Wednesday, November 15, 2023

കൺഫെഷണൽ – 38

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഹീത്രൂ എയർപോർട്ടിലെ ടെർമിനൽ വണ്ണിൽ സെക്യൂരിറ്റി ഓഫീസിൽ ഡ്യൂട്ടി സർജന്റ് നൽകിയ ചായ അകത്താക്കിയതിന് ശേഷം ഒരു സിഗരറ്റ് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ് ഹാരി ഫോക്സ്. പെട്ടെന്നാണ് അവിടെയുള്ള ഫോൺ റിങ്ങ് ചെയ്തത്. റിസീവർ എടുത്ത സെർജന്റ് മറുപടി നൽകിയിട്ട് ഫോൺ ഹാരി ഫോക്സിന് നൽകി.

 

“ഹാരീ?” ഫെർഗൂസൺ ആയിരുന്നു മറുതലയ്ക്കൽ.

 

“സർ

 

“ഷീ മെയ്ഡ് ഇറ്റ് ഷീ ഈസ് ഓൺ ദി പ്ലെയ്ൻ ജസ്റ്റ് ലെഫ്റ്റ് ജെഴ്സി

 

“പ്രശ്നങ്ങളൊന്നും ഉണ്ടായില്ലല്ലോ സർ?”

 

“രണ്ട് GRU ഉദ്യോഗസ്ഥർ അവളെയും മാർട്ടിനെയും ആൽബർട്ട് ക്വേയിൽ നിന്നും പിടികൂടി എന്നത് മാറ്റി നിർത്തിയാൽ വേറൊരു പ്രശ്നവുമുണ്ടായില്ല

 

“എന്താണുണ്ടായത്?” ഫോക്സ് ചോദിച്ചു.

 

“അയാൾ അത് വിദഗ്ദ്ധമായി കൈകാര്യം ചെയ്തു എന്ന് പറഞ്ഞാൽ മതിയല്ലോ ആ ചെറുപ്പക്കാരനെ നമുക്കിനിയും വേണം കേട്ടോ അയാൾ ഗാർഡ്സിൽ വർക്ക് ചെയ്തിരുന്നു എന്നല്ലേ നിങ്ങളൊരിക്കൽ പറഞ്ഞത്?”

 

“അതെ സർ വെൽഷ് ഗാർഡ്സിൽ

 

“എനിക്ക് തോന്നി അതിന്റെ മിടുക്ക് അയാൾ കാണിക്കുകയും ചെയ്തു” ആഹ്ലാദത്തോടെ ഫെർഗൂസൺ ഫോൺ വച്ചു.

 

                                                   ***

 

“നോ മാഡം, നത്തിങ്ങ് റ്റു പേ” വിമാനം ജെഴ്സിയുടെ ആകാശത്തു നിന്നും പിന്നെയും ഉയരത്തിലേക്ക് കയറവെ ആ സ്റ്റുവാർഡ് താന്യയോട് പറഞ്ഞു. “ദി ബാർ ഈസ് ഫ്രീ എന്താണ് നിങ്ങൾക്ക് താല്പര്യം? വോഡ്ക & ടോണിക്ക്, ജിൻ & ഓറഞ്ച്? ഇത് രണ്ടുമല്ലെങ്കിൽ ഞങ്ങളുടെ പക്കൽ ഷാമ്പെയ്നും ഉണ്ട്

 

ഫ്രീ ഷാമ്പെയ്ൻ തല കുലുക്കിയിട്ട് സ്റ്റുവാർഡ് നീട്ടിയ ഫ്രോസ്റ്റഡ് ഗ്ലാസ് അവൾ സ്വീകരിച്ചു. പുതിയൊരു ജീവിതത്തിലേക്കുള്ള കാൽവെയ്പ്പാണ് അവൾ മനസ്സിൽ മന്ത്രിച്ചു. “റ്റു യൂ അലക്സാണ്ടർ മാർട്ടിൻ” ആ ഷാമ്പെയ്ൻ ഗ്ലാസ് നിമിഷനേരം കൊണ്ട് അവൾ കാലിയാക്കി.

 

                                            ***

 

ഭാഗ്യത്തിന് അന്ന് വീട്ടുജോലിക്കാരി അവധിയിലായിരുന്നു. രക്തം പുരണ്ട ഷർട്ട് ഗാർബേജ് ബിന്നിന്റെ അടിഭാഗത്ത് നിക്ഷേപിച്ചിട്ട് ബാത്ത്റൂമിൽ ചെന്ന് കൈയിലെ മുറിവ് വൃത്തിയായി കഴുകി. വാസ്തവത്തിൽ സ്റ്റിച്ചിന്റെ ആവശ്യമുണ്ട്. പക്ഷേ, അതിന് ഹോസ്പിറ്റലിൽ പോകണം. പിന്നെ നിരവധി ചോദ്യങ്ങളായിരിക്കും നേരിടേണ്ടി വരിക. അതുകൊണ്ട് അതേക്കുറിച്ച് ചിന്തിക്കാനേ പറ്റില്ല. മുറിവിന്റെ വക്കുകൾ ചേർത്തുപിടിച്ച് വൃത്തിയുള്ളൊരു ബട്ടർഫ്ലൈസ് ടേപ്പ് കൊണ്ട് ഒട്ടിച്ചിട്ട് ബാൻഡേജിട്ടു. പണ്ട് സൈന്യത്തിലായിരുന്നപ്പോൾ ചെയ്തിട്ടുള്ള വിദ്യയാണ്. പിന്നെ ഒരു മേലങ്കി എടുത്തണിഞ്ഞ് ഗ്ലാസിൽ ഒരു ലാർജ്ജ് സ്കോച്ചുമെടുത്ത് സിറ്റിങ്ങ് റൂമിലേക്ക് നടന്നു. ഇരിപ്പുറപ്പിച്ചതും ഫോൺ റിങ്ങ് ചെയ്യുവാൻ തുടങ്ങി.

 

അലക്സ് മാർട്ടിന്റെ പത്നിയായിരുന്നു അത്. “ഡാർലിങ്ങ്, ഞാൻ നിങ്ങളുടെ ഓഫീസിലേക്ക് ഫോൺ ചെയ്തിരുന്നു ഇന്ന് നിങ്ങൾ അവധിയെടുത്തിരിക്കുകയാണെന്നാണ് അവർ പറഞ്ഞത് എന്തെങ്കിലും പ്രശ്നമുണ്ടോ? ക്ഷീണം തോന്നാൻ ഓവർടൈം ചെയ്യുകയോ മറ്റോ ചെയ്തോ നിങ്ങൾ…?

 

തന്റെ ഭൂതകാലത്തിൽ ഫെർഗൂസണ് വേണ്ടി വർക്ക് ചെയ്തിരുന്ന കാര്യമൊന്നും അവൾക്കറിയില്ല. എന്തായാലും അതെക്കുറിച്ചൊക്കെ പറഞ്ഞ് ഇപ്പോൾ അവളെ ഭയപ്പെടുത്തേണ്ടതില്ല തെല്ല് വേദനയോടെ പുഞ്ചിരിച്ചിട്ട് അയാൾ തൊട്ടടുത്ത കസേരയിലേക്ക് നോക്കി. കത്തികൊണ്ട് വരഞ്ഞ് കൈ കീറിയ തന്റെ ജാക്കറ്റ് അവിടെ കിടക്കുന്നു.

 

“തീർച്ചയായും ഇല്ല” മാർട്ടിൻ പറഞ്ഞു. “നിനക്കെന്നെ അറിയില്ലേ? അല്പം സമാധാനത്തിന് വേണ്ടി ഇന്ന് വീട്ടിലിരുന്ന് വർക്ക് ചെയ്യാമെന്ന് വിചാരിച്ചു അത്രയേയുള്ളൂ ഇനി പറയൂ – കുട്ടികൾ എന്തുചെയ്യുന്നു? സുഖമാണോ അവർക്ക്?”

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


12 comments:

  1. ചെറിയചാപ്റ്റർ ആയിപ്പോയി

    ReplyDelete
    Replies
    1. അതെന്നാ വർത്തമാനമാ ശ്രീ ..
      ആഴ്ച്ചയിൽ രണ്ടു പോസ്റ്റാമോ എന്ന് ചോദിച്ചതിന് വിനുവേട്ടൻ വൻ കലിപ്പിൽ ആണ്.
      ഇനി കുറഞ്ഞു പോയി എന്ന് പറഞ്ഞാൽ പോസ്റ്റിന്റെ ഇടവേള കൂടിയാലോ എന്ന് പേടിക്കണം

      Delete
    2. ആണ്ടെ കെട!!
      ഈ കലിപ്പിൽ ഇനി രണ്ടാഴ്ചത്തേക്ക് അടുത്ത ലക്കം നോക്കണ്ട 🤭🤭

      Delete
    3. @ഉണ്ടാപ്രി : ങ്ഹെ...! ഞാൻ കലിപ്പിലോ...? എനിക്ക് അതിന് പറ്റുമെന്ന് തോന്നുന്നുണ്ടോ...? പാവമല്ലേ ഞാൻ...?

      Delete
    4. @ശ്രീ : ഇതോടു കൂടി ആ ചാപ്റ്റർ അവസാനിക്കുകയായിരുന്നു... അതുകൊണ്ടാണ് ചെറിയ ലക്കമായത്...

      Delete
    5. @ജിമ്മൻ : പനിച്ച് അവശനിലയിൽ കിടക്കുകയായിരുന്ന എന്നെക്കുറിച്ച് ഇങ്ങനെയൊക്കെ വിചാരിച്ചല്ലോ... (ഗദ്ഗദം)

      Delete
  2. ഞാനും അലക്സ് ഏട്ടനും ഒക്കെ ഒരു പോലെയാ ..
    പുറത്തു എന്നാ കൊനഷ്ടു ഒക്കെ ഒപ്പിച്ചാലും വീട്ടിനുള്ളിൽ ക്ലീൻ ക്ലീൻ ..

    ReplyDelete
  3. മൂന്ന് സീനിൽ ഇന്നത്തെ എപിസോഡ്

    ReplyDelete
    Replies
    1. അടുത്തത് പുതിയ ചാപ്റ്ററാണ്... അതുകൊണ്ടാണ് സുകന്യാജീ...

      Delete
  4. "ദി ബാർ ഈസ്‌ ഫ്രീ.."

    താന്യയ്ക്ക് എല്ലാ സൗകര്യങ്ങളും മുൻകൂട്ടി ഉറപ്പുവരുത്തിയതുപോലെ.. (അവൾ മലയാളിയല്ലാത്തത് ആ എയർലൈൻസ്‌കാരുടെ ഭാഗ്യം!!)

    ReplyDelete
    Replies
    1. ബ്രിഗേഡിയർ ഫെർഗൂസണല്ലേ എല്ലാം ഏർപ്പാടാക്കിയിരിക്കുന്നത്... ബിസിനസ് ക്ലാസ് ആയിരിക്കും...

      മലയാളി എന്നും മലയാളി തന്നെ...

      Delete