Friday, January 19, 2024

കൺഫെഷണൽ – 47

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


മക്ഗിനസിന്റെ ഫോൺ വരുമ്പോൾ ഡെവ്‌ലിൻ ഉറങ്ങാൻ കിടക്കുകയായിരുന്നു. “അയാളെ പിടികൂടിയിട്ടുണ്ട്” മക്ഗിനസ് പറഞ്ഞു.

 

“എവിടെ വച്ച്?”

 

“ബല്ലിവാൾട്ടറിൽ വച്ച് ഞങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരു ഷോൺ ഡീഗൻ ആണ് വിവരം തന്നത് ഡാനി മാലണിന്റെ ഒരു സുഹൃത്താണ് താനെന്ന് പറഞ്ഞ് ക്യുസെയ്ൻ അയാളുടെ അടുത്തെത്തിയത്രെ മാൻ ഐലണ്ടിലേക്ക് ഒളിച്ചു കടക്കാൻ സഹായിക്കണമെന്ന് പറഞ്ഞ് ഒരിക്കലും വെളിപ്പെടുത്താൻ പാടില്ലാത്ത ചിലതെല്ലാം ഡാനി അയാളോട് പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു

 

“മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന മനുഷ്യനാണ് ഡാനി താനെന്താണ് പറയുന്നതെന്ന ബോധം പോലും ഉണ്ടാകില്ല അദ്ദേഹത്തിന് മിക്കപ്പോഴും” ഡെവ്‌ലിൻ പറഞ്ഞു.

 

“എന്തായാലും ശരി, ഇപ്പോൾ ഫാദർ ഡാലി എന്ന് പേര് മാറ്റിയിരിക്കുന്ന ക്യുസെയ്നെ കാത്തിരിക്കുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഷോക്കായിരിക്കും തീരത്ത് നിന്നും രണ്ടോ മൂന്നോ മൈൽ അകലെയെത്തുന്നതോടെ അയാളെ വകവരുത്തി കടലിലെറിഞ്ഞിരിക്കും ഡീഗനും അയാളുടെ കൂട്ടുകാരും ഞാൻ പറഞ്ഞില്ലേ, ആ പന്നിയെ ഞങ്ങൾ പിടികൂടിയിരിക്കും എന്ന്

 

“പറഞ്ഞത് പോലെ തന്നെ നിങ്ങൾ ചെയ്തു

 

“ശരി, വിവരങ്ങൾ ഞാൻ അറിയിച്ചുകൊണ്ടിരിക്കാം ലിയാം

 

ക്യുസെയ്നെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഡെവ്‌ലിൻ അല്പനേരം ഇരുന്നു. താൻ കേട്ടത് സത്യമാണെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഡീഗൻ അനധികൃതമായി മാൻ ഐലണ്ടിലേക്ക് ആളുകളെ കടത്തുന്നുണ്ടെന്ന വിവരം ഡാനി മാലണിന്റെയടുത്ത് നിന്നും ക്യുസെയ്ൻ ചോർത്തിയെടുത്തിട്ടുണ്ടാവാമെന്നത് ശരി പക്ഷേ, ഒരു വേഷപ്പകർച്ചയും ഇല്ലാതെ വെറും പേര് മാത്രം മാറ്റിക്കൊണ്ട് അയാൾ അവിടെ പ്രത്യക്ഷപ്പെട്ടു എന്നത് വിശ്വസിക്കാനാവുന്നില്ല ഒരു പക്ഷേ, ബന്ധിക്കപ്പെട്ട അവസ്ഥയിലുള്ള തന്നെയും താന്യയെയും പുറംലോകം കണ്ടെത്തുമ്പോഴേക്കും ചുരുങ്ങിയത് നാളെ പ്രഭാതമെങ്കിലുമാവും എന്ന് അയാൾ കരുതിയിരിക്കാം എന്നാലും ഹാരി ക്യുസെയ്ൻ അങ്ങനെ പ്രവർത്തിച്ചതിന്റെ പിന്നിലെ ചേതോവികാരം എന്തായിരിക്കാം? ഒരു പിടിയും കിട്ടുന്നില്ലല്ലോ

 

                                                   ***

 

ഹാർബറിൽ നിന്നും പുറത്തേക്ക് കടക്കുമ്പോൾ കടലിൽ ചെറിയ തോതിൽ മൂടൽമഞ്ഞുണ്ടായിരുന്നു. എങ്കിലും ആകാശം തെളിഞ്ഞിരുന്നതിനാൽ നിലാവെട്ടത്തിന്റെ തിളക്കമേറ്റ് അലൗകികമായ ഒരു പ്രതീതിയായിരുന്നു അവിടെങ്ങും. ഡെക്കിലെ ജോലികളുമായി തിരക്കിലാണ് മെക്കറ്റീർ. ഈഗൻ ആകട്ടെ, താഴെ എഞ്ചിൻ റൂമിലും. വീൽ നിയന്ത്രിക്കുന്ന ഷോൺ ഡീഗനരികിൽ നിന്നുകൊണ്ട് ക്യുസെയ്ൻ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.

 

“നല്ലൊരു രാത്രി” ഡീഗൻ പറഞ്ഞു.

 

“തീർച്ചയായും എത്ര സമയമെടുക്കും നാം അവിടെയെത്താൻ?”

 

“പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ നാല് മണിക്കൂർ രാത്രിയിലെ മത്സ്യബന്ധനം കഴിഞ്ഞ് ദ്വീപിലേക്ക് മടങ്ങുന്ന ബോട്ടുകളും ആ സമയത്ത് കടലിലുണ്ടാവും ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരിക്കും നാം അടുക്കുന്നത് പീൽ എന്ന ചെറിയൊരു ഹാർബർ തലസ്ഥാനമായ ഡഗ്ലസിലേക്ക് അവിടെ നിന്നും ബസ് ലഭിക്കും അവിടെത്തന്നെയാണ് റൊണാൾഡ്സ്‌വേ എയർപോർട്ടും അവിടെ നിന്നും ലണ്ടനിലേക്ക് ഫ്ലൈറ്റുണ്ട് ബ്ലാക്ക്പൂൾ ആണ് ഏറ്റവുമടുത്തുള്ള ഇംഗ്ലീഷ് തീരം

 

“അതെ, എനിക്കറിയാം” ക്യുസെയ്ൻ പറഞ്ഞു.

 

“വേണമെങ്കിൽ താഴെ ചെന്ന് അല്പം തല ചായ്ച്ചോളൂ” ഡീഗൻ അഭിപ്രായപ്പെട്ടു.

 

ആ ക്യാബിനിൽ നാല് ബങ്കുകളും അവയ്ക്ക് നടുവിലായി തറയിൽ ഉറപ്പിച്ചിരിക്കുന്ന ഒരു മേശയും ഉണ്ടായിരുന്നു. ഒരറ്റത്തായി ചെറിയൊരു കിച്ചൺ. അലങ്കോലമായി കിടക്കുന്ന ആ ക്യാബിനുള്ളിൽ ഡീസലിന്റെ രൂക്ഷഗന്ധം നിറഞ്ഞു നിൽക്കുന്നുണ്ട്. എങ്കിലും ചൂടുള്ള അന്തരീക്ഷം സുഖകരമായി തോന്നി ക്യുസെയ്ന്. ഒരു മഗ്ഗിൽ അല്പം ചായ തയ്യാറാക്കി മേശയ്ക്കരികിൽ വന്നിരുന്ന് സിഗരറ്റ് പുകച്ചു കൊണ്ട്  അല്പാല്പമായി ഇറക്കി. പിന്നെ ബങ്കിൽ ചെന്ന് കിടന്ന് കണ്ണുകൾ അടച്ചു. തന്റെ ഹാറ്റ് തൊട്ടരികിൽത്തന്നെ ഊരി വച്ചിരുന്നു അയാൾ. അല്പം കഴിഞ്ഞപ്പോൾ മെക്കറ്റീറും ഈഗനും ഇടനാഴിയിലൂടെ താഴെയെത്തി.

 

“കുഴപ്പമൊന്നുമില്ലല്ലോ ഫാദർ?” മെക്കറ്റീർ ചോദിച്ചു. “ചായയോ മറ്റോ വേണോ?”

 

“വേണ്ട, ഇപ്പോൾ കുടിച്ചതേയുള്ളൂ താങ്ക്സ് ഇനി അല്പം ഉറങ്ങാൻ പറ്റുമോയെന്ന് നോക്കട്ടെ” ക്യുസെയ്ൻ പറഞ്ഞു.

 

കണ്ണുകളടച്ച് ഉറങ്ങാനെന്ന പോലെ കിടന്ന അയാളുടെ വലതുകൈ അരികിൽ വച്ചിരിക്കുന്ന ഹാറ്റിനുള്ളിലേക്ക് അലക്ഷ്യമായെന്നോണം നീണ്ടിരുന്നു. പുഞ്ചിരിച്ചു കൊണ്ട് മെക്കറ്റീർ ഈഗനെ നോക്കി കണ്ണിറുക്കി. ഈഗൻ മൂന്ന് മഗ്ഗുകളെടുത്ത് അതിലേക്ക് കോഫി പൗഡർ ഇട്ട ശേഷം ചൂടുവെള്ളവും കൺഡൻസ്ഡ് മിൽക്കും ഒഴിച്ചു. പിന്നെ പുറത്തേക്ക് നടന്നു. ഡെക്കിന് മുകളിൽ എത്തിയ അവരുടെ കാലടിശബ്ദവും സംഭാഷണവും ഉറക്കെയുള്ള ചിരിയും ക്യുസെയ്ന് കേൾക്കാമായിരുന്നു. വരാനിരിക്കുന്ന ആക്രമണവും പ്രതീക്ഷിച്ചുകൊണ്ട് അയാൾ ബങ്കിൽ മലർന്നു കിടന്നു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

11 comments:

  1. കളി ഇനി കടലിൽ..!

    കെല്ലിയുടെ കളികൾ കമ്പനി കാണാനിരിക്കുന്നതേയുള്ളു അല്ലേ?

    ReplyDelete
    Replies
    1. അതെ... നിസ്സാര കളിയൊന്നും ആയിരിക്കില്ല അത്... ഈ ആഴ്ച്ച ഇത്തിരി തിരക്കിലായിപ്പോയി... അല്ലെങ്കിൽ അതും കൂടി ഈ ലക്കത്തിൽ ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നു... എഴുതാൻ സമയം കിട്ടിയില്ല...

      Delete
  2. വരാനിരിക്കുന്ന ആക്രമണവും പ്രതീക്ഷിച്ചുകൊണ്ട് അയാൾ ബങ്കിൽ മലർന്നു കിടന്നു. ലവന്മാരുടെ കാര്യം ഗോപി..

    ReplyDelete
    Replies
    1. ലവന്മാരുടെ കാര്യം... 😁

      Delete
    2. ആ ലവൻ അല്ല ഈ ലവൻ 🤭

      Delete
    3. ശരിയ്ക്കുമുള്ള ലവൻ ഇതു വല്ലതും‌ അറിയുന്നുണ്ടോ ആവോ... !

      Delete
  3. ആക്രമണവും പ്രത്യാക്രമണവും അടുത്ത ലക്കത്തിൽ അല്ലേ

    ReplyDelete
    Replies
    1. അതെ സുകന്യാജീ... തിങ്കളാഴ്ച്ച മുതൽ എഴുതിത്തുടങ്ങണം...

      Delete
  4. ഹോ... ഒരു വല്ലാത്ത സാധനം തന്നെ. വില്ലനോട് പോലും മതിപ്പ് തോന്നുന്നു

    ReplyDelete
    Replies
    1. ഇതിപ്പം വന്നു വന്ന് കെല്ലി ഫാൻസിന്റെ എണ്ണം കൂടുകയാണല്ലോ...

      Delete
    2. ഏറെക്കൂറെ 😌

      Delete