Wednesday, June 26, 2024

കൺഫെഷണൽ – 70

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


അദ്ധ്യായം – 15

 

“ഇവിടം സന്ദർശിക്കണമെന്ന് പോപ്പ് ആഗ്രഹിച്ചതിൽ ഒട്ടും അത്ഭുതമില്ല സർ” സൂസൻ കാൾഡർ ഡെവ്‌ലിനോട് പറഞ്ഞു. “ഇംഗ്ലീഷ് ക്രിസ്റ്റ്യാനിറ്റിയുടെ ജന്മദേശമാണിത് സാക്സൺ കാലഘട്ടത്തിൽ സെയിന്റ് അഗസ്റ്റിൻ ആണ് ഈ കത്തീഡ്രൽ ഇവിടെ സ്ഥാപിച്ചത്

 

ദേവാലയത്തിന്റെ മദ്ധ്യഭാഗത്ത് ഏറെ മുകളിലായി കമാനാകൃതിയിലുള്ള മേൽക്കൂരയിലേക്ക് ഉയർന്നു നിൽക്കുന്ന തൂണുകൾക്ക് സമീപം നിൽക്കുകയായിരുന്നു അവർ. വിവിധ ജോലികളിലായി നിരവധി പേരെ അവിടെങ്ങും കാണാമായിരുന്നു.

 

“ഗംഭീരമെന്ന് പറയാതെ വയ്യ” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

 

“1942 ൽ ജർമ്മനി ഇവിടെ ബോംബാക്രമണം നടത്തിയിരുന്നു. ഇവിടുത്തെ ലൈബ്രറി അന്ന് തകർന്നുവെങ്കിലും പിന്നീട് പുനർനിർമ്മിച്ചു. എണ്ണൂറ് വർഷങ്ങൾക്ക് മുമ്പ്, വടക്കു പടിഞ്ഞാറ് ഭാഗത്തേയ്ക്ക് നീണ്ടുകിടക്കുന്ന ആ വരാന്തയയിൽ വച്ചാണ് കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന സെയിന്റ് തോമസ് ബെക്കറ്റ്, ഹെൻട്രി രണ്ടാമൻ രാജാവിന്റെ പടയാളികളാൽ വധിക്കപ്പെട്ടത്

 

“പോപ്പിന് അദ്ദേഹത്തോട് ഒരു പ്രത്യേക ആഭിമുഖ്യം ഉണ്ടെന്ന് തോന്നുന്നു” ഡെവ്‌ലിൻ പറഞ്ഞു. “എന്തായാലും വരൂ, നമുക്കൊന്ന് പോയി നോക്കാം

 

ബ്രിട്ടീഷ് രാജാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് സെയിന്റ് ബെക്കറ്റ് രക്തസാക്ഷിത്വം വരിച്ച ആ ഇടത്തേയ്ക്ക് അവർ നടന്നു. അദ്ദേഹം കുത്തേറ്റ് വീണുവെന്ന് കരുതപ്പെടുന്നയിടം ചെറിയ ഒരു ചതുരത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ആ അന്തരീക്ഷം എന്തുകൊണ്ടോ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നത് പോലെ ഡെവ്‌ലിന് അനുഭവപ്പെട്ടു. ദേഹമാസകലം തണുപ്പും വിറയലും പോലെ.

 

“സ്വോർഡ്സ് പോയിന്റ് എന്നാണ് അവർ ഈ ഇടത്തിന് പേരിട്ടിരിക്കുന്നത്” അവൾ പറഞ്ഞു.

 

“അങ്ങനെയല്ലെങ്കിലേ അത്ഭുതമുള്ളൂ വരൂ, നമുക്കിവിടെ നിന്ന് പുറത്തു കടക്കാം കണ്ടിടത്തോളം മതി ഒരു സിഗരറ്റ് പുകയ്ക്കണം മനസ്സ് ശരിയാവാൻ

 

പൊലീസ് ഗാർഡുകൾ കാവൽ നിൽക്കുന്ന തെക്കുവശത്തെ പോർച്ചിലൂടെ അവർ പുറത്തേക്കിറങ്ങി. വെളിയിൽ ചുമരിനോട് ചേർന്ന് ഉയർത്തിക്കെട്ടിയിട്ടുള്ള സ്റ്റാൻഡുകളിൽ നിന്നുകൊണ്ട് ഒട്ടേറെ പേർ മിനുക്കു പണികൾ നടത്തിക്കൊണ്ടിരിക്കുന്നു. എങ്ങും പൊലീസ് സാന്നിദ്ധ്യം പ്രകടമാണ്. ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ഡെവ്‌ലിൻ സൂസൻ കാൾഡറിനൊപ്പം റോഡരികിലെ നടപ്പാതയിലേക്ക് നടന്നു.

 

“എന്തു തോന്നുന്നു?” അവൾ ചോദിച്ചു. “ക്യുസെയ്ന് ഈ കോമ്പൗണ്ടിനുള്ളിൽ പ്രവേശിക്കാൻ പോലും കഴിയില്ല എന്നാണെനിക്ക് തോന്നുന്നത് ചുറ്റിനുമുള്ള കനത്ത സെക്യൂരിറ്റി താങ്കൾ ശ്രദ്ധിച്ചില്ലേ?”

 

ഡെവ്‌ലിൻ തന്റെ വാലറ്റിൽ നിന്നും ഫെർഗൂസൺ നൽകിയിരുന്ന സെക്യൂരിറ്റി കാർഡ് പുറത്തെടുത്തു. “ഇത്തരം കാർഡ് നിങ്ങൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ?”

 

“ഇല്ല

 

“എ വെരി സ്പെഷ്യൽ കാർഡ് ഏത് വാതിലും തുറക്കുവാൻ അധികാരമുള്ള കാർഡ്

 

“അതുകൊണ്ട്?”

 

“ഇതുവരെ ഒരാൾ പോലും എന്നോടിത് ചോദിച്ചില്ല നാം ചെന്നയിടത്തൊന്നും ആരും നമ്മെ തടഞ്ഞില്ല എന്തുകൊണ്ട്? നിങ്ങൾ പൊലീസ് യൂണിഫോമിൽ ആണെന്നതു തന്നെ കാരണം അതിന് ഞാനൊരു പൊലീസ് ഉദ്യോഗസ്ഥ തന്നെയാണല്ലോ എന്ന് പറയരുത് അതല്ല ഇവിടുത്തെ പ്രശ്നം

 

“താങ്കൾ ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലാവുന്നു” മനസ്സിലെ വേവലാതി അവളുടെ മുഖത്ത് പ്രകടമായിരുന്നു.

 

“ഒരു മരം ഒളിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഇടം വനം തന്നെയാണ്” അദ്ദേഹം പറഞ്ഞു. “നാളെ ഇവിടെങ്ങും പൊലീസുകാരെയും വൈദികരെയും കൊണ്ട് നിറഞ്ഞിരിക്കും അവർക്കൊപ്പം ഒരു പൊലീസുകാരനോ വൈദികനോ അധികമായി എത്തിയാൽ ആരറിയാനാണ്?”

 

ആരോ അദ്ദേഹത്തിന്റെ പേര് വിളിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കിയ അവർ കണ്ടത് ഇരുണ്ട നിറമുള്ള ഓവർകോട്ട് ധരിച്ച ഒരാളോടൊപ്പം അവർക്കരികിലേക്ക് നടന്നടുക്കുന്ന ബ്രിഗേഡിയർ ഫെർഗൂസനെയാണ്. ഗാർഡ്സ് ഓഫീസർമാരുടെ ഇഷ്ടവേഷമായ ഗ്രേറ്റ്കോട്ട് ധരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കൈയിൽ ഭംഗിയായി ചുരുട്ടിപ്പിടിച്ച ഒരു കുടയുമുണ്ട്.

 

“ബ്രിഗേഡിയർ ഫെർഗൂസൺ ആണത്” ഡെവ്‌ലിൻ അവളോട് പറഞ്ഞു.

 

“ഇതാണോ നിങ്ങളുടെ ഡ്രൈവർ?” അവളെ ഒന്ന് നോക്കിയിട്ട് ബ്രിഗേഡിയർ ചോദിച്ചു.

 

“WPC കാൾഡർ, സർ” ആചാരപൂർവ്വം അവൾ സല്യൂട്ട് ചെയ്തു.

 

“ഇത് സൂപ്പർഇന്റൻഡന്റ് ഫോസ്റ്റർ സ്കോട്ട്ലന്റ്‌യാർഡിലെ ആന്റി-ടെററിസ്റ്റ് സ്ക്വാഡിൽ നിന്നും” ഫെർഗൂസൺ പറഞ്ഞു. “ഇദ്ദേഹത്തോടൊപ്പം ഇവിടെയൊക്കെ ഒന്ന് നടന്നു കാണുകയായിരുന്നു ഞാൻ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ തന്നെയാണെന്നാണ് എനിക്ക് തോന്നിയത്

 

“നിങ്ങൾ പറയുന്ന ആ മനുഷ്യൻ കാന്റർബറിയിൽ എത്തിയെന്ന് തന്നെയിരിക്കട്ടെ പക്ഷേ, ഒരു കാരണവശാലും അയാൾക്ക് കത്തീഡ്രലിനുള്ളിൽ കയറുവാനാകില്ല” തികഞ്ഞ ലാഘവത്തോടെ ഫോസ്റ്റർ പറഞ്ഞു. “അങ്ങനെയെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ ഉദ്യോഗത്തിൽ ഞാനുണ്ടാവില്ല

 

“നിങ്ങളുടെ ഉദ്യോഗം സുരക്ഷിതമായിരിക്കട്ടെ എന്നാശിക്കാം” ഡെവ്‌ലിൻ അയാളോട് പറഞ്ഞു.

 

ഫെർഗൂസൺ അക്ഷമയോടെ അയാളുടെ കോട്ടിന്റെ കൈയിൽ പിടിച്ചു. “ശരി, ഇരുട്ടുന്നതിന് മുമ്പ് നമുക്ക് അകത്തേക്ക് ചെല്ലാം പിന്നെ, ഡെവ്‌ലിൻ, ഇന്ന് രാത്രി ഞാൻ ഇവിടെയാണ് തങ്ങുന്നത് നിങ്ങൾ താമസിക്കുന്ന ഹോട്ടലിലേക്ക് കുറച്ചു കഴിഞ്ഞ് ഞാൻ ഫോൺ ചെയ്യാം

 

ഫെർഗൂസണും ഫോസ്റ്ററും പ്രധാന കവാടത്തിന് നേർക്ക് നടന്നു. അവിടെയുണ്ടായിരുന്ന പൊലീസുകാരൻ വാതിൽ തുറന്ന് അവരെ ഉള്ളിലേക്ക് കടത്തിവിട്ടു.

 

“ആ പൊലീസുകാരന് അവരെ അറിയാമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?” ഡെവ്‌ലിൻ അവളോട് ചോദിച്ചു.

 

“മൈ ഗോഡ്, എനിക്കറിയില്ല താങ്കളെന്നെ അത്ഭുതപ്പെടുത്തുന്നു സർ” അവൾ കാറിന്റെ ഡോർ അദ്ദേഹത്തിനായി തുറന്നു പിടിച്ചു. ഡെവ്‌ലിൻ ഉള്ളിൽ കയറിയതും അവൾ ഡ്രൈവിങ്ങ് സീറ്റിൽ കയറി എഞ്ചിൻ സ്റ്റാർട്ട് ചെയ്തു.

 

“ഒരു കാര്യം, സർ

 

“എന്താണ്?”

 

“അഥവാ, ക്യുസെയ്ൻ ഉള്ളിൽ കയറി, എന്തെങ്കിലും ചെയ്തു എന്ന് തന്നെയിരിക്കട്ടെ പക്ഷേ, ഒരിക്കലും അയാൾക്ക് പുറത്തു കടക്കാനാവില്ല

 

“അതുതന്നെയാണ് കാര്യവും” ഡെവ്‌ലിൻ പറഞ്ഞു. “പിന്നീട് എന്ത് സംഭവിക്കുന്നു എന്നത് അയാൾക്ക് ഒരു വിഷയമേയല്ല

 

“ഗോഡ് ഹെൽപ് അസ് ദെൻ

 

“അതോർത്ത് ഞാനിപ്പോൾ തല പുണ്ണാക്കുന്നില്ല ഇപ്പോൾ നമുക്ക് ഒന്നും തന്നെ ചെയ്യാനില്ല മൈ ഡിയർ ഗേൾ ഇനി മുതൽ ഈ ഗെയിം നിയന്ത്രിക്കുന്നത് നമ്മളല്ല ഗെയിം നമ്മളെയാണ് നിയന്ത്രിക്കുന്നത് അതുകൊണ്ട് തൽക്കാലം നമുക്ക് നേരെ ഹോട്ടലിലേക്ക് പോകാം അവിടെ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച ഡിന്നർ ഞാൻ വാങ്ങിത്തരുന്നതായിരിക്കും ബൈ ദി വേ, എപ്പോഴെങ്കിലും ഞാൻ പറഞ്ഞിരുന്നോ, യൂണിഫോമിലുള്ള വനിതകളോട് എനിക്ക് ഇഷ്ടം കൂടുതലാണെന്ന്?”

 

റോഡിലെ വാഹനത്തിരക്കിലൂടെ ഡ്രൈവ് ചെയ്യവെ അവൾ പൊട്ടിച്ചിരിച്ചു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Wednesday, June 19, 2024

കൺഫെഷണൽ – 69

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


വൃത്തിയുള്ള നേവി ബ്ലൂ പൊലീസ് യൂണിഫോമും ബ്ലാക്ക് & വൈറ്റ് ചെക്ക് ബാൻഡുള്ള ഹാറ്റും ധരിച്ച ഇരുപത്തിനാലുകാരിയായ സൂസൻ കാൾഡർ അതീവ സുന്ദരിയായിരുന്നു. ടീച്ചേഴ്സ് ട്രെയിനിങ്ങ് കഴിഞ്ഞിട്ടുള്ള അവൾ മൂന്നു വർഷത്തെ അദ്ധ്യാപകവൃത്തി മതിയാക്കി മെട്രോപൊളിറ്റൻ പൊലീസിൽ വളണ്ടിയർ ആയി ചേരുകയായിരുന്നു. ഏറെ ഇഷ്ടപ്പെട്ട ആ ജോലിയിൽ ഇപ്പോൾ ഒരു വർഷം പൂർത്തിയാക്കിയിരിക്കുന്നു. കവൻഡിഷ് സ്ക്വയർ ഫ്ലാറ്റിന് വെളിയിൽ പൊലീസ് കാറിനരികിൽ കാത്തു നിൽക്കുന്ന അവളുടെ ആകർഷകമായ രൂപം കണ്ടതും ലിയാം ഡെവ്‌ലിന്റെ ഹൃദയം തുടിച്ചു. അദ്ദേഹം സ്റ്റെയർകെയ്സ് ഇറങ്ങി വരുമ്പോൾ കാറിന്റെ വിൻഡ്സ്ക്രീൻ തുടച്ചുകൊണ്ടിരിക്കുകയായിരുന്നു അവൾ.

 

“ഗുഡ് ഡേ റ്റു യൂ, കൊളീൻ ഗോഡ് സേവ് ദി ഗുഡ് വർക്ക്   (കൊളീൻ* - ഐറിഷ് ഭാഷയിൽ ചെറുപ്പക്കാരി എന്നർത്ഥം)

 

തന്റെ ഹാറ്റ് ഒരു വശത്തേക്ക് അല്പം ചരിച്ചു വച്ച് ചുട്ട മറുപടി നൽകുവാനായി അവൾ തിരിഞ്ഞു. അദ്ദേഹത്തെ കണ്ടതും തെല്ല് സംശയത്തോടെ അവൾ തന്റെ രോഷം അടക്കി. “പ്രൊഫസർ ഡെവ്‌ലിൻ എങ്ങാനും ആണോ താങ്കൾ?”

 

“അതെ, ഞാൻ തന്നെ നിങ്ങൾ?”

 

“WPC സൂസൻ കാൾഡർ, സർ”   (WPC* - Woman Police Constable)

 

“നാളെ വരെ നിങ്ങൾ എന്നോടൊപ്പമായിരിക്കും എന്ന് അവർ പറഞ്ഞിട്ടുണ്ടോ?”

 

“യെസ് സർ കാന്റർബറിയിൽ ഹോട്ടലും ബുക്ക് ചെയ്തിട്ടുണ്ട്

 

“ഗുഡ് എന്നാലിനി നമുക്ക് നീങ്ങാം” കാറിന്റെ പിൻസീറ്റിലേക്ക് അദ്ദേഹം കയറി. ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്ന് വാഹനം മുന്നോട്ടെടുത്ത് ഓടിച്ചു പോകുന്ന അവളെ വീക്ഷിച്ചുകൊണ്ട് ഡെവ്‌ലിൻ പിറകോട്ട് ചാഞ്ഞിരുന്നു. “ഈ അസൈൻമെന്റ് എന്താണെന്ന് അവർ പറഞ്ഞിരുന്നുവോ?”

 

“താങ്കൾ ഗ്രൂപ്പ് ഫോറിന്റെ ഭാഗമാണെന്ന് പറഞ്ഞു അത്രയേ എനിക്കറിയൂ സർ


“ഗ്രൂപ്പ് ഫോർ എന്താണെന്ന് അറിയുമോ?”

 

“ആന്റി ടെററിസം, ഇന്റലിജൻസ് എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന ഡിപ്പാർട്ട്മെന്റ് എന്നാൽ സ്കോട്‌ലണ്ട് യാർഡിന്റെ ആന്റി ടെററിസം സ്ക്വാഡിൽ നിന്ന് വിഭിന്നമാണ് താനും

 

“അതെ ഗ്രൂപ്പ് ഫോറിന് എന്നെപ്പോലുള്ളവരെയും ജോലിയ്ക്കെടുത്ത് ഓരോ ദൗത്യങ്ങൾക്ക് അയക്കാൻ സാധിക്കും” അദ്ദേഹം ഒന്ന് പുരികം ചുളിച്ചു. “അടുത്ത പതിനാറ് മണിക്കൂറിൽ നിങ്ങൾക്ക് പലതും കാണാൻ സാധിച്ചെന്നിരിക്കും ഈ ദൗത്യത്തിന്റെ ഓരോ ചുവടുവയ്പ്പിലും നിങ്ങൾ എന്നോടൊപ്പമുണ്ടാകും

 

“താങ്കൾ പറയുന്നത് പോലെ, സർ

 

“എങ്കിൽ, എന്താണ് ഈ ദൗത്യമെന്ന് അറിയാൻ കൂടി നിങ്ങൾക്ക് അർഹതയുണ്ടെന്ന് ഞാൻ കരുതുന്നു

 

“പ്രോട്ടോക്കോൾ പ്രകാരം എന്നോട് അത് വെളിപ്പെടുത്തേണ്ടതുണ്ടോ സർ?” തികച്ചും ശാന്തസ്വരത്തിൽ അവൾ ചോദിച്ചു.

 

ഇവളെ കാര്യത്തിന്റെ ഗൗരവം ബോധിപ്പിക്കുന്നത് കൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് ഡെവ്‌ലിന്റെ മനസ്സ് പറഞ്ഞു.

 

“ഇല്ല പക്ഷേ, നിങ്ങളോട് ഞാനത് വെളിപ്പെടുത്താൻ പോകുകയാണ്

 

അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് അദ്ദേഹം വിവരിക്കുവാൻ തുടങ്ങി. തുടക്കം മുതൽ അവസാനം വരെ എല്ലാം. പ്രത്യേകിച്ചും ഹാരി ക്യുസെയ്നെ സംബന്ധിച്ച എല്ലാ വിവരങ്ങളും.

 

എല്ലാം കേട്ടു കഴിഞ്ഞതും അവൾ പറഞ്ഞു. “ഇതൊരു സംഭവം തന്നെയാണല്ലോ

 

“എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞുപോകും

 

“ഒരു കാര്യം പറഞ്ഞോട്ടെ സർ?”

 

“എന്താണത്?”

 

“എന്റെ മൂത്ത സഹോദരൻ മൂന്നു വർഷം മുമ്പാണ് ബെൽഫാസ്റ്റിൽ വച്ച് കൊല്ലപ്പെട്ടത് മറൈൻസിൽ ഒരു ലെഫ്റ്റനന്റ് ആയി സേവനമനുഷ്ടിക്കവെ ഡിവിസ് ഫ്ലാറ്റ്സ് എന്ന സ്ഥലത്ത് വച്ച് അജ്ഞാതനായ ഒരാളുടെ വെടിയേൽക്കുകയായിരുന്നു

 

“അതിനാൽ ഞാനൊരു പ്രശ്നക്കാരനാണെന്ന് നിങ്ങൾക്ക് തോന്നുന്നു എന്നാണോ?” ഡെവ്‌ലിൻ അവളോട് ചോദിച്ചു.

 

“ഒരിക്കലുമില്ല സർ താങ്കളുടെ അറിവിലേക്കായി പറഞ്ഞുവെന്ന് മാത്രം” വാഹനം മെയിൻ റോഡിലേക്ക് തിരിച്ച് തെംസ് നദി ലക്ഷ്യമാക്കി അവൾ ഡ്രൈവ് ചെയ്തു.

 

                                                   ***

 

ക്യുസെയ്നും മൊറാഗും വാപ്പിങ്ങിലെ വിജനമായ തെരുവിൽ നിന്നുകൊണ്ട് കോർണറിനപ്പുറം അപ്രത്യക്ഷമാകുന്ന ആ ട്രക്കിനെ വീക്ഷിച്ചു.

 

“പാവം ഏൾ ജാക്സൺ” ക്യുസെയ്ൻ പറഞ്ഞു. “അയാൾ ജീവനും കൊണ്ട് രക്ഷപെടുകയായിരുന്നുവെന്ന് പറഞ്ഞാൽ മതി ആട്ടെ, നിന്റെ മുത്തശ്ശി താമസിക്കുന്നത് ഏത് സ്ട്രീറ്റിലാണ്?”

 

“കോർക്ക് സ്ട്രീറ്റ് വാർഫ് ഞാനിവിടെ വന്നിട്ട് ഏതാണ്ട് അഞ്ചോ ആറോ വർഷമായി അങ്ങോട്ടുള്ള വഴിയൊന്നും ഓർമ്മയിൽ വരുന്നില്ല

 

“സാരമില്ല, നമുക്ക് കണ്ടുപിടിക്കാം

 

അവർ നദിയുടെ സമീപത്തേക്കുള്ള റോഡിലൂടെ മുന്നോട്ട് നീങ്ങി. വെടിയുണ്ടയേറ്റ കൈയിൽ വീണ്ടും വേദന തുടങ്ങിയിരിക്കുന്നു. മാത്രമല്ല, കടുത്ത തലവേദനയും. എങ്കിലും അതിന്റെ യാതൊരു അടയാളവും അയാൾ പുറമെ പ്രകടിപ്പിച്ചില്ല. വെറുതെ അവളെ എന്തിന് വിഷമിപ്പിക്കണം തെരുവിന്റെയറ്റത്ത് ഒരു പലചരക്കു കട കണ്ടതും മേൽവിലാസം ചോദിക്കുവാനായി അവൾ അങ്ങോട്ട് കയറി.

 

പെട്ടെന്ന് തന്നെ അവൾ തിരിച്ചെത്തി. “അധികം ദൂരമില്ല രണ്ടോ മൂന്നോ സ്ട്രീറ്റുകൾക്ക് അപ്പുറം

 

ആ കോർണറിനപ്പുറം തെംസ് നദി ഒഴുകുന്നുണ്ടായിരുന്നു. നൂറോ ഇരുനൂറോ വാര അകലെ ഒരു മതിലിൽ ‘കോർക്ക് സ്ട്രീറ്റ് വാർഫ്’ എന്നെഴുതിയിരിക്കുന്ന ഫലകം കാണാനായി.

 

“ഓൾറൈറ്റ് നീ അങ്ങോട്ട് ചെല്ലൂ ഞാൻ ഇവിടെയെവിടെയെങ്കിലും നിൽക്കാം വീട്ടിൽ ആരെങ്കിലും സന്ദർശകരുണ്ടെങ്കിൽ പ്രശ്നമാകും” ക്യുസെയ്ൻ പറഞ്ഞു.

 

“ശരി, ഞാൻ പെട്ടെന്ന് തന്നെ വരാം

 

അവൾ തിടുക്കത്തിൽ നടന്നു. ക്യുസെയ്ൻ രണ്ടടി പിന്നോട്ട് മാറി ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലേക്ക് കയറി നിന്നു. നദിയുടെ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറുന്നുണ്ട്. അധികം ബോട്ടുകളൊന്നും കാണാനില്ല ഇപ്പോൾ. ഒരു കാലത്ത് ലോകത്തിലെ വലിയ തുറമുഖങ്ങളിലൊന്നായിരുന്നു ഇത്. എന്നാൽ ഇപ്പോൾ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയ ക്രെയിനുകളുടെ ശവകുടീരം മാത്രമായി മാറി ഇതെന്ന് പറയാം. വിരസത അനുഭവപ്പെട്ടതും ഒരു സിഗരറ്റ് എടുത്ത് അയാൾ തീ കൊളുത്തി. കൈകൾ വിറയ്ക്കുന്നു. ആരുടെയോ കാലടി ശബ്ദം കേട്ട് തിരിഞ്ഞ ക്യുസെയ്ൻ കണ്ടത് ഓടി വരുന്ന മൊറാഗിനെയാണ്. “മുത്തശ്ശി അവിടെയില്ല അടുത്ത വീട്ടുകാരോട് ഞാൻ ചോദിച്ചു

 

“എവിടെപ്പോയി അവർ?”

 

“ഒരു പര്യടനത്തിലാണ് ഒരു കലാപ്രദർശന സംഘത്തോടൊപ്പം മെയ്ഡ്‌സ്റ്റണിൽ ആണ് ഈ ആഴ്ച്ച അവർ

 

മെയ്ഡ്സ്റ്റൺ എന്ന സ്ഥലം കാന്റർബറിയിൽ നിന്നും വെറും മുപ്പത് മൈൽ അകലെയാണെന്നത് തികച്ചും യാദൃച്ഛികം. സംഭവിക്കേണ്ടത് എങ്ങനെയും സംഭവിച്ചേ തീരൂ എന്നായിരിക്കണം നിയോഗം. “എങ്കിൽ നമുക്ക് അങ്ങോട്ട് പോകാം” ക്യുസെയ്ൻ പറഞ്ഞു.

 

“നിങ്ങൾ എന്നെ കൊണ്ടുപോകുമോ അങ്ങോട്ട്?”

 

“പിന്നെന്താ, തീർച്ചയായും” അയാൾ തിരിഞ്ഞ് മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു.

 

                                                       ***

 

വെറും ഇരുപത് മിനിറ്റിനകം തന്നെ താൻ അന്വേഷിച്ചു നടന്ന സ്ഥലം ക്യുസെയ്ൻ കണ്ടെത്തി. ഒരു പേ & ഡിസ്പ്ലേ പാർക്കിങ്ങ് പ്ലെയ്സ്.

 

“എന്തുകൊണ്ടാണ് ഇത്തരം പാർക്കിങ്ങ് പ്ലെയ്സ് തന്നെ വേണമെന്ന് നിർബന്ധം പിടിച്ചത്?” മൊറാഗ് ചോദിച്ചു.

 

“കാരണം, ആളുകൾ അഡ്വാൻസ് ആയി പണം നൽകി, എത്ര മണിക്കൂർ നേരത്തേക്കാണ് അതെന്നുള്ള ടിക്കറ്റ് വിൻഡ്സ്ക്രീനിൽ ഒട്ടിച്ചു വച്ചിട്ടാണ് കാർ പാർക്ക് ചെയ്തിട്ട് പോകുക കാർ മോഷ്ടാക്കൾക്കുള്ള മനോഹരമായ സംവിധാനം ഒരു കാർ മോഷ്ടിക്കപ്പെട്ടു എന്ന് ഉടമ അറിയുന്നതിന് മുമ്പ് എത്ര സമയം നമുക്ക് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത

 

പാർക്കിങ്ങ് ഏരിയ മൊത്തം ഒന്ന് ചുറ്റിക്കാണാൻ പോയ മൊറാഗ് വിളിച്ചു പറഞ്ഞു. “ഇവിടെ ഒരെണ്ണത്തിൽ ആറ് മണിക്കൂർ നേരത്തേക്ക് എന്ന് കാണിക്കുന്നുണ്ട്

 

“എപ്പോഴാണ് അത് ഇവിടെ പ്രവേശിച്ചിരിക്കുന്നത്?” അവിടെയെത്തിയ ക്യുസെയ്ൻ അത് നോക്കിയിട്ട് തന്റെ പോക്കറ്റ് നൈഫ് എടുത്തു. “ഇത് ധാരാളം ഇനിയും നാല് മണിക്കൂർ ഉണ്ട് അപ്പോഴേക്കും ഇരുട്ടാവുകയും ചെയ്യും

 

ക്യുസെയ്ന് ഏതാനും നിമിഷങ്ങൾ മാത്രമേ വേണ്ടിവന്നുള്ളൂ കത്തി കൊണ്ട് ആ കാറിന്റെ ഡോർ തുറക്കുവാൻ. ശേഷം ഡാഷ് ബോർഡിന്റെ അടിയിൽ പരതിയിട്ട് രണ്ടു വയറുകൾ താഴോട്ട് വലിച്ചു.

 

“നിങ്ങൾ ഇതിന് മുമ്പ് ഇത് ചെയ്തിട്ടുണ്ടല്ലേ?” അവൾ ചോദിച്ചു.

 

“തീർച്ചയായും” എഞ്ചിന് ജീവൻ വച്ചു. “ഓകെ നമുക്കിനി ഇവിടെ നിന്ന് പുറത്ത് കടക്കാം” അയാൾ പറഞ്ഞു. പാസഞ്ചർ സീറ്റിൽ അവൾ കയറിയതും കാർ വെളിയിലേക്കെടുത്ത് ക്യുസെയ്ൻ ഓടിച്ചു പോയി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

Wednesday, June 12, 2024

കൺഫെഷണൽ – 68

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


റോമിൽ നിന്നും പോപ്പ് ജോൺ പോളുമായി എത്തിയ അലിറ്റാലിയ ജെറ്റ് വിമാനം ഗാറ്റ്‌വിക്ക് എയർപോർട്ടിൽ ലാന്റ് ചെയ്യുമ്പോൾ എട്ടു മണി കഴിഞ്ഞിരുന്നു. തെളിഞ്ഞ് പ്രസന്നമായ പ്രഭാതം. സ്റ്റെയർകെയ്സ് ഇറങ്ങി വന്ന മാർപ്പാപ്പ ആവേശഭരിതരായി കാത്തുനിൽക്കുന്ന ആൾക്കൂട്ടത്തിന് നേരെ കൈ ഉയർത്തി വീശി. ശേഷം മുട്ടുകുത്തി ഇംഗ്ലീഷ് മണ്ണിനെ ചുംബിച്ചു.

 

ഇതെല്ലാം വീക്ഷിച്ചു കൊണ്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഡെവ്‌ലിനും ഫെർഗൂസണും. “ഇത്തരം നിമിഷങ്ങളിലാണ് പെൻഷൻ പറ്റിയാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകുന്നത്” ഫെർഗൂസൺ പറഞ്ഞു.

 

“യാഥാർത്ഥ്യത്തെ അഭിമുഖീകരിച്ചേ പറ്റൂ” ഡെവ്‌ലിൻ പറഞ്ഞു. “തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിത്തിരിച്ച, ജീവത്യാഗം ചെയ്യാൻ മടിയില്ലാത്ത ഒരു കൊലയാളിയ്ക്ക്, തന്റെ ഇര പോപ്പ് അല്ല ഇനി ഇംഗ്ലണ്ടിന്റെ രാജ്ഞി തന്നെ ആയാലും ശരി, അതൊന്നും ഒരു പ്രശ്നമേയല്ല സാഹചര്യങ്ങൾ തീർത്തും അനുകൂലമായിരിക്കും അയാൾക്ക്

 

കർദ്ദിനാൾ ബേസിൽ ഹ്യൂം, രാജ്ഞിയുടെ പ്രതിനിധിയായി എത്തിയ നോർഫോക്കിന്റെ ഡ്യൂക്ക് എന്നിവർ ചേർന്ന് മാർപ്പാപ്പയെ സ്വീകരിച്ചു. സ്വാഗതപ്രഭാഷണം നടത്തിയ കർദ്ദിനാളിന് നന്ദി പറഞ്ഞു കൊണ്ട് പോപ്പ് സംസാരിച്ചു. അതിന് ശേഷം അവിടെ കാത്തുകിടന്നിരുന്ന കാറുകൾക്കരികിലേക്ക് അവർ നീങ്ങി.

 

“ഇനിയെന്താണ്?” ഡെവ്‌ലിൻ ആരാഞ്ഞു.

 

“വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ കുർബാന ഉച്ചഭക്ഷണത്തിന് ശേഷം രാജ്ഞിയെ സന്ദർശിക്കാൻ ബക്കിങ്ങ്ഹാം കൊട്ടാരത്തിലേക്ക് പിന്നീട് രോഗികൾക്ക് സൗഖ്യം പകരുവാൻ സൗത്ത്‌വാർക്കിലുള്ള സെന്റ് ജോർജ് കത്തീഡ്രലിലേക്ക് എല്ലാം നിശ്ചയിച്ചത് പോലെ തന്നെ നടക്കാൻ പോകുന്നു” ഫെർഗൂസന്റെ സ്വരത്തിൽ ആശങ്ക നിഴലിച്ചിരുന്നു. “നാശം! ഇയാൾ ഇത് എവിടെപ്പോയി കിടക്കുന്നു ലിയാം? എവിടെ ആ നശിച്ച ഹാരി ക്യുസെയ്ൻ?”

 

“അടുത്തെവിടെയോ” ഡെവ്‌ലിൻ പറഞ്ഞു. “ഒരു പക്ഷേ, നാം ഉദ്ദേശിക്കുന്നതിലും അടുത്ത് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അയാൾ പുറത്തു വരുമെന്നത് മാത്രമാണ് ഉറപ്പ്

 

“അപ്പോൾ നാം അയാളെ പിടികൂടുന്നു” ഫെർഗൂസൺ തിരിഞ്ഞു നടന്നു.

 

“അങ്ങനെയാണ് താങ്കൾ കരുതുന്നതെങ്കിൽ…………” അത്ര മാത്രമേ ലിയാം ഡെവ്‌ലിന് പറയാനുണ്ടായിരുന്നുള്ളൂ.

 

                                                       ***

 

ലീഡ്സിലെ ഹൺസ്‌ലെറ്റിലുള്ള ആ വെയർഹൗസ് യാർഡ് മോട്ടോർവേയുടെ അരികിൽത്തന്നെ ആയിരുന്നു. നിറയെ ട്രക്കുകൾ പാർക്ക് ചെയ്തിട്ടുണ്ട് അവിടെ. ക്യുസെയ്ൻ ക്യാബിനുള്ളിലെ സ്ലൈഡിങ്ങ് പാനൽ സാവധാനം നീക്കി. “ആൾക്കാരുടെ കണ്ണിൽ പെടണ്ട യാത്രക്കാരെ കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ് എന്റെ ലൈസൻസ് തന്നെ ക്യാൻസൽ ചെയ്തുകളയും അവർ” ജാക്സൺ പറഞ്ഞു.

 

അയാൾ പുറത്തിറങ്ങി ക്യാബിനും ട്രെയിലറും തമ്മിലുള്ള ബന്ധം വേർപെടുത്തിയിട്ട് ലോഡ് എത്തിച്ചു എന്നതിന്റെ പേപ്പറുകളിൽ ഒപ്പ് വാങ്ങുവാനായി ഓഫീസിലേക്ക് പോയി.

 

ഓഫീസിൽ ഉണ്ടായിരുന്ന ക്ലെർക്ക് തലയുയർത്തി നോക്കി. “ഹലോ ഏൾ എങ്ങനെയുണ്ടായിരുന്നു യാത്ര?”

 

“തരക്കേടില്ല

 

“M6 മോട്ടോർവേയിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് കേട്ടു മാഞ്ചസ്റ്ററിന് സമീപത്ത് നിന്നും ഒരു വണ്ടിക്കാരൻ വിളിച്ചിരുന്നു അവന്റെ ട്രക്ക് ബ്രേക്ക്ഡൗൺ ആയി കിടക്കുകയാണ് ആ ഭാഗത്തൊക്കെ നിറയെ പോലീസുകാർ റോന്തുചുറ്റുന്നുണ്ടെന്ന് പറഞ്ഞു

 

“ഞാൻ ആരെയും കണ്ടില്ല” ജാക്സൺ പറഞ്ഞു. “എന്താണ് സംഭവം?”

 

“IRAയുമായി ബന്ധമുള്ള ഏതോ ഒരാളെ പിടികൂടാനായി ഇറങ്ങിയതാണ് ഒപ്പം ഒരു പെൺകുട്ടിയുമുണ്ടത്രെ

 

ശാന്തത കൈവിടാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് നിന്ന ജാക്സൺ ക്ലെർക്ക് ഒപ്പിട്ട പേപ്പറുകൾ കൈപ്പറ്റി. “വേറെന്തെങ്കിലും?”

 

“ഇല്ല, ഏൾ ഇനി അടുത്ത ട്രിപ്പിന് കാണാം

 

ജാക്സൺ പുറത്തേക്ക് നടന്നു. ട്രക്കിന് അടുത്തെത്തി ഒന്ന് സംശയിച്ച് നിന്നിട്ട് യാർഡിന് അപ്പുറത്ത് റോഡരികിലുള്ള കഫേയിലേക്ക് നടന്നു. കൗണ്ടറിൽ ഇരിക്കുന്ന പെൺകുട്ടിയുടെ കൈയിൽ തന്റെ കൈവശമുള്ള തെർമോസ്ഫ്ലാസ്ക് നിറയ്ക്കുവാൻ കൊടുത്തിട്ട് കുറച്ച് ബേക്കൺ സാൻഡ്‌വിച്ച് ഓർഡർ ചെയ്തു. അതുമായി തിരികെ ട്രക്കിനടുത്തേക്ക് നടക്കവെ അയാൾ അവിടെ നിന്നും വാങ്ങിയ ന്യൂസ്പേപ്പറിലേക്ക് കണ്ണോടിച്ചു.

 

ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയ ജാക്സൺ ഫ്ലാസ്ക്കും സാൻഡ്‌വിച്ചും സ്ലൈഡിങ്ങ് പാനലിന് പിറകിലേക്ക് നീട്ടി. “പ്രാതൽ കഴിയ്ക്കുന്നതിനൊപ്പം ഇതാ ഈ പത്രവും കൂടി ഒന്ന് വായിച്ചോളൂ

 

തലേദിവസം കാർലൈലിലെ സായാഹ്നപത്രത്തിൽ കണ്ട അതേ ഫോട്ടോകൾ തന്നെയായിരുന്നു അതിലും. വാർത്തയും ഏതാണ്ട് സമാനം. പെൺകുട്ടിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും തന്നെയില്ലെന്ന് പറയാം. അവളും അയാളോടൊപ്പം ഉണ്ടെന്ന് മാത്രമേ അതിൽ പറയുന്നുള്ളൂ.

 

മോട്ടോർവേയിലേക്കുള്ള സർവീസ് റോഡിലേക്ക് കയറവേ ക്യുസെയ്ൻ ചോദിച്ചു. “എന്താണ് നിങ്ങളുടെ പ്ലാൻ?”

 

ജാക്സൺ റോഡിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. “ഇതത്ര നിസ്സാര കാര്യമൊന്നുമല്ലല്ലോ മനുഷ്യാ നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു എന്നതൊക്കെ ശരി തന്നെ എന്നുവച്ച് അത്രയ്ക്കങ്ങ് കടപ്പാട് എന്നൊന്നും പറയാൻ പറ്റില്ല വഴിയിൽ വച്ച് നിങ്ങളെങ്ങാനും പിടിക്കപ്പെട്ടാൽ?”

 

“നിങ്ങൾക്കും പ്രശ്നമാവും അത്

 

“അതെനിക്ക് താങ്ങാനാവില്ല” ജാക്സൺ പറഞ്ഞു. “രണ്ട് തവണ ഞാൻ ജയിലിൽ കിടന്നിട്ടുള്ളതാണ് അതുകൊണ്ട് തന്നെ എന്റെ പേര് അവരുടെ ലിസ്റ്റിലുണ്ട് ചെറുപ്പകാലത്ത് കാറുകൾ എനിക്കൊരു ഹരമായിരുന്നു വീണ്ടുമൊരു പ്രശ്നം വരുത്തിവച്ച് പെന്റൺ‌വിൽ ജയിലിനകം കാണാൻ ഒട്ടും താല്പര്യമില്ല എനിക്ക്

 

“എങ്കിൽപ്പിന്നെ ഒരേയൊരു വഴിയേയുള്ളൂ വണ്ടി മുന്നോട്ട് തന്നെ പോകട്ടെ” ക്യുസെയ്ൻ പറഞ്ഞു. “ലണ്ടനിൽ എത്തിയതും ഞങ്ങൾ ഇറങ്ങിക്കോളാം നിങ്ങൾക്ക് നിങ്ങളുടെ വഴിയ്ക്ക് പോകുകയും ചെയ്യാം ആരും ഒന്നും അറിയാൻ പോകുന്നില്ല

 

അത് മാത്രമായിരുന്നു ഏക പോംവഴി. ജാക്സന്റെ മനസ്സിലും അത് തന്നെയായിരുന്നു. “അതെ” അയാൾ നെടുവീർപ്പിട്ടു. “എനിക്കും അങ്ങനെ തന്നെ തോന്നുന്നു

 

“അയാം സോറി, മിസ്റ്റർ ജാക്സൺ” മൊറാഗ് പറഞ്ഞു.

 

റിയർ വ്യൂ മിററിൽ അവളെ നോക്കി അയാൾ പുഞ്ചിരിച്ചു. “സാരമില്ല കുട്ടീ ഞാനത് നേരത്തേ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു തൽക്കാലം അവിടെത്തന്നെ ഇരുന്നോളൂ എന്നിട്ട് ആ പാനൽ ചേർത്തടയ്ക്കൂ” അയാൾ ട്രക്ക് മോട്ടോർവേയിലേക്ക് എടുത്തു.

 

                                                          ***

 

സ്റ്റഡീറൂമിൽ നിന്നും ഫെർഗൂസൺ പ്രവേശിച്ചപ്പോൾ ഡംഫ്രീസിലെ ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഡെവ്‌ലിൻ.

 

ഡെവ്‌ലിൻ റിസീവർ താഴെ വച്ചതും ബ്രിഗേഡിയർ പറഞ്ഞു. “ശുഭകരമായ ഒരു വാർത്തയുണ്ട് കേണൽ ഹെർബർട്ട് ജോൺസിന്റെ നേതൃത്വത്തിൽ രണ്ടാം പാരച്യൂട്ട് ബറ്റാലിയൻ ഫാക്ക്‌ലണ്ടിലെ ഗൂസ് ഗ്രീനിൽ ഒരു മിന്നലാക്രമണം നടത്തിയത്രെ അവർ പ്രതീക്ഷിച്ചിരുന്നതിലും മൂന്നിരട്ടി സൈനികർ അവിടെയുണ്ടായിരുന്നുവെന്നാണ് കേൾക്കുന്നത്

 

“എന്നിട്ടെന്തുണ്ടായി?”

 

“പോരാട്ടത്തിൽ നമ്മൾ വിജയിച്ചു പക്ഷേ, കേണൽ ജോൺസ് മരണപ്പെട്ടു എന്നാണ് അറിഞ്ഞത്” ഫെർഗൂസൺ പറഞ്ഞു.

 

“ഹാരി ഫോക്സിന്റെ കാര്യത്തിലും ആശ്വാസകരമായ വാർത്തയാണ് വരുന്നത്” ഡെവ്‌ലിൻ പറഞ്ഞു. “ഇന്ന് വൈകിട്ട് ഗ്ലാസ്ഗോയിൽ നിന്നുള്ള വിമാനത്തിൽ ഇങ്ങോട്ട് കയറ്റി വിടുകയാണത്രെ ആരോഗ്യനില തൃപ്തികരമാണെന്ന് പറയുന്നു

 

“ദൈവത്തിന് നന്ദി” ഫെർഗൂസൺ പറഞ്ഞു.

 

“ഞാൻ ട്രെന്റുമായി സംസാരിച്ചിരുന്നു ആ നാടോടികളിൽ നിന്നും ഒരു വിവരവും ലഭിച്ചില്ല എന്നാണ് പറഞ്ഞത് നമുക്ക് സഹായകരമായ ഒന്നും തന്നെ ആ പെൺകുട്ടി എങ്ങോട്ട് പോകാനാണ് സാദ്ധ്യത എന്നതിനെക്കുറിച്ച് അവളുടെ മുത്തശ്ശന് ഒരു ഊഹവുമില്ലത്രെ അവളുടെ മാതാവ് ആസ്ട്രേലിയയിലാണ് പോലും

 

“എനിക്കറിയാം, ജിപ്സികളെക്കാൾ മോശമാണ് ആ നാടോടികൾ” ഫെർഗൂസൺ പറഞ്ഞു. “സ്കോട്ട്ലണ്ടിലെ ആംഗസ് സ്വദേശിയാണ് ഞാൻ എനിക്കറിയാം അവിടെയുള്ളവരുടെ മനോഭാവം പരസ്പരം വെറുക്കുന്നവരാണെങ്കിലും അതിലേറെ വെറുപ്പാണ് അവർക്ക് പൊലീസിനോട് പബ്ലിക്ക് ടോയ്‌ലറ്റിലേക്കുള്ള വഴി ചോദിച്ചാൽ പോലും പറഞ്ഞു തരാത്തവർ

 

“ഇനിയിപ്പോൾ നാം എന്തു ചെയ്യും?”

 

“തൽക്കാലം നമുക്ക് സെന്റ് ജോർജ്ജിലേക്ക് പോകാം പരിശുദ്ധ പിതാവിന് അവിടെ എന്തൊക്കെയാണ് പരിപാടികൾ എന്ന് നോക്കാം അതിന് ശേഷം നിങ്ങൾ കാന്റർബറിയിലേക്ക് പൊയ്ക്കോളൂ നിങ്ങൾക്കായി ഒരു പൊലീസ് കാറും ഡ്രൈവറെയും ഏർപ്പാടാക്കുന്നുണ്ട് ഞാൻ  ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ എന്ന് തോന്നിക്കുവാൻ അത് സഹായിക്കും ഇനി മുതൽ അതായിരിക്കും നല്ലത്

 

                                                    ***

 

ക്യാബിനുള്ളിലെ ബങ്കിൽ പിറകിലേക്ക് ചാരി മൊറാഗ് ഇരുന്നു. “പെൻറിത്തിൽ വച്ച് നിങ്ങൾ എന്തിനാണ് മടങ്ങി വന്നതെന്ന് എന്നോട് പറഞ്ഞില്ലല്ലോ?

 

ക്യുസെയ്ൻ ചുമൽ വെട്ടിച്ചു. “ലണ്ടൻ വരെ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള കഴിവില്ല നിനക്ക് എന്നെനിക്ക് തോന്നി അതു തന്നെ കാരണം

 

അവൾ തല കുലുക്കി. “മനസ്സിൽ കരുണയുള്ളവനാണെന്ന് സമ്മതിച്ചു തരുന്നതിന് എന്താണിത്ര വിഷമം?”

 

“ശരിയ്ക്കും?” ഒരു സിഗരറ്റിന് തീ കൊളുത്തി അയാൾ അവളെത്തന്നെ നോക്കി ഇരുന്നു. പോക്കറ്റിൽ നിന്നും ചീട്ടുകളുടെ ഒരു പഴയ പാക്കറ്റ് എടുത്ത് അവൾ കശക്കുവാൻ തുടങ്ങി. ടററ്റ് കാർഡുകളായിരുന്നു അവ. “ഇതൊക്കെ ഉപയോഗിക്കാൻ നിനക്കറിയുമോ?”

 

“ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുത്തശ്ശി എന്നെ പഠിപ്പിച്ചിരുന്നു എങ്കിലും അതിനൊക്കെയുള്ള വരം എനിക്കുണ്ടോ എന്നറിയില്ല ഭാവി പ്രവചിക്കുക എന്നത് അത്ര എളുപ്പമല്ല

 

അവൾ ചീട്ടുകൾ വീണ്ടും കശക്കി. “മുത്തശ്ശിയുടെ അടുത്ത് ചെല്ലുമ്പോൾ പൊലീസ് നമ്മെ കാത്തിരിക്കുന്നുണ്ടാവുമോ അവിടെ?” ക്യുസെയ്ൻ ചോദിച്ചു.

 

അവൾ അത്ഭുതം കൂറി. “എന്തിന്? എനിക്കിങ്ങനെ ഒരു മുത്തശ്ശി ഉണ്ടെന്നു പോലും അവർക്കറിയില്ലല്ലോ

 

“പൊലീസ് നിങ്ങളുടെ ക്യാമ്പിലുള്ളവരെ ചോദ്യം ചെയ്തു കാണുമല്ലോ ഈ വിവരം ആരെങ്കിലും പൊലീസിനോട് പറഞ്ഞിരിക്കാൻ സാദ്ധ്യതയില്ലേ? മുത്തശ്ശൻ പറഞ്ഞില്ലെങ്കിലും ആ മറേ ഉണ്ടല്ലോ ഒറ്റിക്കൊടുക്കാൻ അവിടെ

 

“ഒരിക്കലുമില്ല” അവൾ പറഞ്ഞു. “മറേ പോലും ആ ചതി ചെയ്യില്ല നിങ്ങൾ എന്ന് പറഞ്ഞാൽ അതിന് വ്യത്യാസമുണ്ട് നിങ്ങൾ ഒരു വരത്തനാണ് പക്ഷേ, എന്റെ കാര്യത്തിൽ അവരത് ചെയ്യില്ല

 

അവൾ ഏറ്റവും മുകളിലത്തെ ചീട്ട് എടുത്ത് മലർത്തിയിട്ടു. അതൊരു ഗോപുരത്തിന്റെ ചിത്രമായിരുന്നു. ഇടിമിന്നലേറ്റ് രണ്ടുപേർ അതിനു മുകളിൽ നിന്നും താഴോട്ടു വീഴുന്ന ചിത്രം. “ഏറെ അനുഭവിച്ചിട്ടുണ്ട് ഈ വ്യക്തി നമ്മുടെ നിയന്ത്രണത്തിലല്ല ഒന്നും തന്നെ ഇനിയും വേദനാജനകം തന്നെ എല്ലാം നിയോഗം

 

“അത് ഞാൻ തന്നെ ഒരു സംശയവും വേണ്ട, ഞാൻ തന്നെയാണത്” ഹാരി ക്യുസെയ്ൻ അവളെ നോക്കി. പിന്നെ നിസ്സഹായതയോടെ ചിരിക്കുവാൻ തുടങ്ങി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Wednesday, June 5, 2024

കൺഫെഷണൽ – 67

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ക്യുസെയ്ന് മുന്നിൽ രണ്ട് മാർഗ്ഗങ്ങളാണുണ്ടായിരുന്നത്. ആരോടെങ്കിലും ലിഫ്റ്റ് ചോദിക്കുക എന്ന അത്ര സുരക്ഷിതമല്ലാത്ത മാർഗ്ഗം. അല്ലെങ്കിൽ ഏതെങ്കിലും ഒരു കാർ മോഷ്ടിക്കുക എന്നത്. രണ്ടാമത്തെ മാർഗ്ഗമായിരിക്കും യഥേഷ്ടം യാത്ര ചെയ്യാനാവുന്നതും സുരക്ഷിതവും. പക്ഷേ, അതിന് കാണാതായ കാര്യം ഉടനെയൊന്നും അറിയാൻ പാടില്ലാത്ത തരത്തിലുള്ള കാർ വേണം നോക്കുവാൻ. മോട്ടോർവേയുടെ മറുഭാഗത്ത് ഒരു മോട്ടൽ കാണാനുണ്ട്. അവിടെ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ഉടമകൾ എല്ലാവരും തന്നെ രാത്രി അവിടെ തങ്ങുന്നവരായിക്കണം. കാർ മോഷണം പോയ വിവരം അവർ അറിയുമ്പോഴേക്കും മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞ് പ്രഭാതമായിരിക്കും. അത്രയും സമയം മതി തനിക്ക് ഏറെ ദൂരം പിന്നിടുവാൻ.

 

മോട്ടോർ‌വേയുടെ കുറുകെയുള്ള നടപ്പാലത്തിലേക്കുള്ള പടികൾ കയറവെ മൊറാഗ് ഫിൻലേയെക്കുറിച്ച് ചിന്തിക്കുകയായിരുന്നു അയാൾ. എന്തായിരിക്കും അവൾക്ക് ഇനി സംഭവിക്കുക? പക്ഷേ, അത് തന്റെ പ്രശ്നമല്ലല്ലോ എന്ത് ചെയ്യണമെന്നൊക്കെ വളരെ വ്യക്തമായി അവളോട് പറഞ്ഞിട്ടുണ്ട്. ഇനിയങ്ങോട്ട് ഇരുവരും ഒരുമിച്ച് സഞ്ചരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുകയേയുള്ളൂ. പാലത്തിന് മുകളിൽ നിന്നിട്ട് അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി. താഴെ മോട്ടോർവേയിലൂടെ ട്രക്കുകൾ പാഞ്ഞു പോകുന്നു. അവളുടെ കാര്യത്തിൽ എല്ലാം വ്യക്തമാണ്. പിന്നെന്തിന് താൻ അതോർത്ത് വീണ്ടും വീണ്ടും വിഷമിക്കണം?

 

“ഡിയർ ഗോഡ്, ഹാരീ” അയാൾ മന്ത്രിച്ചു. “ആത്മാർത്ഥതയും മാന്യതയും നിഷ്കളങ്കതയുമാണ് നിന്നെ പിറകോട്ട് വലിക്കുന്നത് ആ പെൺകുട്ടിയെ കളങ്കപ്പെടുത്തുവാൻ ആർക്കും തന്നെ സാദ്ധ്യമല്ല സമൂഹത്തിന്റെ ജീർണ്ണത അവളെ സ്പർശിക്കാനേ പോകുന്നില്ല

 

എന്നാലും……..

 

                                                  ***

 

അരികിലെത്തിയ ആരോ ഒരാളുടെ പതിഞ്ഞ സ്വരം അവളുടെ കാതിൽ പതിഞ്ഞു. “എന്തെങ്കിലും പ്രശ്നമുണ്ടോ മകളേ? ഞാനെന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ടോ?”

 

ഒരു വെസ്റ്റ് ഇൻഡീസുകാരനാണ് അയാളെന്ന് ഒറ്റ നോട്ടത്തിൽത്തന്നെ അവൾക്ക് മനസ്സിലായി. ഇരുണ്ട നിറം, നരച്ചുതുടങ്ങിയ ചുരുണ്ട മുടി. ഏതാണ്ട് നാല്പത്തിയഞ്ച് വയസ്സ് മതിക്കുന്ന അയാൾ ധരിച്ചിരിക്കുന്ന രോമത്തുണിയുടെ കോളറുള്ള ഡ്രൈവിങ്ങ് കോട്ടിൽ മിക്കയിടത്തും ഗ്രീസ് പുരണ്ടിട്ടുണ്ട്. കൈയിൽ ഒരു പ്ലാസ്റ്റിക്കിന്റെ സാൻഡ്‌വിച്ച് ബോക്സും തെർമോസ്ഫ്ലാസ്കുമായി നിൽക്കുന്ന അയാൾ പുഞ്ചിരിച്ചു. ഇയാൾ നല്ലൊരു മനുഷ്യനാണെന്ന് ആ മന്ദഹാസത്തിൽ നിന്നും അവൾക്ക് മനസ്സിലായി. അവൾക്കരികിലുള്ള കസേരയിൽ അയാൾ ഇരുന്നു.

 

“എന്താണ് പ്രശ്നം കുട്ടീ?”

 

“ജീവിതം തന്നെ” അവൾ പറഞ്ഞു.

 

“ഹേയ്, നിന്നെപ്പോലുള്ള ഒരു കൊച്ചുപെൺകുട്ടിയിൽ നിന്നും വരേണ്ട വാക്കുകളല്ലല്ലോ അത്” അയാളുടെ മുഖത്തെ മന്ദഹാസം സഹാനുഭൂതിയുടേതായി മാറി. “എന്നെക്കൊണ്ടെന്തെങ്കിലും സഹായം?”

 

“ഞാൻ ബസ്സ് കാത്തിരിക്കുകയാണ്

 

“എങ്ങോട്ട്?”

 

“ലണ്ടൻ

 

അയാൾ തല കുലുക്കി. “നിന്നെപ്പോലെ വീട്ടിൽ നിന്നും ഒളിച്ചോടിപ്പോകുന്ന സകല കുട്ടികളുടെയും ലക്ഷ്യം ലണ്ടൻ തന്നെ

 

“എന്റെ മുത്തശ്ശി താമസിക്കുന്നത് ലണ്ടനിലാണ് വാപ്പിങ്ങിൽ” പരിക്ഷീണ സ്വരത്തിൽ അവൾ പറഞ്ഞു.

 

അതേക്കുറിച്ച് ആലോചിക്കുന്നത് പോലെ പുരികം ചുളിച്ചിട്ട് അയാൾ എഴുന്നേറ്റു. “ശരി, എങ്കിൽ നീ വിഷമിക്കേണ്ട എന്നോടൊപ്പം വന്നോളൂ

 

“മനസ്സിലായില്ല?”

 

“ഞാനൊരു കണ്ടെയ്നർ ട്രക്കിന്റെ ഡ്രൈവറാണ് ലണ്ടനാണ് എന്റെ താവളം പക്ഷേ, കുറച്ചധികം സമയമെടുക്കും കാരണം, മാഞ്ചസ്റ്ററിൽ നിന്നും പെന്നി മോട്ടോർവേയിൽ കയറി ലീഡ്സിലേക്ക് പോകും ഞാൻ അവിടെ കുറച്ച് സാധനങ്ങൾ ഇറക്കാനുണ്ട് എങ്കിലും ഉച്ചയാവുമ്പോഴേക്കും ലണ്ടനിലെത്താൻ പറ്റും

 

“എന്തു ചെയ്യണമെന്ന് എനിക്കറിയില്ല” അവൾ സംശയിച്ചു.

 

“ഈ വഴി ബസ്സ് വരാൻ എന്തായാലും അഞ്ച് മണിക്കൂർ പിടിക്കും അപ്പോൾ പിന്നെ എന്താണ് നിനക്ക് നഷ്ടപ്പെടാനുള്ളത്? ഇനി എന്നിൽ വിശ്വാസക്കുറവുണ്ടെങ്കിൽ ഒരു കാര്യം ഞാൻ പറയാം എനിക്ക് മൂന്ന് പെണ്മക്കളാണുള്ളത് എല്ലാവരും നിന്നേക്കാൾ പ്രായമുള്ളവർ എന്റെ പേര് ഏൾ ജാക്സൺ

 

“ഓൾറൈറ്റ്” തീരുമാനമെടുത്ത അവൾ എഴുന്നേറ്റ് അയാളോടൊപ്പം വെളിയിലേക്ക് നടന്നു.

 

പടികളിറങ്ങി അവർ പാർക്കിങ്ങ് ഏരിയയിലേക്ക് നടന്നു. ഒരു വലിയ ട്രെയിലറായിരുന്നു അയാളുടെ വാഹനം. “ഇതാണ് എന്റെ വണ്ടി ഒരു വീട്ടിനുള്ളിലെ എല്ലാ സൗകര്യങ്ങളുമുണ്ട്

 

ആരുടെയോ കാലടിശബ്ദം കേട്ട് അവർ തിരിഞ്ഞു. മോട്ടോർസൈക്കിൾ സംഘത്തിൽപ്പെട്ട ആ ചെമ്പൻ‌മുടിക്കാരൻ മറ്റൊരു ട്രക്കിന്റെ മറവിൽ നിന്നും വെളിയിലേക്ക് വന്നു. അവരുടെ മുന്നിലെത്തിയ അവൻ കൈകൾ ഇടുപ്പിൽ വച്ച് നിന്നു. “നീ കൊള്ളാമല്ലോടീ എന്റെ ബൈക്കിന്റെ പിൻസീറ്റിൽ കയറാനല്ലേ നിന്നോട് ഞാൻ പറഞ്ഞത് എന്നിട്ട് ഞാനെന്താണീ കാണുന്നത്? ഈ കറമ്പൻ നീഗ്രോയുടെ കൂടെ രാത്രി ഉല്ലസിക്കാൻ പോകുന്നോ? അതൊരിക്കലും ശരിയാവില്ല

 

“ഓ, ഡിയർ” ഏൾ ജാക്സൺ പറഞ്ഞു. “ഇതിന് സംസാരിക്കാനും പറ്റുന്നുണ്ടല്ലോ ഇതൊരു പാവയാണെന്നാണ് ഞാൻ വിചാരിച്ചത്

 

സാൻഡ്‌വിച്ച് ബോക്സും തെർമോസ്ഫ്ലാസ്കും താഴെ വയ്ക്കുവാനായി അയാൾ കുനിഞ്ഞു. അപ്പോഴാണ് ട്രക്കിനടിയിൽ നിന്നും പുറത്തേക്ക് വന്ന മറ്റൊരുവൻ അയാളുടെ പിന്നിൽ ആഞ്ഞു തൊഴിച്ചത്. അടി തെറ്റിയ ജാക്സൺ മുന്നോട്ട് വീഴാൻ പോയി. മുന്നിൽ നിന്നിരുന്ന ചെമ്പൻമുടിക്കാരൻ ജാക്സന്റെ മുഖം നോക്കി കാൽമുട്ടുയർത്തി. പിറകിൽ നിന്ന് തൊഴിച്ചവൻ അയാളെ കാലിൽ പിടിച്ചു വലിച്ച് താഴേക്കിട്ട് ഒരു കൈ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച് മറുകൈ കൊണ്ട് അയാളുടെ കൈകൾ പിറകോട്ട് പിടിച്ച് തിരിച്ചു.

 

“അയാളെ വിടരുത് സാമീ എനിക്ക് കൈത്തരിപ്പ് തീർക്കാനുള്ളതാണ്” ചെമ്പൻമുടിക്കാരൻ പറഞ്ഞു.

 

സാമിയുടെ അടിവയറ്റിൽ ആരുടെയോ മുഷ്ടി പതിഞ്ഞത് പെട്ടെന്നായിരുന്നു. വേദനയാൽ അലറി വിളിച്ച അയാൾ ജാക്സന്റെ മേലുള്ള പിടി വിട്ടു. അടിവയറ്റിൽ ഹാരി ക്യുസെയ്ന്റെ ഒരു പ്രഹരം കൂടി ഏറ്റതോടെ അവൻ മുട്ടുകുത്തി വീണു.

 

രണ്ടാമനെ നേരിടാനായി ക്യുസെയ്ൻ ജാക്സന്റെ അരികിലൂടെ മറുഭാഗത്ത് എത്തി. “ഇതിനൊന്നും നീ വളർന്നിട്ടില്ല മോനേ

 

പോക്കറ്റിൽ നിന്നും പുറത്തു വന്ന അവന്റെ കൈയിലെ തിളങ്ങുന്ന കത്തി ശ്രദ്ധയിൽപ്പെട്ട മൊറാഗ് ഒരു മുന്നറിയിപ്പ് നൽകുവാനെന്നോണം നിലവിളിച്ചു. തന്റെ ബാഗ് താഴെയിട്ട ക്യുസെയ്ൻ ഒരു വശത്തേക്ക് ഒഴിഞ്ഞു മാറി, ഇരുകൈകളും കൊണ്ട് അവന്റെ കൈത്തണ്ടയിൽ പിടിച്ച് വട്ടം കറക്കി ശക്തിയോടെ മുന്നോട്ട് വലിച്ചെറിഞ്ഞു. ട്രക്കിന്റെ പാർശ്വഭാഗത്ത് ചെന്ന് തലയിടിച്ച ആ ചെമ്പൻ‌മുടിക്കാരൻ മുഖം നിറയെ ചോരയുമായി മുട്ടുകുത്തി താഴെ വീണു. അവനെ പിടിച്ചെഴുന്നേല്പിച്ച ക്യുസെയ്ൻ, അപ്പോഴേക്കും എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുകയായിരുന്ന രണ്ടാമനെയും കടന്നു പിടിച്ച് ഇരുവരെയും ചേർത്ത് നിർത്തി.

 

“വേണമെങ്കിൽ എനിക്ക് രണ്ടുപേരെയും ഒരു വർഷത്തേക്ക് ഊന്നുവടിയിൽ നടത്താൻ പറ്റും അത് വേണോ അതോ നിങ്ങൾ സ്ഥലം കാലിയാക്കുന്നോ?”

 

ഭീതിയാൽ പിന്തിരിഞ്ഞ അവർ സാവധാനം നടന്നകന്നു. കഠിനമായ വേദന ക്യുസെയ്നെ വീണ്ടും ആക്രമിച്ചു തുടങ്ങിയിരുന്നു. അയാൾ തിരിഞ്ഞ് ട്രെയിലറിന്റെ ടാർപോളിനിൽ മുറുകെ പിടിച്ചുകൊണ്ട് വേദന കടിച്ചമർത്തി. അതുകണ്ട മൊറാഗ് ഓടിച്ചെന്ന് അയാളെ താങ്ങിപ്പിടിച്ചു.

 

“ഹാരീ, ആർ യൂ ഓൾറൈറ്റ്?”

 

“ഷുവർ ഡോണ്ട് വറി” ക്യുസെയ്ൻ പറഞ്ഞു.

 

ഏൾ ജാക്സൺ പറഞ്ഞു. “സുഹൃത്തേ, നിങ്ങളാണ് എന്റെ ജീവൻ രക്ഷിച്ചത് നിങ്ങളോട് ഞാൻ കടപ്പെട്ടിരിക്കുന്നു” അയാൾ മൊറാഗിന് നേർക്ക് തിരിഞ്ഞു. “അല്ല, നിങ്ങൾ തമ്മിൽ പരിചയമുണ്ടോ?”

 

“ഞങ്ങൾ ഒരുമിച്ചായിരുന്നു വന്നത് പിന്നെ രണ്ടു വഴിക്ക് തിരിഞ്ഞു” അവൾ ക്യുസെയ്നെ ഒന്ന് നോക്കി. “ഇപ്പോൾ വീണ്ടും ഒരുമിച്ചായി

 

“ഇയാളും ലണ്ടനിലേക്ക് തന്നെയാണോ?” ജാക്സൺ ചോദിച്ചു.

 

അവൾ തല കുലുക്കി. “താങ്കളുടെ സഹായ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ടോ?”

 

ജാക്സൺ പുഞ്ചിരിച്ചു. “പിന്നെന്താ? ക്യാബിനിലേക്ക് കയറിക്കോളൂ പാസഞ്ചർ സീറ്റിന്റെ പിന്നിൽ ഒരു സ്ലൈഡിങ്ങ് പാനൽ ഉണ്ട് എന്റെ കരവിരുതാണെന്ന് കൂട്ടിക്കോളൂ അതിനപ്പുറം ഒരു ബങ്കും തലയിണയും പുതപ്പുകളും ഒക്കെയുണ്ട് കാർ പാർക്കുകളിലാണ് ഞാൻ ഉറങ്ങാറ് ഹോട്ടൽ റൂമിന്റെ ചെലവ് ലാഭിക്കാമല്ലോ

 

മൊറാഗ് മുകളിലേക്ക് കയറി. പിന്നാലെ കയറാൻ തുനിഞ്ഞ ക്യുസെയ്ന്റെ ഷർട്ടിൽ ജാക്സൺ പിടിച്ചു. “നോക്കൂ, എന്താണ് നിങ്ങളുടെ ഉദ്ദേശ്യമെന്ന് എനിക്കറിയില്ല ഒരു പാവമാണ് അവൾ ഉപദ്രവിക്കരുത് അവളെ

 

“അതോർത്ത് നിങ്ങൾ വിഷമിക്കുകയേ വേണ്ട” ക്യുസെയ്ൻ പറഞ്ഞു. “എനിക്കും അതേ അഭിപ്രായം തന്നെയാണ്” ക്യുസെയ്ൻ ട്രക്കിന്റെ ക്യാബിനുള്ളിലേക്ക് കയറി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...