

“അത് തീരുമാനിക്കേണ്ടത് ഫെർഗൂസനാണ്” ഡെവ്‌ലിൻ ചുമൽ വെട്ടിച്ചു. “നോക്കട്ടെ, എനിക്ക് എന്താണ് ചെയ്യാൻ സാധിക്കുകയെന്ന്

 

അദ്ദേഹം പുറത്തേക്ക് ഇറങ്ങവെ അവർ വിളിച്ചു. “മിസ്റ്റർ ഡെവ്‌ലിൻ…?” അദ്ദേഹം തിരിഞ്ഞു. “അയാൾ മരണത്തിലേക്കടുത്തുകൊണ്ടിരിക്കുകയാണ്

 

“മരണത്തിലേക്കോ?”

 

“അതെ അയാൾക്ക് വെടിയേറ്റിട്ടുണ്ട് ആ മുറിവ് അഴുകിത്തുടങ്ങിയിരിക്കുന്നു

 

ആകാംക്ഷയോടെ ചുറ്റും കൂടിയ ജനക്കൂട്ടത്തെ അവഗണിച്ച് പുറത്തേക്ക് ചെന്ന അദ്ദേഹം സൂസൻ കാൾഡറിന് സമീപം പാസഞ്ചർ സീറ്റിൽ കയറിയിരുന്നു. അവൾ വാഹനം മുന്നോട്ടെടുത്തു. ഡെവ്‌ലിൻ കാറിനുള്ളിലെ റേഡിയോയിലൂടെ കാന്റർബറി പൊലീസിനെ വിളിച്ച് ഫെർഗൂസനെ കണക്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടു.

 

“പുതിയതായി ഒന്നും തന്നെയില്ല” അദ്ദേഹം ബ്രിഗേഡിയറോട് പറഞ്ഞു. “താങ്കൾക്കുള്ള അയാളുടെ സന്ദേശം വളരെ വ്യക്തമായിരുന്നു കാന്റർബറിയിൽ ഉണ്ടാകുമത്രെ അയാൾ

 

“ബാസ്റ്റർഡ്!” ഫെർഗൂസൺ പറഞ്ഞു.

 

“വേറൊന്ന് കൂടി അയാൾ മരിച്ചുകൊണ്ടിരിക്കുകയാണ് മൺഗോ സഹോദരന്മാരുടെ ഫാമിൽ വച്ച് വെടിയേറ്റതിന്റെ മുറിവ് ഇൻഫെക്ഷനായിരിക്കുന്നുവത്രെ

 

“നിങ്ങളുടെ തോക്കിൽ നിന്നുള്ള വെടിയുണ്ട?”

 

“അതെ

 

ഫെർഗൂസൺ ഒരു ദീർഘശ്വാസമെടുത്തു. “ഓൾറൈറ്റ്, ഗെറ്റ് ബാക്ക് ഹിയർ ഫാസ്റ്റ് പോപ്പ് ഏതു നിമിഷവും ഇവിടെയെത്താം

 

                                                    ***

 

ട്യൂഡോർ ശൈലിയിലുള്ള നിർമ്മിതിയുടെ ഒരു ഉത്തമ ഉദാഹരണമായിരുന്നു സ്റ്റോക്‌ലി ഹാൾ. ഹെൻട്രി എട്ടാമന്റെ നവോത്ഥാന നടപടികൾക്ക് ശേഷവും കാത്തലിക്ക് ആചാരങ്ങളും വിശ്വാസവും തെല്ലും കോട്ടം തട്ടാതെ പാലിച്ചു വന്ന വിരലിലെണ്ണാവുന്ന ഇംഗ്ലീഷ് കുലീനരിൽ ഒന്നായിരുന്നു സ്റ്റോക്‌ലി കുടുംബം. വനത്തിനുള്ളിലെ ഫാമിലി ചാപ്പൽ ആയിരുന്നു സ്റ്റോക്‌ലി കുടുംബത്തിന് സമൂഹത്തിൽ സമുന്നത സ്ഥാനം നൽകിയിരുന്നത്. പ്രധാന കെട്ടിടത്തിൽ നിന്നും അങ്ങോട്ട് എത്തുവാൻ വനത്തിനടിയിലൂടെ ഒരു ടണലും ഉണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും പുരാതനമായ കാത്തലിക്ക് ദേവാലയമായി ചരിത്രകാരന്മാർ അതിനെ കണക്കാക്കിപ്പോന്നു. അവിടം സന്ദർശിച്ച് പ്രാർത്ഥിക്കണമെന്ന് പോപ്പ് ആഗ്രഹം പ്രകടിപ്പിച്ചത് തികച്ചും സ്വാഭാവികം മാത്രമായിരുന്നു.

 

അതേക്കുറിച്ചെല്ലാം ആലോചിച്ചുകൊണ്ട് കാറിന്റെ പാസഞ്ചർ സീറ്റിൽ ഹാരി ക്യുസെയ്ൻ പിറകോട്ട് ചാരിക്കിടന്നു. ഭുജത്തിലെ വേദന വിടാതെ തന്നെ ഒപ്പമുണ്ട്. മുഖം ഐസ് പോലെ തണുത്തിരിക്കുന്നുവെങ്കിലും നെറ്റിത്തടത്തിൽ നിന്നും വിയർപ്പുതുള്ളികൾ ഇറ്റുവീഴുന്നു. ബാഗിനുള്ളിൽ നിന്നും ഒരു വിധം കണ്ടെടുത്ത പായ്ക്കറ്റ് തുറന്ന് ഒരു സിഗരറ്റിന് തീ കൊളുത്താൻ ശ്രമിക്കവെ അല്പം ദൂരെയായി മുകളിൽ നിന്നും എഞ്ചിന്റെ ഇരമ്പൽ കേൾക്കാറായി. കാറിൽ നിന്നും പുറത്തിറങ്ങിയ അയാൾ ചെവിയോർത്തുകൊണ്ട് കാത്തു നിന്നു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും നീലയും വെള്ളയും വർണ്ണങ്ങൾ ഇടകലർന്ന ഡിസൈനിലുള്ള ഒരു ഹെലികോപ്ടർ തലയ്ക്ക് മുകളിലൂടെ കടന്നു പോയി.

 

                                                      ***

 

“താങ്കൾ അസ്വസ്ഥനാണെന്ന് തോന്നുന്നല്ലോ സർ” സൂസൻ കാൾഡർ പറഞ്ഞു.

 

“ഇന്നലെ എന്റെ ദിവസമായിരുന്നു പക്ഷേ, ഇന്ന് ഒട്ടും സന്തുഷ്ടനല്ല ഞാൻ ക്യുസെയ്ന്റെ നീക്കങ്ങൾ കാണുമ്പോൾ ആകെപ്പാടെ ഒരു ചിന്താക്കുഴപ്പം” ഡെവ്‌ലിൻ പറഞ്ഞു.

 

“അത് ഇന്നലെ ഇന്ന് വേറൊരു ദിനം എന്താണ് താങ്കളെ അലട്ടുന്നന്നത്?”

 

“ഇരുപത് വർഷത്തിലേറെയായി എന്റെ നല്ലൊരു സുഹൃത്താണ് ഹാരി ക്യുസെയ്ൻ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മിടുക്കനായ ചെസ്സ് കളിക്കാരൻ

 

“എന്തായിരുന്നു അക്കാര്യത്തിൽ അയാളുടെ ഏറ്റവും വലിയ പ്രത്യേകത?”

 

“എപ്പോഴും മൂന്ന് നീക്കങ്ങൾ മുന്നിലായിരിക്കും അയാൾ എന്നത് തന്നെ വലതുകൈ കൊണ്ടുള്ള നീക്കങ്ങളിലേക്ക് നമ്മുടെ ശ്രദ്ധ മുഴുവനും അയാൾ തിരിച്ചുവിടും എന്നാൽ നമ്മളുടെ ശ്രദ്ധയിൽ പെടാത്ത ഇടതുകൈ കൊണ്ടുള്ള നീക്കം കൊണ്ടായിരിക്കും അയാൾ വിജയിക്കുന്നത് ഇപ്പോഴത്തെ സാഹചര്യം വച്ച് നോക്കുമ്പോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത്?” ഡെവ്‌ലിൻ ചോദിച്ചു.

 

“കാന്റർബറിയിലേക്ക് പോകാനുള്ള യാതൊരു ഉദ്ദേശ്യവും അയാൾക്കില്ല എന്നത് തന്നെ അവിടെയാണ് എല്ലാ ഒരുക്കങ്ങളും നടന്നുകൊണ്ടിരിക്കുന്നത് അയാളെ പിടികൂടാനായി ഏവരും കാത്തിരിക്കുന്നതും അവിടെത്തന്നെയാണ്

 

“അപ്പോൾ, അയാൾ പോപ്പിനെ വധിക്കുവാൻ പോകുന്നത് വേറെ എവിടെയോ വച്ചാണ് പക്ഷേ, എങ്ങനെ? പോപ്പിന്റെ പ്രോഗ്രാം ഷെഡ്യൂൾ എവിടെ?”

 

“പിൻസീറ്റിലുണ്ട് സർ

 

ഡെവ്‌ലിൻ പിറകോട്ട് എത്തിവലിഞ്ഞ് ആ പ്രോഗ്രാം ചാർട്ട് എടുത്ത് ഉച്ചത്തിൽ വായിച്ചു. “ലണ്ടനിലെ ഡിഗ്ബി സ്റ്റുവർട്ട് കോളേജിലെ പരിപാടി കഴിഞ്ഞ് ഹെലികോപ്ടറിൽ കാന്റർബറിയിലേക്ക്” അദ്ദേഹം നെറ്റി ചുളിച്ചു. “ഒരു നിമിഷം അതിനിടയിൽ ഒരു കാത്തലിക്ക് ചാപ്പൽ സന്ദർശിക്കുന്നതിന് സ്റ്റോക്‌ലി ഹാൾ എന്നൊരു സ്ഥലത്ത് അദ്ദേഹം ഇറങ്ങുന്നുണ്ട്

 

“അതു വഴിയായിരുന്നു നാം മെയ്ഡ്സ്റ്റണിലേക്ക് വന്നത് ” അവൾ പറഞ്ഞു. “ഇവിടെ നിന്ന് മൂന്ന് മൈൽ കാണും പക്ഷേ, അതൊരു അൺഷെഡ്യൂൾഡ് വിസിറ്റ് ആണ് ഒരു പത്രത്തിലും അക്കാര്യം കൊടുത്തിട്ടില്ല ബാക്കി എല്ലാ വിവരങ്ങളും ഉണ്ട് താനും പിന്നെങ്ങനെ ക്യുസെയ്ൻ അതേക്കുറിച്ച് അറിയും?”

 

“ഡബ്ലിനിലെ കാത്തലിക് സെക്രട്ടേറിയറ്റിൽ അയാൾ ഒരു പ്രസ് ഓഫീസ് നടത്തിയിരുന്നു” ഡെവ്‌ലിൻ തന്റെ തുടയിൽ ആഞ്ഞിടിച്ചു. “ദാറ്റ്സ് ഇറ്റ് അതാവാനേ തരമുള്ളൂ ചവിട്ടി വിട്ടോളൂ അങ്ങോട്ട് എവിടെയും നിർത്തണ്ട, ഒരു കാരണവശാലും

 

“അപ്പോൾ ഫെർഗൂസന്റെ കാര്യം?”

 

അദ്ദേഹം മൈക്ക് എടുത്തു. “അദ്ദേഹത്തെ കിട്ടുമോയെന്ന് നോക്കട്ടെ പക്ഷേ, വളരെ വൈകിപ്പോയിരിക്കുന്നു അദ്ദേഹത്തിന് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നത് സംശയമാണ് ഏതാനും മിനിറ്റുകൾക്കുള്ളിൽ നാം അവിടെയെത്തും ഇനി എല്ലാം നമ്മുടെ കൈയിലാണ്

 

ഡെവ്‌ലിൻ തന്റെ പോക്കറ്റിൽ നിന്നും വാൾട്ടർ പുറത്തെടുത്ത് കോക്ക് ചെയ്ത് അതിന്റെ സേഫ്റ്റി ക്യാച്ച് ഓൺ ചെയ്തു. സൂസന്റെ കാൽ ആക്സിലേറ്ററിൽ അമർന്നതും വെടിയുണ്ട കണക്കെ കാർ മുന്നോട്ട് കുതിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

12 comments:

  1. “എപ്പോഴും മൂന്ന് നീക്കങ്ങൾ മുന്നിലായിരിക്കും അയാൾ.. "

    സൂസമ്മ അത്ക്കും മേലെ!!

    ReplyDelete
    Replies
    1. അതെയതെ... ഷാർപ് ബ്രെയിൻ...

      Delete
    2. വിനുവേട്ടൻ സൂസമ്മയെ അവഗണിച്ചത് മോശമായിപ്പോയി.. ഞാനുണ്ട് ജിമ്മാ കൂടെ...

      Delete
    3. അയ്യോ, ഞാൻ സൂസന്റെ കാര്യമായിരുന്നു ഉദ്ദേശിച്ചത്... കെല്ലിയെക്കുറിച്ച് പിന്നെ പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ...

      Delete
  2. അവസാനത്തെ അങ്കം... 👍🏻👍🏻👍🏻

    ReplyDelete
    Replies
    1. അനിവാര്യമായ അന്ത്യത്തിലേക്ക്...

      Delete
  3. ചടുലമായ നീക്കങ്ങൾ, രണ്ടു ഭാഗത്തും

    ReplyDelete
    Replies
    1. അതെ... രണ്ടുഭാഗവും ഒപ്പത്തിനൊപ്പം...

      Delete
  4. അനിവാര്യമായ യുദ്ധം.. അതും രണ്ടു മഹാരഥന്മാർ തമ്മിൽ ആവുമ്പൊ തീ പാറും. അയ്യപ്പനും കോശിയും പോലെ.

    ReplyDelete
  5. ഈ നോവലിലെ ആദ്യകാല നായികയായ താന്യ വെറോണിനോവ എന്ന പിയാനിസ്റ്റിനെ കാണാനില്ല അവരെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ കമൻ്റ് ബോക്സിലോ അറിയിക്കേണ്ടതാണ്

    ReplyDelete
    Replies
    1. അത് കലക്കി... ഈ ചോദ്യം ചോദിക്കാൻ അരുണിനെങ്കിലും തോന്നിയല്ലോ... താന്യയുടെ ആരാധകരായ ഉണ്ടാപ്രിയും ജിമ്മിയും പോലും നിഷ്കരുണം അവളെ മറന്നു കളഞ്ഞു... ആരാധകരാണത്രെ ആരാധകർ...!

      അരുൺ വിഷമിക്കണ്ട, താന്യയെക്കുറിച്ച് ഞാനൊന്ന് അന്വേഷിക്കട്ടെ... അരുണിന് നിരാശപ്പെടേണ്ടി വരില്ല എന്ന് തന്നെ കരുതുന്നു...

      Delete