Thursday, June 8, 2023

കൺഫെഷണൽ – 15

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 4

 

ഡാർക്ക് ബ്ലൂ ഷർട്ടും ഗ്രേ നിറമുള്ള പാന്റ്സും ആയിരുന്നു ഡെവ്‌ലിന്റെ വേഷം. വില കൂടിയ ഇറ്റാലിയൻ ലെതറിനാൽ നിർമ്മിതമായ ബ്രൗൺ നിറമുള്ള ഷൂസ്. ഏറിയാൽ അഞ്ചടി ആറ് ഇഞ്ച് ഉയരം. വയസ്സ് അറുപത്തിനാല് ആയെങ്കിലും കറുത്ത തലമുടി നരച്ചു തുടങ്ങുന്നതേയുള്ളൂ. നെറ്റിയുടെ വലതുഭാഗത്ത് പണ്ടെങ്ങോ വെടിയേറ്റതിന്റെ അടയാളം മാഞ്ഞു തുടങ്ങിയിരിക്കുന്നു. വിളറിയ മുഖത്ത് അസാധാരണമാം വിധം തിളങ്ങുന്ന കരിനീലക്കണ്ണുകൾ. ജീവിതമെന്നാൽ കഷ്ടപ്പാടുകൾ മാത്രമാണെന്ന് തിരിച്ചറിഞ്ഞ്, അർഹിക്കുന്ന അവഗണനയോടെ അവയെ ചിരിച്ചു തള്ളുന്ന ശീലം കൊണ്ടാവാം ആ ചുണ്ടിന്റെ കോണുകളിൽ സ്ഥായിയായ മൃദുമന്ദഹാസം.

 

ആ മുഖത്തെ പുഞ്ചിരി തികച്ചും ആകർഷകവും ആത്മാർത്ഥവുമായിരുന്നു. “ഗുഡ് റ്റു സീ യൂ, ഹാരീ” ഫോക്സിനെ ആലിംഗനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

“ആന്റ് യൂ, ലിയാം

 

മുറ്റത്തിനപ്പുറം പാർക്ക് ചെയ്തിരിക്കുന്ന കാറും അതിനുള്ളിൽ ഇരിക്കുന്ന ബില്ലി വൈറ്റിനെയും ഡെവ്‌ലിൻ നോക്കി. “നിങ്ങളോടൊപ്പം ഒരാളും കൂടിയുണ്ടല്ലേ?”

 

“എന്റെ ഡ്രൈവറാണ്

 

അദ്ദേഹത്തെ വിട്ട് ഡെവ്‌ലിൻ കാറിനടുത്തേക്ക് ചെന്ന് കുനിഞ്ഞ് വിൻഡോയിലൂടെ ഉള്ളിലേക്ക് നോക്കി.

 

“മിസ്റ്റർ ഡെവ്‌ലിൻ” ബില്ലി അഭിവാദ്യം ചെയ്തു.

 

ഒന്നും ഉരിയാടാതെ ഡെവ്‌ലിൻ ഫോക്സിന് അടുത്തേക്ക് തിരിച്ചെത്തി. “ഡ്രൈവർ, അല്ലേ ഹാരീ? വേറെ ആരാണ് നിങ്ങളെ നരകത്തിലേക്ക് നേരിട്ടെത്തിക്കുക

 

“ഫെർഗൂസൺ താങ്കളെ വിളിച്ചിരുന്നുവോ?”

 

“യെസ് അതെക്കുറിച്ച് പിന്നീട് പറയാം വരൂ, നമുക്ക് അകത്തേക്ക് പോകാം

 

ആ വീടിന്റെ ഉൾഭാഗം വിക്ടോറിയൻ കാലഘട്ടത്തെ അനുസ്മരിപ്പിച്ചു. മഹാഗണി കൊണ്ട് പാനൽ ചെയ്ത ചുമരുകൾ. വില്യം മോറിസിന്റെ വാൾപേപ്പർ ഒട്ടിച്ച ഹാളിലെ ചുമരുകളിൽ വിക്ടോറിയൻ ചിത്രകാരൻ അറ്റ്കിൻസൺ ഗ്രിംഷായുടെ നിരവധി ചിത്രങ്ങൾ അലങ്കരിച്ചിരിക്കുന്നു. തന്റെ കോട്ട് ഊരി ഡെവ്‌ലിന് കൈമാറവെ ഫോക്സ് ആ ചിത്രങ്ങളെല്ലാം ആരാധനയോടെ നോക്കിക്കണ്ടു. “ഇതെല്ലാം ഇവിടെ കാണാൻ സാധിക്കുക എന്നത് വിചിത്രം തന്നെ, ലിയാം ഗ്രിംഷാ ഒരു ഇംഗ്ലീഷുകാരനായിരുന്നു യോർക്‌ഷയർ‌കാരൻ

 

“അത് അദ്ദേഹത്തിന്റെ കുറ്റമല്ല ഹാരീ ഗംഭീരമാണ് അദ്ദേഹത്തിന്റെ പെയിന്റിങ്ങുകൾ

 

“ഓ, നിസ്സാര വിലയ്ക്ക് കിട്ടുന്നവ” ഫോക്സ് പറഞ്ഞു. പക്ഷേ, അദ്ദേഹത്തിനറിയാമായിരുന്നു, ചെറിയൊരു ഗ്രിംഷാ പെയിന്റിങ്ങന് പോലും ചുരുങ്ങിയത് പതിനായിരം പൗണ്ട് എങ്കിലും കൊടുക്കേണ്ടി വരുമെന്ന്.

 

“ഇങ്ങനെ തന്നെ പറയണം നിങ്ങൾ” വാതിൽ തുറന്ന് ഡെവ്‌ലിൻ അദ്ദേഹത്തെ സിറ്റിങ്ങ് റൂമിലേക്ക് ആനയിച്ചു. ഹാൾ പോലെ തന്നെ അതും വിക്ടോറിയൻ ശൈലിയിലുള്ളതായിരുന്നു. പച്ച നിറമുള്ള വാൾപേപ്പറിൽ സുവർണ്ണനിറമുള്ള ഡിസൈനുകൾ. നിറയെ ഗ്രിംഷാ പെയിന്റിങ്ങുകൾ. മഹാഗണിയിൽ തീർത്ത ഫർണീച്ചർ. കനൽ എരിയുന്ന നെരിപ്പോട്.

 

നെരിപ്പോടിനരികിൽ ഒരു പുരോഹിതൻ തീ കാഞ്ഞു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. കടും നിറമുള്ള ളോഹ ധരിച്ച അയാൾ ഫോക്സിനെ അഭിവാദ്യം ചെയ്യുവാനായി തിരിഞ്ഞു. ഏതാണ്ട് ഡെവ്‌ലിന്റെ അതേ ഉയരമുള്ള വ്യക്തി. ചാരനിറമുള്ള തലമുടി ചെവിയ്ക്ക് മുകളിലൂടെ പിറകോട്ട് ചീകി വച്ചിരിക്കുന്നു. സുമുഖനായ അയാൾ പുഞ്ചിരിച്ചു കൊണ്ട് ഫോക്സിനെ സ്വാഗതം ചെയ്തു. അയാളുടെ ഊർജ്ജസ്വലതയും വ്യക്തിത്വവും ഫോക്സിനെ ആകർഷിക്കുക തന്നെ ചെയ്തു. സാധാരണ ഗതിയിൽ ഒരാളെക്കുറിച്ച് ഒറ്റനോട്ടത്തിൽ ഇത്രയും മതിപ്പ് തനിയ്ക്ക് ഉണ്ടാവാറുള്ളതല്ല.

 

“ഷെയ്ക്സ്പിയർ പറഞ്ഞത് പോലെ റ്റൂ ലിറ്റിൽ ടച്ചസ് ഓഫ് ഹാരി ഇൻ ദി നൈറ്റ്” ഡെവ്‌ലിൻ പറഞ്ഞു. “ക്യാപ്റ്റൻ ഹാരി ഫോക്സ്, മീറ്റ് ഫാദർ ഹാരി ക്യുസെയ്ൻ

 

ക്യുസെയ്ൻ സൗഹൃദഭാവത്തിൽ ഫോക്സിന് ഹസ്തദാനം നൽകി. “എ ഗ്രേറ്റ് പ്ലെഷർ, ക്യാപ്റ്റൻ ഫോക്സ് താങ്കളെക്കുറിച്ച് ലിയാം പറഞ്ഞിരുന്നു

 

സോഫയുടെ സമീപമുള്ള ചെസ്സ് ടേബിളിന് നേർക്ക് ഡെവ്‌ലിൻ വിരൽ ചൂണ്ടി. “അതിൽ നിന്നും രക്ഷപെടാൻ ഒരു മാർഗ്ഗം നോക്കി ഇരിക്കുകയായിരുന്നു ഞാൻ തോറ്റുകൊണ്ടിരിക്കുമ്പോഴാണ് നിങ്ങളുടെ ഫോൺ വന്നത്

 

“ഓ, ചെസ്സിൽ അത്ര മിടുക്കനൊന്നുമല്ല ഞാൻ” ക്യുസെയ്ൻ പറഞ്ഞു. “എന്നാൽ ശരി, ഞാൻ ഇറങ്ങട്ടെ നിങ്ങൾക്ക് ഏറെ സംസാരിക്കാനുണ്ടാവുമല്ലോ” കനമുള്ളതെങ്കിലും പ്രസന്നമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഐറിഷ് ചുവയുണ്ടെങ്കിലും സംസാരത്തിൽ അമേരിക്കൻ ശൈലി മുന്നിട്ട് നിൽക്കുന്നത് പോലെ ഫോക്സിന് തോന്നി.

 

മൂലയിലുള്ള ഷെൽഫിൽ നിന്നും മൂന്ന് ഗ്ലാസുകളും ബുഷ്മിൽസിന്റെ ഒരു കുപ്പിയും എടുത്തുകൊണ്ട് ഡെവ്‌ലിൻ എത്തി. “എവിടെ പോകുന്നു, ഇരിക്കൂ ഹാരീ കിടക്കുന്നതിന് മുമ്പ് അല്പം കൂടി കഴിച്ചതു കൊണ്ട് ചത്തുപോകുകയൊന്നുമില്ല” അദ്ദേഹം ഫോക്സിന് നേർക്ക് തിരിഞ്ഞ് ക്യുസെയ്നെക്കുറിച്ച് പറഞ്ഞു. “ഇദ്ദേഹത്തെപ്പോലെ തിരക്കുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടേയില്ല

 

“ഓൾറൈറ്റ് ലിയാം സമ്മതിച്ചു” ക്യുസെയ്ൻ പറഞ്ഞു. “പക്ഷേ, പതിനഞ്ച് മിനിറ്റ് മാത്രം അതു കഴിഞ്ഞ് എനിക്ക് പോയേ തീരൂ താങ്കൾക്കറിയാമല്ലോ, ഉറങ്ങുന്നതിന് മുമ്പ് ശരണാലയത്തിൽ റൗണ്ട്സിന് പോകണം ആ ഡാനി മാലണിനെ കാണണം വളരെ കഷ്ടപ്പെട്ടാണ് ഓരോ ദിവസവും അദ്ദേഹം തള്ളി നീക്കുന്നത്

 

“അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി ഞാനിത് കഴിക്കട്ടെ നമ്മളിൽ ആർക്ക് വേണമെങ്കിലും ആ അവസ്ഥ വരാവുന്നതേയുള്ളൂ” ഡെവ്‌ലിൻ തന്റെ ഗ്ലാസ് ഉയർത്തി.

 

“ശരണാലയം എന്നല്ലേ താങ്കൾ പറഞ്ഞത്?” ഫോക്സ് ചോദിച്ചു.

 

“അടുത്തൊരു കോൺവന്റ് ഉണ്ട്സേക്രഡ് ഹാർട്ട് ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് പിറ്റിയാണ് അത് നടത്തിക്കൊണ്ടുപോകുന്നത് ഏതാനും വർഷങ്ങൾ മുമ്പാണ് പ്രായം ചെന്ന് അവശതയനുഭവിക്കുന്നവർക്കായി അവർ ഒരു ശരണാലയം തുടങ്ങിയത്” ഫാദർ ക്യുസെയ്ൻ പറഞ്ഞു.

 

“അവിടെ വർക്ക് ചെയ്യുകയാണോ താങ്കൾ?”

 

“യെസ് വൈദികനും അഡ്മിനിസ്ട്രേറ്ററും ആയി അക്കൗണ്ട്സ് കൈകാര്യം ചെയ്യുവാൻ കന്യാസ്ത്രീകൾ മാത്രം പോരാ അവിടുത്തെ ഇൻ ചാർജ് സിസ്റ്റർ ആൻ മേരിയാണെങ്കിൽ പണത്തിന്റെ കാര്യത്തിൽ കണിശക്കാരിയാണ് വളരെ ചെറിയൊരു ഇടവക ആയതിനാൽ അവിടുത്തെ വൈദികന് ഒരു സഹായി പോലുമില്ല അതുകൊണ്ട് ഞാനാണ് ഒരു കൈ സഹായിക്കുന്നത്

 

“കഴിഞ്ഞില്ല ആഴ്ച്ചയിൽ മൂന്ന് ദിവസം ഡബ്ലിനിലെ കാത്തലിക്ക് സെക്രട്ടേറിയറ്റിലെ പ്രസ് ഓഫീസിൽ ഇൻ ചാർജ് ആയും പ്രവർത്തിക്കുന്നുണ്ട്” ഡെവ്‌ലിൻ പറഞ്ഞു. “പിന്നെ, ഇവിടുത്തെ ലോക്കൽ യൂത്ത് ക്ലബ്ബിൽ തൊണ്ണൂറ്റിമൂന്ന് സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് ആഴ്ച്ചയിൽ അഞ്ച് ദിവസം നാടകാവതരണവും

 

ഫാദർ ക്യുസെയ്ൻ പുഞ്ചിരിച്ചു. “സ്റ്റേജ് മാനേജർ ആരാണെന്നാണ് വിചാരിച്ചത്? അടുത്തയാഴ്ച്ച ഞങ്ങൾ അവതരിപ്പിക്കാൻ പോകുന്നത് ‘വെസ്റ്റ് സൈഡ് സ്റ്റോറി’ ആണ് അത് ഇത്തിരി അതിമോഹമായിപ്പോയില്ലേ എന്നാണ് ലിയാം ചോദിക്കുന്നത് വളരെ എളുപ്പമുള്ള ഒന്നിനേക്കാൾ നല്ലതല്ലേ ഒരു ചാലഞ്ച് ഏറ്റെടുക്കുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത്

 

അദ്ദേഹം തന്റെ ഗ്ലാസിലെ ബുഷ്മിൽസ് അല്പം നുകർന്നു.

 

“ചോദിക്കുന്നതിൽ ക്ഷമിക്കണം, ഫാദർ” ഫോക്സ് പറഞ്ഞു. “താങ്കൾ അമേരിക്കനോ അതോ ഐറിഷോ? എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല

 

“ഇത് രണ്ടും അല്ലെന്ന് വേണം പറയാൻ” ഡെവ്‌ലിൻ പൊട്ടിച്ചിരിച്ചു.

 

“എന്റെ അമ്മ ഐറിഷ്-അമേരിക്കൻ ആയിരുന്നു. മാതാപിതാക്കളുടെ മരണത്തെത്തുടർന്ന് 1938 ൽ സ്വന്തം വേരുകൾ തേടി അവർ കൊണാക്ടിൽ തിരിച്ചെത്തി അവിടെ വച്ച് ഞാൻ ജനിക്കുന്നു

 

“താങ്കളുടെ പിതാവ്?”

 

“അദ്ദേഹത്തെ ഞാൻ കണ്ടിട്ടില്ല അമ്മയുടെ പേര് ക്യുസെയ്ൻ എന്നായിരുന്നു ഒരു പ്രൊട്ടസ്റ്റന്റ് ആയിരുന്നു കേട്ടോ കൊണാക്ടിൽ ഇപ്പോഴും കുറച്ചു പ്രൊട്ടസ്റ്റന്റ്സ് ഉണ്ട് ആ ഭാഗത്തൊക്കെ ക്യുസെയ്ൻ എന്നത് പാറ്റേഴ്സൺ എന്ന പേരിലും അറിയപ്പെടാറുണ്ട് കസാൻ എന്ന ഐറിഷ് പദത്തിൽ നിന്നുമാണ് ക്യുസെയ്ൻ എന്ന വാക്കിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു പാത എന്നാണ് അതിന്റെ അർത്ഥം

 

“എന്ന് വച്ചാൽ താൻ ആരാണെന്ന് ഇപ്പോഴും അത്ര പിടിയൊന്നുമില്ല ഇയാൾക്ക് എന്നർത്ഥം” ഡെവ്‌ലിൻ പറഞ്ഞു.

 

ക്യുസെയ്ൻ പുഞ്ചിരിച്ചു. “യുദ്ധമൊക്കെ അവസാനിച്ചതിന് ശേഷം 1946 ൽ അമ്മ എന്നെയും കൊണ്ട് അമേരിക്കയിലേക്ക് തിരിച്ചു പോയി ഒരു വർഷം കഴിഞ്ഞ് ഇൻഫ്ലുവൻസ ബാധിച്ച് അവർ മരണമടഞ്ഞു അവരുടെ ഒരേയൊരു ബന്ധുവായ വലിയമ്മാവൻ എന്റെ സംരക്ഷണം ഏറ്റെടുത്തു. ഒണ്ടേറിയോവിൽ ഗോതമ്പ് കൃഷിയായിരുന്നു അദ്ദേഹത്തിന് നല്ലൊരു മനുഷ്യൻ കത്തോലിക്കാ സംഭാംഗമായിരുന്നു അദ്ദേഹം അദ്ദേഹത്തിന്റെ സ്വാധീനം മൂലമാണ് ഞാൻ വൈദിക പഠനത്തിലേക്ക് തിരിഞ്ഞത്

 

“അപ്പോഴാണ് ചെകുത്താന്റെ രംഗപ്രവേശം” ഡെവ്‌ലിൻ തന്റെ ഗ്ലാസ് ഉയർത്തി.

 

കാര്യം മനസ്സിലാവാതെ മിഴിച്ചു നോക്കിയ ഫോക്സിനോട് ക്യുസെയ്ൻ വിശദീകരിച്ചു. “ബോസ്റ്റണ് വെളിയിലുള്ള വൈൻ ലാൻഡിങ്ങിലെ ഓൾ സോൾസ് സെമിനാരിയിലായിരുന്നു എന്റെ പഠനം അവിടുത്തെ ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്നു ലിയാം

 

“വല്ലാത്തൊരു പരീക്ഷണം തന്നെയായിരുന്നു ഇയാൾ അന്നെനിയ്ക്ക്” ഡെവ്‌ലിൻ പറഞ്ഞു. “കാരിരുമ്പ് പോലത്തെ മനസ്സ് എലിയറ്റിന്റെ ഉദ്ധരണികൾ ഞാൻ ക്ലാസ്സിൽ തെറ്റായി പ്രയോഗിക്കുന്നത് പലപ്പോഴും ചൂണ്ടിക്കാണിക്കാറുണ്ടായിരുന്നു ഇയാൾ

 

“ബോസ്റ്റണിലെയും ന്യൂയോർക്കിലെയും ഏതാനും ഇടവകകളിൽ ഞാൻ സേവനമനുഷ്ടിച്ചിട്ടുണ്ട്” ക്യുസെയ്ൻ പറഞ്ഞു. “പക്ഷേ, അയർലണ്ടിലേക്ക് തിരിച്ചു പോകുക എന്നതായിരുന്നു എന്റെ സ്വപ്നം അങ്ങനെ 1968 ൽ ഞാൻ ബെൽഫാസ്റ്റിൽ എത്തി ഫാൾസ് റോഡിലെ ഒരു ദേവാലയത്തിൽ

 

“തൊട്ടടുത്ത വർഷം പ്രൊട്ടസ്റ്റന്റ് കലാപകാരികൾ ഇയാളെ അവിടെ നിന്നും തുരത്തി” ഡെവ്‌ലിൻ പറഞ്ഞു.

 

“ഒരു സ്കൂളിന്റെ ഹാളാണ് അതിന് ശേഷം കുറേക്കാലം ദേവാലയമായി ഞാൻ ഉപയോഗിച്ചത്” ക്യുസെയ്ൻ പറഞ്ഞു.

 

ഫോക്സ് ഡെവ്‌ലിനെ നോക്കി. “ആ സമയത്തായിരുന്നില്ലേ താങ്കൾ ബെൽഫാസ്റ്റിൽ ഓടി നടന്ന് എരിതീയിൽ എണ്ണയൊഴിച്ചു കൊണ്ടിരുന്നത്?”

 

“ദൈവം പൊറുക്കട്ടെ” ഡെവിലിൻ കൈകൂപ്പിക്കൊണ്ട് പറഞ്ഞു. “എനിക്ക് തന്നെ എന്നോട് ക്ഷമിക്കാനാവുന്നില്ല

 

ക്യുസെയ്ൻ തന്റെ ഗ്ലാസ് കാലിയാക്കി. “ഞാൻ ഇറങ്ങുകയാണ് നൈസ് റ്റു മീറ്റ് യൂ ഹാരി ഫോക്സ്

 

അദ്ദേഹം കൈ നീട്ടി. ഫോക്സ് ഹസ്തദാനം നൽകി. ക്യുസെയ്ൻ ഫ്രഞ്ച് ജാലകത്തിനരികിൽ ചെന്ന് അതിന്റെ പാളികൾ തുറന്നു. മതിലിനപ്പുറത്തെ കോമ്പൗണ്ടിൽ ഇരുട്ടിൽ അവ്യക്തമായി ഉയർന്നു നിൽക്കുന്ന കോൺവന്റ് ഫോക്സിന്റെ ദൃഷ്ടിയിൽപ്പെട്ടു. പുറത്തിറങ്ങിയ ക്യുസെയ്ൻ മുറ്റത്തെ പുൽത്തകിടിയിലൂടെ ഗേറ്റിനരികിലെത്തി റോഡിലേക്കിറങ്ങി.

 

“അസാമാന്യ വ്യക്തിത്വം തന്നെ” ജാലകവാതിൽ അടയ്ക്കുന്ന ഡെവ്‌ലിനെ നോക്കി ഫോക്സ് അഭിപ്രായപ്പെട്ടു.

 

“അതിനുമൊക്കെ അപ്പുറം” അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞ ഡെവ്‌ലിന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല. “ഓൾറൈറ്റ് ഹാരി പതിവ് പോലെ ഫെർഗൂസൺ ഒന്നും വ്യക്തമായി പറഞ്ഞില്ല ഇത്തവണ എന്താണ് വിഷയം എന്ന് നിങ്ങൾ തന്നെ പറയേണ്ടി വരുമെന്ന് തോന്നുന്നു

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

10 comments:

  1. “അതിനുമൊക്കെ അപ്പുറം…” അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞ ഡെവ്‌ലിന്റെ മുഖത്ത് പുഞ്ചിരി ഉണ്ടായിരുന്നില്ല.

    ദുരൂഹതയാണല്ലോ!

    ReplyDelete
  2. ക്യുസെയ്ൻ ഈ കാണുന്നതല്ലല്ലോ ഇനിയും കാണാനിരിക്കുന്നു

    ReplyDelete
    Replies
    1. അതെ... ഒരുപാട് നിഗൂഢതകൾ പേറുന്ന മനുഷ്യനാണ് ഹാരി ക്യുസെയ്ൻ...

      Delete
  3. കാരിരുമ്പ് മനസ്സുള്ള ലിയാം എന്ന പ്രൊഫസർ

    ReplyDelete
    Replies
    1. കാരിരുമ്പ് മനസ്സിന്റെ ഉടമ എന്ന് പറഞ്ഞത് ക്യുസെയ്നെക്കുറിച്ചാണ് കേട്ടോ സുകന്യാജീ... ഡെവ്‌ലിനാണത് പറയുന്നത്...

      Delete
  4. അതിനുമൊക്കെ അപ്പുറം... അതാണ് 👍

    ReplyDelete
    Replies
    1. അതെ... വായനക്കാർ അറിഞ്ഞതിനുമപ്പുറമാണ്‌ ഹാരി ക്യുസെയ്ൻ...

      Delete
  5. അമ്പട കള്ളപ്പാതിരി ..
    ഇപ്പ ടെക്‌നിക് പിടി കിട്ടി

    ReplyDelete