Wednesday, September 20, 2023

കൺഫെഷണൽ – 30

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അല്പം ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചൂടുവെള്ളത്തിൽ കുളിച്ചുകൊണ്ടിരിക്കവെയാണ് വാതിലിൽ ആരോ തട്ടുന്ന ശബ്ദം താന്യ കേട്ടത്. നടാഷാ റൂബിനോവ ഉള്ളിലേക്ക് പ്രവേശിച്ചു.

 

“കോഫി കൊണ്ടുവന്നിട്ടുണ്ട്

 

“താങ്ക് യൂ” ബാത്ത്ടബ്ബിലെ പതഞ്ഞ ചൂടുവെള്ളത്തിൽ എഴുന്നേറ്റിരുന്നിട്ട് അവൾ അല്പം കോഫി രുചിച്ചു.

 

അവിടെയുണ്ടായിരുന്ന സ്റ്റൂൾ മുന്നിലേക്ക് നീക്കിയിട്ട് നടാഷ അതിൽ ഇരുന്നു. “നീ വളരെയധികം കരുതലോടെയിരിക്കണം കുട്ടീ മനസ്സിലാവുന്നുണ്ടോ ഞാൻ പറയുന്നത്?”

 

“വിചിത്രം” താന്യ പറഞ്ഞു. “ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെയൊരു മുന്നറിയിപ്പ് എനിക്ക് തരുന്നത്

 

ഡ്രമോറിലെ ആ നശിച്ച ഓർമ്മകൾ വേട്ടയാടുന്ന അവസരങ്ങളിലൊക്കെയും ആശ്വാസം നൽകിയിരുന്നത് താൻ അനുഭവിക്കുന്ന സുരക്ഷിതത്വബോധമായിരുന്നു. മസ്‌ലോവ്സ്കിയും പത്നിയും അവളെ സംബന്ധിച്ചിടത്തോളം വളരെ നല്ല മാതാപിതാക്കളായിരുന്നു. തനിക്കായി യാതൊന്നും തന്നെ ചോദിക്കേണ്ട ആവശ്യമേ അവൾക്ക് വന്നിട്ടില്ല. വിപ്ലവാനന്തര സോവിയറ്റ് യൂണിയനിൽ ലെനിൻ വിഭാവനം ചെയ്തിരുന്നത് ജനങ്ങൾ അധികാരം കൈയാളുന്ന മഹത്തായ ഒരു മാർക്സിസ്റ്റ് സമൂഹമായിരുന്നു. എന്നാൽ അധികം താമസിയാതെ ആ അധികാരം ഏതാനും ചിലരിലേക്ക് മാത്രമായി ഒതുങ്ങുകയായിരുന്നു.

 

സോവിയറ്റ് റഷ്യ ഒരു എലീറ്റ് സമൂഹമായി മാറിക്കഴിഞ്ഞിരുന്നു. അവിടെ എന്താണ് നിങ്ങൾ എന്നതിനേക്കാളുപരി ആരാണ് നിങ്ങൾ എന്നതിനായിരുന്നു പ്രാധാന്യം. ആ സമൂഹത്തിലേക്കാണ് ഇവാൻ മസ്‌ലോവ്സ്കിയുടെ മകളായി താന്യാ വൊറോണിനോവ എത്തുന്നത്. ഏറ്റവും മികച്ച പാർപ്പിടത്തിൽ താമസിച്ച് ഉന്നത നിലവാരമുള്ള വിദ്യാലയത്തിൽ പഠിക്കുന്ന അവളുടെ കഴിവുകൾ ചിട്ടയായി പരിപോഷിപ്പിക്കപ്പെട്ടു. മോസ്കോയിൽ നിന്നും നാട്ടിൻപുറത്തെ അവരുടെ വസതിയിലേക്ക് അവൾ യാത്ര ചെയ്തിരുന്നത് സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവർക്കായി ഒഴിച്ചിട്ടിരിക്കുന്ന വാഹനത്തിരക്കില്ലാത്ത ട്രാക്കിലൂടെ പ്രത്യേക ഡ്രൈവർ ഓടിക്കുന്ന ലിമോസിനിൽ ആയിരുന്നു. സ്വാദിഷ്ടമായ ഭക്ഷണവൈവിദ്ധ്യം അവരുടെ തീന്മേശയെ എന്നും അലങ്കരിച്ചു. GUM ലെ പ്രിവിലേജ് കാർഡ് വഴി വാങ്ങുന്ന വിലയേറിയ വസ്ത്രങ്ങളായിരുന്നു അവൾ ധരിച്ചിരുന്നത്.

 

എന്നാൽ ആ സൗഭാഗ്യങ്ങളും ആനുകൂല്യങ്ങളുമെല്ലാം അവൾ കണ്ടില്ലെന്ന് നടിച്ചു. ഗുലാഗുകളിൽ നടക്കുന്ന വിചാരണകളുടെയും ശിക്ഷാവിധികളുടെയും യാഥാർത്ഥ്യം കണ്ടില്ലെന്ന് നടിച്ചത് പോലെ. അതിനെക്കാൾ ക്രൂരമായ വസ്തുതയായിരുന്നല്ലോ മസ്‌ലോവ്സ്കിയുടെ നേതൃത്വത്തിൽ ഡ്രമോറിലെ ആ നാടകത്തിനിടെ സംഭവിച്ച തന്റെ പിതാവിന്റെ മരണം.

 

“നീ ഓകെയല്ലേ?” നടാഷ ചോദിച്ചു.

 

“തീർച്ചയായും ഒരു ടവ്വൽ തരൂ” അവൾ ആ ടവ്വൽ തന്റെ ദേഹത്ത് ചുറ്റി. “എന്റെ ചുണ്ടിലെ സിഗരറ്റിന് തീ കൊളുത്താൻ ടർക്കിൻ ഉപയോഗിച്ച ആ ലൈറ്റർ നിങ്ങൾ ശ്രദ്ധിച്ചിരുന്നോ?”

 

“ഇല്ല, ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു

 

“അത് കാർട്ടിയറിന്റേതായിരുന്നു സ്വർണ്ണത്തിൽ തീർത്തത് ഓർവൽ തന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതെന്താണ്? എല്ലാ മൃഗങ്ങളും തുല്യരാണ്, എന്നാൽ അവയിൽ ചിലതെല്ലാം മറ്റുള്ളവയെക്കാൾ കൂടുതൽ തുല്യരാണെന്ന്

 

“പ്ലീസ് ഡാർലിങ്ങ്” നടാഷ അസ്വസ്ഥയായത് പോലെ കാണപ്പെട്ടു. “നീ ഇങ്ങനെയൊന്നും പറയാൻ പാടില്ല

 

“ശരിയാണ്” താന്യ പുഞ്ചിരിച്ചു. “ദ്വേഷ്യം അടക്കാനായില്ലഅതുകൊണ്ടാണ് എനിക്കല്പം ഉറങ്ങണം രാത്രിയിൽ കൺസെർട്ട് ഉള്ളതല്ലേ” അടുത്ത മുറിയിലേക്ക് കടന്ന അവൾ ദേഹത്ത് ചുറ്റിയ ടവ്വലോടുകൂടിത്തന്നെ ബെഡ്ഡിൽ കയറി കിടന്നു. “അവർ ഇപ്പോഴും പുറത്ത് കാവൽ നിൽക്കുകയാണോ?”

 

“അതെ

 

“ശരി, ഞാനൊന്നുറങ്ങട്ടെ

 

കർട്ടൻ വലിച്ചിട്ടിട്ട് നടാഷ റൂമിന് പുറത്തിറങ്ങി. ഓരോന്നും ചിന്തിച്ചുകൊണ്ട് താന്യ ആ ഇരുട്ടിൽ കിടന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചോർക്കുമ്പോൾത്തന്നെ നടുക്കം തോന്നുന്നു. ഇന്ന് രാവിലെ വരെ എത്ര മാന്യതയോടെയും ബഹുമാനത്തോടെയുമായിരുന്നു എല്ലാവരും തന്നോട് പെരുമാറിയിരുന്നത് താന്യാ വൊറോണിനോവ എന്ന ലോകം ആരാധിക്കുന്ന കലാകാരി പ്രസിഡന്റ് ബ്രഷ്നേവിൽ നിന്നും മികച്ച കലാകാരിക്കുള്ള മെഡൽ കരസ്ഥമാക്കിയവൾ രാഷ്ട്രം ഒന്നടങ്കം നൽകിയ ആദരവായിരുന്നു അത് ജീവിതത്തിൽ ഏറിയ പങ്കും താൻ ആരൊക്കെയോ ആയിരുന്നു അതിന് മസ്‌ലോവ്സ്കിയോട് നന്ദി എന്നാൽ ഇപ്പോഴോ? ഒരു പ്രശ്നം വന്നപ്പോൾ താൻ വെറുമൊരു പൂജ്യം മാത്രം

 

ആ ചിന്ത തന്നെ ധാരാളമായിരുന്നു. ബെഡ്‌ലാമ്പിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് അവൾ തന്റെ ഹാൻഡ്ബാഗിൽ നിന്നും ഡെവ്‌ലിൻ നൽകിയ ആ പാക്കറ്റ് പുറത്തെടുത്തു. ആ ബ്രിട്ടീഷ് പാസ്പോർട്ട് ഗംഭീരമായിരുന്നു. തീയ്യതി വച്ച് നോക്കിയാൽ മൂന്ന് വർഷം മുമ്പ് ഇഷ്യൂ ചെയ്തത്. അതിൽ ഒരു അമേരിക്കൻ വിസ ഉണ്ടായിരുന്നു. താൻ രണ്ടു തവണ ആ രാജ്യം സന്ദർശിച്ചതിന്റെ സ്റ്റാമ്പുക‌ളുണ്ട്. കൂടാതെ, ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലും പോയിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് ഫ്രാൻസിൽ എത്തിയതിന്റെ സ്റ്റാമ്പും വ്യക്തമായി പതിഞ്ഞിരിക്കുന്നു. എല്ലാം വൃത്തിയായി ചെയ്തിരിക്കുന്നു അവർ. ജോവന്നാ ഫ്രാങ്ക് എന്നായിരുന്നു അവളുടെ പേര്. ലണ്ടനിൽ ജനിച്ച ഒരു പ്രൊഫഷണൽ ജേർണലിസ്റ്റ്. ഡെവ്‌ലിൻ പറഞ്ഞതു പോലെ ആ പാസ്പോർട്ടിലെ ഫോട്ടോ അതിമനോഹരമായിരുന്നു. അത് കൂടാതെ ചെൽസിയിലെ അവളുടെ ലണ്ടൻ അഡ്രസ്സിൽ എത്തിയ ഒന്നോ രണ്ടോ കത്തുകളും ഒരു അമേരിക്കൻ എക്സ്പ്രസ് ക്രെഡിറ്റ് കാർഡും ബ്രിട്ടീഷ് ഡ്രൈവിങ്ങ് ലൈസൻസും ആ പാക്കറ്റിനുള്ളിൽ ഉണ്ടായിരുന്നു. തനിയ്ക്ക് വേണ്ട സകല കാര്യങ്ങളിലും വേണ്ടവിധം അവർ ശ്രദ്ധ ചെലുത്തിയിരിക്കുന്നു.

 

ലണ്ടനിലേക്ക് എത്തിച്ചേരാനുള്ള ഒന്നിലധികം മാർഗ്ഗങ്ങൾ രേഖപ്പെടുത്തിയ ഒരു കടലാസും ഒപ്പമുണ്ട്. പാരീസിൽ നിന്നും ലണ്ടനിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റുണ്ട്. എന്നാൽ അത് വേണ്ട എന്നവൾ തീരുമാനിച്ചു. എത്ര ബുദ്ധിപൂർവ്വം താൻ തീരുമാനങ്ങളെടുക്കുന്നുവെന്ന് അവൾ അത്ഭുതപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥയിൽ പാരീസിൽ നിന്നും രക്ഷപെടാനുള്ള സാദ്ധ്യത ഒട്ടും തന്നെയില്ല എന്ന് പറയാം. അഥവാ എങ്ങനെയെങ്കിലും ഇവരുടെ കണ്ണ് വെട്ടിക്കാനായാൽത്തന്നെ തൊട്ടടുത്ത നിമിഷം അവൾ പിടിക്കപ്പെട്ടിരിക്കും. കാരണം, എയർപോർട്ടുകളിൽ KGB യുടെ ചാരക്കണ്ണുകൾ ഉണ്ടായിരിക്കും.

 

കലൈസിലെയും ബൂലോണിലെയും ഫെറി ടെർമിനലുകളിലും സ്ഥിതി സമാനമായിരിക്കും എന്നതിൽ സംശയമില്ല. എന്നാൽ അവർ പരാമർശിച്ചിരിക്കുന്ന മൂന്നാമത്തെ മാർഗ്ഗം ചിലപ്പോൾ KGB യുടെ ശ്രദ്ധയിൽപ്പെടാതെ പോകാൻ സാദ്ധ്യതയുണ്ട്. പാരീസിൽ നിന്നും റെനിസിലേക്ക് ഒരു ട്രെയിൻ സർവീസുണ്ട്. അവിടെ നിന്നും മറ്റൊരു ട്രെയിനിൽ കയറി ബ്രിറ്റനി തീരത്തുള്ള സെന്റ് മാലോയിലേക്ക്. അവിടെ നിന്നും ചാനൽ ഐലന്റ്സിലുള്ള ജെഴ്സിയിലേക്ക് കടൽമാർഗ്ഗം ഹൈഡ്രോഫോയിൽ സർവീസുണ്ട്. ജെഴ്സിയിൽ എത്തിപ്പെട്ടാൽ പിന്നെ ലണ്ടനിലേക്ക് ധാരാളം ഫ്ലൈറ്റുകളും.

 

അവൾ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ പതുക്കെ നടന്ന് ബാത്ത്റൂമിൽ ചെന്ന് വാതിൽ അടച്ചു. എന്നിട്ട് ചുമരിലെ റിസീവർ എടുത്ത് റിസപ്ഷനിലേക്ക് വിളിച്ചു. അവരുടെ കാര്യക്ഷമത അഭിനന്ദനീയം തന്നെയായിരുന്നു. പതിനൊന്ന് മണിക്ക് ഗാർദുനോഡിൽ നിന്നും റെനിസിലേക്ക് ഒരു രാത്രി വണ്ടിയുണ്ട്. റെനിസിൽ നിന്നും കണക്ഷൻ ട്രെയിനിന് അല്പം താമസമുണ്ടെങ്കിലും രാവിലെയാവുമ്പോഴേക്കും സെന്റ് മാലോയിൽ എത്തിച്ചേരാൻ സാധിക്കും. അതുകൊണ്ടു തന്നെ ജെഴ്സിയിലേക്കുള്ള ഹൈഡ്രോഫോയിൽ പിടിക്കുവാൻ ധാരാളം സമയമുണ്ട്.

 

ടോയ്‌ലറ്റ് ഫ്ലഷ് ചെയ്തിട്ട് അവൾ ബെഡ്റൂമിൽ തിരിച്ചെത്തി. തന്റെ റൂം നമ്പറോ പേരോ റിസപ്ഷനിലുള്ളവരോട് വെളിപ്പെടുത്തിയിരുന്നില്ല എന്നതിൽ അവൾ അഭിമാനം കൊണ്ടു. ആ ഹോട്ടലിലെ നൂറുകണക്കിന് അതിഥികളിൽ ആരാണ് വിളിച്ചതെന്ന് അവർക്കറിയാൻ കഴിയില്ല.

 

“അവർ നിന്റെ സ്വഭാവം തന്നെ മാറ്റിക്കളയുന്നല്ലോ താന്യാ” അവൾ തന്നോട് മന്ത്രിച്ചു.

 

അലമാര തുറന്ന് അവൾ കൺസെർട്ടിന് പോകുമ്പോൾ ഉപയോഗിക്കുന്ന കുറിപ്പുകൾ സൂക്ഷിച്ചിട്ടുള്ള ബാഗ് എടുത്തു. അതിൽ അധികം വസ്തുക്കളൊന്നും ഒളിപ്പിച്ചു വയ്ക്കാൻ കഴിയില്ല. അതേക്കുറിച്ച് ആലോചിച്ചുകൊണ്ട് അല്പനേരം നിന്ന അവൾ അതിനകത്തുണ്ടായിരുന്ന കനം കുറഞ്ഞ തുകൽ ഷൂസ് പുറത്തെടുത്ത് ചുരുട്ടി ബാഗിന്റെ ഏറ്റവും അടിയിൽ ഒതുക്കി വച്ചു. പിന്നെ ഹാങ്കറിൽ നിന്നും കറുത്ത ജമ്പ് സ്യൂട്ട് എടുത്ത് മടക്കി അതിന് മുകളിലും. അതിനു ശേഷം കൺസെർട്ടിന് ആവശ്യമായ കുറിപ്പുകളും ഓർക്കസ്ട്രയുടെ ഭാഗങ്ങളും ഏറ്റവും മുകളിലായി വച്ചു.

 

ഇതിൽ കൂടുതൽ ഇനി ഒന്നും തന്നെ ചെയ്യാനില്ല. ജാലകത്തിനരികിൽ ചെന്ന് അവൾ പുറത്തേക്ക് എത്തിനോക്കി. മഴ കോരിച്ചൊരിയുകയാണ്. തണുപ്പേറ്റ് അവളുടെ ശരീരമാകെ ഒന്ന് വിറച്ചു. പൊടുന്നനെ ആരുമില്ലാത്തവളായെന്ന തോന്നൽ അവളെ ഗ്രസിച്ചു. അപ്പോഴാണ് ഡെവ്‌ലിനെയും അദ്ദേഹത്തിന്റെ മനക്കരുത്തിനെയും ഓർമ്മ വന്നത്. ഒരു നിമിഷം അദ്ദേഹത്തെ ഫോൺ ചെയ്താലോ എന്നവൾ ചിന്തിച്ചു. വേണ്ട, ഇവിടെ നിന്നും ഫോൺ ചെയ്യുന്നത് അപകടമാണ് തന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽത്തന്നെ അവർക്ക് ട്രെയ്സ് ചെയ്യാനാവും

 

തിരികെ വന്ന് ബെഡ്ഡിൽ കയറിക്കിടന്ന് അവൾ ബെഡ്‌ലാമ്പ് സ്വിച്ച് ഓഫ് ചെയ്തു. ഏറിയാൽ ഒന്നോ രണ്ടോ മണിക്കൂർ ഉറങ്ങാനാവും. പക്ഷേ, ബോധമണ്ഡലത്തിൽ എപ്പോഴും തെളിഞ്ഞു നിൽക്കുന്ന ആ മുഖം കുഖോളിന്റെ ഒരിക്കലും മറക്കാനാവാത്ത ആ വിചിത്ര മുഖം അവൾക്ക് ഉറക്കം അസാദ്ധ്യമാക്കി.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 


18 comments:

  1. ഇന്ന് ഡേവിലിൻ ആ കള്ളപാതിരിയുടെ ട്രിക്കുകൾ കണ്ട് പിടിക്കും എന്ന് കരുതി ഓടി വന്നതാ....ഇതിപ്പോ ഇവിടേം ടെൻഷൻ ആണല്ലോ...കൊച്ചിന് പുറത്ത് കടക്കാൻ പറ്റുമോ

    ReplyDelete
    Replies
    1. ങ്ഹെ...!!! ഞാനെന്താണീ കാണുന്നത്...! നമ്മുടെ ഉണ്ടാപ്രി എത്തിയേ... 🕺🏻🕺🏻🕺🏻🕺🏻

      അപ്പോൾ നോവൽ വായിക്കുന്നുണ്ടായിരുന്നുല്ലേ... സന്തോഷായി...

      കള്ളപ്പാതിരി കുറച്ചു നാൾ കൂടി വിലസും കേട്ടോ......

      Delete
    2. പിന്നല്ല....
      എത്ര നാളാണ് ഒളിച്ചിരുന്നു വായിക്കുന്നത്‌ .. അതും ഇത്രയും ത്രില്ലിംഗ് നോവൽ .. ഒരു കമന്റ് എങ്കിലും ഇടാതെ പോകുന്നത് മോശമല്ലേ .. അല്ലെ ..അല്ലെ ജിമ്മാ

      Delete
    3. അമ്പട കള്ളാ... എങ്കിൽ പിന്നെ ഇത്രയും കാലം എന്നെ ഇങ്ങനെ വിഷമിപ്പിക്കണമായിരുന്നോ...? എന്തിന് ഞാൻ ഈ പണി തുടരുന്നു എന്നുവരെ ചിന്തിച്ചുപോയിട്ടുണ്ട്...

      Delete
    4. എന്റെ പൊന്നെ .. ദയവിട്ടു ക്ഷമിസിരി !
      ലേലു അല്ലു ലേലു അല്ലു.
      ഇനിം ഇങ്ങനെ ഉണ്ടാവില്ല കേട്ടോ

      Delete
    5. പിന്നല്ലാതെ.. നമ്മുടെ കമന്റ്സ് ഇല്ലാതെ വിനുവേട്ടന് എന്താഘോഷം 😄

      Delete
    6. ഹൊ...! എത്ര നാളായി കമന്റുകളുടെ എണ്ണം പത്തിന്‌ മുകളിൽ കടന്നിട്ട്... സന്തോഷായി കൂട്ടാരേ സന്തോഷായി...

      Delete
  2. അടിപൊളി. വേഗമാകട്ടെ

    ReplyDelete
    Replies
    1. ഇനിയങ്ങോട്ട് സീറ്റ് എഡ്ജ് ത്രില്ലിങ്ങ് ആയിരിക്കും കേട്ടോ...

      Delete
  3. Replies
    1. ഹൊ, എന്താ ഒരു ശുഷ്കാന്തി... 😜
      ലണ്ടനിലേക്ക് വരുന്നതുകൊണ്ടായിരിക്കും അല്ലേ...? സ്വീകരിക്കാൻ എയർപോർട്ടിൽ ഉണ്ടായിരിക്കണം കേട്ടോ...

      Delete
  4. താന്യ ഓർത്തത് എത്ര ശരി ഒരു പ്രശ്നം വന്നാൽ വെറുമൊരു പൂജ്യം ആവുന്നവർ

    ReplyDelete