Wednesday, May 22, 2024

കൺഫെഷണൽ – 65

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഫോക്സ് ധരിച്ചിരുന്ന ഷർട്ടിന്റെ ബട്ടൻസ് തുറന്ന് ഇടതുവശത്ത് മാറിന് താഴെ വെടിയേറ്റ മുറിവ് ഡെവ്‌ലിൻ പരിശോധിച്ചു. ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു അയാൾ. കഠിനമായ വേദനയുണ്ടെന്ന് കണ്ണുകളിൽ നിന്ന് വ്യക്തം. “നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു” ഫോക്സ് മന്ത്രിച്ചു. “ഉന്നത്തിൽ മിടുക്കൻ തന്നെ അയാൾ

 

“ടേക്ക് ഇറ്റ് ഈസി” ഡെവ്‌ലിൻ പറഞ്ഞു. “ഞാൻ ട്രെന്റിനോടും ബ്രോഡിയോടും വരാൻ പറഞ്ഞിട്ടുണ്ട്

 

അപ്പോഴേക്കും ആ ഫോർഡ് വാൻ പാഞ്ഞടുക്കുന്നതിന്റെ ശബ്ദം കേൾക്കാറായി. “അയാൾ ഇപ്പോഴും അതിനകത്ത് തന്നെ ഉണ്ടാകുമോ?” ഫോക്സ് ചോദിച്ചു.

 

“സംശയമാണ്

 

ഫോക്സ് നെടുവീർപ്പിട്ടു. “പിടികൂടി എന്നുറപ്പിച്ചതായിരുന്നു ലിയാം കൈയിൽ കിട്ടിയിട്ടും വഴുതിപ്പോയി ഇതിന് നാം കൊടുക്കേണ്ട വില വളരെ വലുതായിരിക്കും

 

“അയാളുടെ ഒരു ദുശ്ശീലമാണത്” ഡെവ്‌ലിൻ പറഞ്ഞു. അടുത്ത നിമിഷം ആ ഫോർഡ് വാൻ മുറ്റത്ത് വന്ന് ബ്രേക്ക് ചെയ്തു.

 

                                                       ***

 

ക്യുസെയ്ൻ ജീപ്പിന്റെ പാസഞ്ചർ സീറ്റിൽ നിലത്ത് കാൽ കുത്തി വശംതിരിഞ്ഞ് ഇരുന്നു. അരയ്ക്ക് മുകളിലേക്കുള്ള വസ്ത്രങ്ങൾ അഴിച്ചുമാറ്റിയപ്പോഴാണ് മുറിവിന്റെ യഥാർത്ഥ ചിത്രം വ്യക്തമായത്. വെടിയേറ്റ മുറിവിൽ നിന്നും രക്തം വാർന്നുപോയിട്ടുണ്ട്. അത്ര നല്ല ലക്ഷണമല്ല അതെന്ന് മനസ്സിലായെങ്കിലും അവളോട് അത് പറഞ്ഞതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകാൻ പോകുന്നില്ല. അയാളുടെ നിർദ്ദേശപ്രകാരം ബാഗിലുണ്ടായിരുന്ന മെഡിക്കൽ കിറ്റിൽ നിന്നും സൾഫാ പൗഡർ എടുത്ത് മുറിവിൽ കുടഞ്ഞതിന് ശേഷം അവൾ കോട്ടൺ വച്ച് ഡ്രസ് ചെയ്തു.

 

“ഇപ്പോൾ എന്തു തോന്നുന്നു?” ആകാംക്ഷയോടെ അവൾ ആരാഞ്ഞു.

 

“കുഴപ്പമില്ല” വാസ്തവത്തിൽ അതൊരു നുണയായിരുന്നു. കാരണം, ആദ്യത്തെ ആ ഷോക്ക് മാറിയതോടെ കടുത്ത വേദന തോന്നിത്തുടങ്ങിയിരിക്കുന്നു. ബാഗിനുള്ളിൽ നിന്നും ഒരു മോർഫിൻ ആംപ്യൂൾ എടുത്ത് അയാൾ സ്വയം ഇഞ്ചക്റ്റ് ചെയ്തു. യുദ്ധമുന്നണിയിൽ സാധാരണയായി ഉപയോഗിക്കുന്ന തരത്തിലുള്ള ആ ഇഞ്ചക്ഷൻ കൊണ്ട് പെട്ടെന്ന് തന്നെ ഫലം കണ്ടു. വേദന കുറഞ്ഞു തുടങ്ങി.

 

“ഗുഡ്” ക്യുസെയ്ൻ പറഞ്ഞു. “ഇനി എനിക്കൊരു ഷർട്ട് തരൂ ബാഗിനുള്ളിൽ ഒരെണ്ണം കൂടി കാണണം

 

ഷർട്ട് ധരിക്കാൻ അവൾ അയാളെ സഹായിച്ചു. അതിനു മുകളിൽ ജാക്കറ്റും റെയിൻകോട്ടും കൂടി അവൾ അണിയിച്ചു. “ഒരു ഡോക്ടറെ കണ്ടേ തീരൂ” അവൾ പറഞ്ഞു.

 

“തീർച്ചയായും” അയാൾ പറഞ്ഞു. “എന്നെ സഹായിക്കണം, എന്റെ കൈമുട്ടിന് മുകളിൽ ഒരു വെടിയുണ്ട കയറിയിട്ടുണ്ട്, അതൊന്ന് എടുത്തു തരണം എന്ന് പറയണം അല്ലേ…? ടെലിഫോൺ എടുത്ത് പോലീസിനെ വിളിക്കുക എന്നതായിരിക്കും അയാൾ ആദ്യം ചെയ്യുക

 

“പിന്നെ, എന്തു ചെയ്യും നമ്മൾ? നിങ്ങൾക്ക് വേണ്ടി എല്ലായിടത്തും വല വിരിച്ചു കാണും അവർ ഇപ്പോൾ എല്ലാ റോഡുകളിലും

 

“എനിക്കറിയാം” അയാൾ പറഞ്ഞു. “നമുക്ക് ഈ മാപ്പ് ഒന്ന് നോക്കാം” അല്പസമയത്തിന് ശേഷം അയാൾ തുടർന്നു. “നമുക്കും ഇംഗ്ലണ്ടിനും ഇടയിലുള്ള സ്ഥലമാണ് സോൾവേ ഫർത്ത് ഡംഫ്രീസ്, അന്നാൻ വഴി കാർലൈലിലേക്കുള്ള പ്രധാന റൂട്ട് വേറെ റോഡുകളൊന്നും തന്നെ കാണുന്നില്ല

 

“അപ്പോൾ നാം കുടുക്കിലായി എന്നാണോ?”

 

“എന്ന് ഉറപ്പിക്കാൻ പറ്റില്ല റെയിൽവേ ഉണ്ടല്ലോ രക്ഷപെടാൻ അങ്ങനെയൊരു സാദ്ധ്യത ഉണ്ട് എന്തായാലും ജീപ്പ് എടുക്കൂ, തൽക്കാലം നമുക്ക് ഇവിടെ നിന്നും പുറത്ത് കടക്കാം

 

                                                ***

 

“മൊത്തം പ്രശ്നമാണല്ലോ ഇതിലേറെ ഇനി മോശമാവാനില്ല ഹാരി ഫോക്സിന് ഇപ്പോൾ എങ്ങനെയുണ്ട്?” ഫെർഗൂസൺ ചോദിച്ചു.

 

“ജീവൻ അപകടത്തിലല്ല എന്നാണ് ഇവിടെയുള്ള ഡോക്ടർ പറയുന്നത് ഡംഫ്രീസ് ജനറൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് അദ്ദേഹത്തെ” ഡെവ്‌ലിൻ പറഞ്ഞു.

 

“എത്രയും പെട്ടെന്ന് അദ്ദേഹത്തെ ഇവിടെ ലണ്ടനിലേക്ക് കൊണ്ടുവരുവാനുള്ള ഏർപ്പാട് ഞാൻ ചെയ്യുകയാണ് ഏറ്റവും നല്ല ചികിത്സ ലഭിക്കണം അദ്ദേഹത്തിന് എവിടെ നിന്നാണ് നിങ്ങൾ ഇപ്പോൾ ഫോൺ ചെയ്യുന്നത്?”

 

“ഡംഫ്രീസ് പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ട്രെന്റ് എന്നോടൊപ്പമുണ്ട് കഴിയുന്നതും എല്ലായിടത്തും പോലീസിനെ വിന്യസിച്ചിട്ടുണ്ടവർ മിക്കവാറും എല്ലാ റോഡുകളും ബ്ലോക്ക് ചെയ്തിട്ടുണ്ട് പക്ഷേ, കാലാവസ്ഥയാണ് പ്രശ്നം ഇപ്പോഴും കനത്ത മഴയാണ്

 

“നിങ്ങൾക്കെന്ത് തോന്നുന്നു, ലിയാം?”

 

“എനിക്ക് തോന്നുന്നത് അയാൾ രക്ഷപെട്ടു എന്ന് തന്നെയാണ്

 

“ലോക്കൽ പോലീസിന്റെ വലയിൽ കുടുങ്ങില്ലെന്നാണോ നിങ്ങൾ വിചാരിക്കുന്നത്?”

 

“ഒരു സാദ്ധ്യതയുമില്ല അതിന്

 

ഫെർഗൂസൺ ഒരു നെടുവീർപ്പിട്ടു. “യെസ് സത്യം പറഞ്ഞാൽ എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത് എന്തായാലും അല്പനേരം കൂടി ഹാരിയോടൊപ്പം നിൽക്കുക എന്നിട്ട് തിരികെ വന്നോളൂ

 

“ഇന്ന് തന്നെയോ?”

 

“ലണ്ടനിലേക്കുള്ള നൈറ്റ് ട്രെയിൻ പിടിക്കുക നാളെ രാവിലെ എട്ടുമണിക്കാണ് പോപ്പ് ഗാറ്റ്‌വിക്ക് എയർപോർട്ടിൽ ലാന്റ് ചെയ്യുന്നത് ആ സമയത്ത് എന്നോടൊപ്പം നിങ്ങളും വേണം

 

                                                     ***

 

ഡൺ‌ഹില്ലിന് സമീപമുള്ള മലനിരകളിലെ വനത്തിലുള്ള ഒരു ക്വാറിയിൽ ജീപ്പ് ഉപേക്ഷിച്ചിട്ട് ക്യുസെയ്നും മൊറാഗും കുന്നിറങ്ങി റെയിൽവേ ലൈൻ ലക്ഷ്യമാക്കി നടന്നു. കനത്ത മഴമൂലം ആ ചെറുപട്ടണത്തിലെ തെരുവുകൾ വിജനമായിരുന്നു. അല്പദൂരം റോഡിലൂടെ നീങ്ങി, നാശോന്മുഖമായി കിടക്കുന്ന ഒരു പഴയ വെയർഹൗസിനരികിലെ വേലിയിൽ കണ്ട ചെറിയൊരു പഴുതിലൂടെ നൂഴ്ന്ന് കടന്ന് അവർ റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങി. ഒരു ഗുഡ്സ് ട്രെയിൻ അടുത്ത ട്രാക്കിൽ കിടക്കുന്നുണ്ടായിരുന്നു. മറുഭാഗത്തുകൂടി ആരോ അങ്ങോട്ട് നടന്നടുക്കുന്നത് ശ്രദ്ധിച്ച ക്യുസെയ്ൻ അവിടെ കുനിഞ്ഞിരുന്ന് ട്രെയിനിനടിയിലൂടെ ശ്രദ്ധിച്ചു. ഓവറോൾ ധരിച്ച ഒരു ഡ്രൈവർ നടന്നു വന്ന് എഞ്ചിൻ റൂമിലേക്ക് കയറിപ്പോകുന്നതാണ് അയാൾ കണ്ടത്.

 

“പക്ഷേ, ഇതെങ്ങോട്ടാണ് പോകുന്നതെന്ന് നമുക്കറിയില്ലല്ലോ” മൊറാഗ് ആശങ്കപ്പെട്ടു.

 

ക്യുസെയ്ൻ പുഞ്ചിരിച്ചു. “എന്തായാലും എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത് തെക്ക് ദിശയിലേക്കാണ് ശരിയല്ലേ?” അയാൾ അവളുടെ കൈ പിടിച്ചു. “വരൂ

 

ഇരുൾ വീണു തുടങ്ങിയിരിക്കുന്നു. റെയിൽവേ ട്രാക്ക് ക്രോസ് ചെയ്ത് ഗുഡ്സ് ട്രെയിനിന് അടുത്തെത്തിയപ്പോഴേക്കും അത് പതുക്കെ നീങ്ങിത്തുടങ്ങിയിരുന്നു. ക്യുസെയ്ൻ ഓടിച്ചെന്ന് ഒരു വാഗണിന്റെ സ്ലൈഡിങ്ങ് ഡോർ തുറന്നു. പിന്നെ, തന്റെ ബാഗ് അതിനുള്ളിലേക്ക് എറിഞ്ഞിട്ട് വാഗണിനുള്ളിലേക്ക് പിടിച്ചു കയറി തിരിഞ്ഞ് അവളുടെ നേർക്ക് കൈ നീട്ടി. അടുത്ത നിമിഷം അവളും വാഗണിൽ സുരക്ഷിതമായി കയറി. അതിനുള്ളിൽ നിറയെ പായ്ക്കിങ്ങ് കെയ്സുകളായിരുന്നു അടുക്കി വച്ചിരുന്നത്. അവയിൽ പലതിന്മേലും പെൻറിത്തിലുള്ള ഏതോ ഒരു ഫാക്ടറിയുടെ അഡ്രസ് ആലേഖനം ചെയ്തിട്ടുണ്ട്.

 

“പെൻറിത്ത് അതെവിടെയാണ്?” മൊറാഗ് ചോദിച്ചു.

 

“കാർലൈലിന്റെ തെക്കുഭാഗത്തുള്ള ഒരു സ്ഥലമാണ് അഥവാ ഈ ട്രെയിൻ അതിനപ്പുറത്തേക്ക് പോകുന്നില്ലെങ്കിൽത്തന്നെ നമുക്ക് പോകേണ്ട വഴിയിലാണല്ലോ അത്

 

ആഹ്ലാദത്തോടെ താഴെ ഇരുന്നിട്ട് ക്യുസെയ്ൻ ഒരു സിഗരറ്റിന് തീ കൊളുത്തി. ഇടതു കൈ ഉയർത്താൻ പറ്റുന്നുണ്ടെങ്കിലും അത് തന്റെ നിയന്ത്രണത്തിലല്ലാത്തത് പോലെയുള്ള പ്രതീതി. മോർഫിൻ പ്രവർത്തിച്ചു തുടങ്ങിയതു കൊണ്ട് വേദന അറിയുന്നില്ല. ഒട്ടിച്ചേർന്ന് ഒപ്പമിരുന്ന മൊറാഗിനെ അയാൾ ചേർത്തുപിടിച്ചു. കാലമേറെയായിരിക്കുന്നു ആരെയെങ്കിലും ഇതുപോലെ സംരക്ഷിച്ച് ഒപ്പം നിർത്തിയിട്ട്. അങ്ങനെയൊരു ചിന്ത തന്നെ മനസ്സിൽ നിന്നും അന്യമായിട്ട് വർഷങ്ങൾ ഏറെ കടന്നു പോയിരിക്കുന്നു.

 

കണ്ണുകളടച്ച് അവൾ മയങ്ങുവാൻ തുടങ്ങിയിരിക്കുന്നു. മോർഫിൻ ഇഞ്ചക്ഷന് നന്ദി, കൈയിലെ വേദന ഇതുവരെ തിരികെ എത്തിയിട്ടില്ല. അഥവാ ഇനി തിരികെ വന്നാൽത്തന്നെ ആവശ്യത്തിനുള്ള ആംപ്യൂൾസ് മെഡിക്കൽ കിറ്റിനുള്ളിലുണ്ട്. തൽക്കാലം മുന്നോട്ട് പോകാൻ അത് ധാരാളം. കൈമുട്ടിന് മുകളിലായി കയറിയിരിക്കുന്ന വെടിയുണ്ട നീക്കം ചെയ്ത് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇൻഫെക്ഷനായി വ്രണമാവാൻ അധികം സമയം വേണ്ട. പക്ഷേ, തനിക്കിനി വെറും മുപ്പത്തിയാറ് മണിക്കൂർ മാത്രം ലഭിച്ചാൽ മതി. നാളെ രാവിലെയാണ് പോപ്പ് ഗാറ്റ്‌വിക്ക് എയർപോർട്ടിൽ എത്തുന്നത്. അതിന്റെ പിറ്റേന്ന് കാന്റർബറിയിലും.

 

വേഗതയാർജ്ജിച്ച ഗുഡ്സ് ട്രെയിൻ തെക്കോട്ട് കുതിക്കവെ ആ പെൺകുട്ടിയെ തന്നോട് ചേർത്തു പിടിച്ചുകൊണ്ട് അയാൾ പിന്നോട്ട് ചാരിയിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ നിദ്രയിലേക്ക് വഴുതി വീണു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



22 comments:

  1. "കൈയിൽ കിട്ടിയിട്ടും വഴുതിപ്പോയി…"



    “അയാളുടെ ഒരു ദുശ്ശീലമാണത്…”

    ReplyDelete
  2. ശ്ശോ..വല്ലാത്തൊരു മുതല്...ഇയാളെ പിടികൂടാൻ പറ്റില്ല അല്ലേ..

    ReplyDelete
    Replies
    1. അമ്മാതിരി ട്രെയിനിങ്ങല്ലേ ഉക്രെയിനിൽ വച്ച് KGB കൊടുത്തിരിക്കുന്നത്...

      Delete
  3. ഇയാളെ പിടിക്കാൻ ആർക്കും പറ്റുന്നില്ലല്ലോ.

    ReplyDelete
    Replies
    1. ഡെവ്‌ലിന് പോലും സാധിക്കുന്നില്ലെന്ന് പറയുമ്പോൾ അറിയാമല്ലോ പുള്ളിയുടെ കാലിബർ...

      Delete
  4. "കാലമേറെയായിരിക്കുന്നു ആരെയെങ്കിലും ഇതുപോലെ സംരക്ഷിച്ച് ഒപ്പം നിർത്തിയിട്ട്. അങ്ങനെയൊരു ചിന്ത തന്നെ മനസ്സിൽ നിന്നും അന്യമായിട്ട് വർഷങ്ങൾ ഏറെ കടന്നു പോയിരിക്കുന്നു."

    മനസ്‌ ആർദ്രമാവുമ്പോളും ലക്ഷ്യം മറക്കുന്നില്ല!!

    ReplyDelete
    Replies
    1. കെല്ലി വില്ലൻ ആവണ്ടായിരുന്നു അല്ലേ... പതുക്കെ പതുക്കെ അയാൾ നമ്മുടെ ഉള്ളം കീഴടക്കുകയാണ്...

      Delete
  5. "കാലമേറെയായിരിക്കുന്നു ആരെയെങ്കിലും ഇതുപോലെ സംരക്ഷിച്ച് ഒപ്പം നിർത്തിയിട്ട്. അങ്ങനെയൊരു ചിന്ത തന്നെ മനസ്സിൽ നിന്നും അന്യമായിട്ട് വർഷങ്ങൾ ഏറെ കടന്നു പോയിരിക്കുന്നു."
    എന്താ ഒരു വരികൾ!

    ReplyDelete
    Replies
    1. ഈ രണ്ട് വാക്യങ്ങൾ മൊഴിമാറ്റം ചെയ്യുവാൻ ഇത്തിരി നേരം ഇമകളടച്ച് ധ്യാനത്തിലെന്ന പോലെ ആലോചിച്ച് ഇരിക്കേണ്ടി വന്നു... ജാക്കേട്ടന്റെ വരികൾ പലപ്പോഴും വെട്ടിലാക്കിക്കളയും വിവർത്തകനെ...

      Delete
    2. ഇപ്പൊ ധ്യാനത്തിന്റെ സീസൺ ആണോ 😄

      Delete
    3. ചിരിപ്പിക്കല്ലേ... ഇനി ഇതെങ്ങാനും വായിച്ചിട്ടായിരിക്കുമോ അങ്ങേര് കന്യാകുമാരിയ്ക്ക് തിരിച്ചത്...!

      Delete
  6. Fb യിൽ വായിക്കുന്നുണ്ടു്.
    ഇപ്പോൾ ക്യൂസെയിനോ ടൊരു പ്രത്യേക മമത തോന്നി തുടങ്ങിയല്ലോ ?
    ആശംസകൾ🌹💖🌹

    ReplyDelete
    Replies
    1. അറിയാം തങ്കപ്പേട്ടാ... മിക്കവരും ക്യുസെയ്ൻ എന്ന കെല്ലിയുടെ ആരാധകരായി മാറിയിരിക്കുന്നു...

      Delete
  7. njaan ithuvazhi vannittu kure naalaayi. Onnu vannu nokkiyatha...

    ReplyDelete
    Replies
    1. അല്ല, ഇതാര്... നമ്മുടെ അക്കോസേട്ടൻ അല്ലിയോ...!

      Delete
  8. ഞാനും അശോക് ഭായ് പറഞ്ഞപോലെ കുറേക്കാലമായി ഈ വഴി വന്നിട്ട് . വിനുവേട്ടന്റെ നോവലിലൂടെയായിരുന്നു വായനയിലൂടെ എല്ലാ കൂട്ടുകാരുമായും അവരുടെ എഴുത്തുക ളും വിശേഷങ്ങളും അറിഞ്ഞിരുന്നത് .

    ReplyDelete
    Replies
    1. ഗീതാജി പണ്ട് എന്റെ ബ്ലോഗുകളിലെ സ്ഥിരം സന്ദർശക ആയിരുന്നു... ബ്ലോഗിന്റെ സുവർണ്ണകാലമായിരുന്നു അത്...

      Delete
  9. വിനുവേട്ടാ ...മൂന്ന് നാലു വർഷമായി കൂടെ കൂടിയിട്ട് ..

    ഇവിടെ വരാറില്ല എന്നേയൊള്ളൂ ....

    ഇത് വരെയുള്ളതെല്ലാം വായിച്ചു തീർക്കുകയായിരുന്നു

    ReplyDelete
    Replies
    1. വളരെ സന്തോഷം... എന്തായാലും വായിച്ച് ഒപ്പമെത്തിയല്ലോ... ഇനിയുള്ള എല്ലാ ലക്കത്തിലും കമന്റുകൾ പോന്നോട്ടെ കേട്ടോ... വായനക്കാർ ഉണ്ടെന്നറിയുന്നത് തന്നെ ഒരു ഊർജ്ജമാണ്...

      Delete
    2. തീർച്ചയായും

      Delete